ഇറാനുമായുളള യുദ്ധം പുനരാരംഭിക്കേണ്ടി വന്നേക്കും, ധാരണയിലെത്താന്‍ ഇറാന്‍ അതിയായി ആഗ്രഹിക്കുന്നു: ട്രംപ്

ഇറാനുമായുളള യുദ്ധം പുനരാരംഭിക്കേണ്ടി വന്നേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ധാരണയിലെത്താന്‍ ഇറാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിലും തീരുമാനം എടുക്കേണ്ട ഇറാന്റെ നേതാക്കള്‍ ആരാണെന്ന് അവര്‍ക്ക് തന്നെ അറിയാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരെയുള്ള നാവിക ഉപരോധം ഫലപ്രദമെന്നും തുടരുമെന്നും പറഞ്ഞ ട്രംപ് ഇറാന്റെ സമ്പദ് വ്യവസ്ഥ തകരുകയാണെന്നും പ്രതികരിച്ചു. ഓവല്‍ ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.

ഇറാനെതിരായ തന്റെ യുദ്ധശക്തി പരിമിതപ്പെടുത്താന്‍ കോണ്‍ഗ്രസ് നിരന്തരം ശ്രമിക്കുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. താന്‍ ഇറാനുമായി ഒരു കരാറുണ്ടാക്കുന്നതിനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഓരോ ആഴ്ചയും അല്ലെങ്കില്‍ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും യുദ്ധം അവസാനിപ്പിക്കണമെന്ന് അവര്‍ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.

അതേസമയം ട്രംപിന്റെ ഭീഷണികള്‍ക്കെതിരെ കടുത്ത മറുപടിയുമായി ഇറാനും രംഗത്തെത്തി. ഇറാനെതിരെയുള്ള നാവിക ഉപരോധം അമേരിക്കന്‍ സൈനിക നടപടി തന്നെയാണെന്നും അത് തുടരുന്നത് ക്ഷമിക്കാനാകില്ലെന്നും പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പ്രതികരിച്ചു. ഇതുവരെ ഇറാന്റെ ക്ഷമയും സംയമനവും എന്താണെന്ന് ലോകം കണ്ടുവെന്നും ഇനി ക്ഷമിക്കാനാകില്ലെന്നും മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. മിസൈല്‍ -ആണവ പദ്ധതികളുടെ കാര്യത്തില്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും ഹോര്‍മുസില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ പുതിയ സംവിധാനം തുടരുമെന്നും ഇന്നലെ ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി പ്രസ്താവിച്ചിരുന്നു.

Related Posts

ഡൊണൾഡ് ട്രംപിന്റെ മരുമകന്‍ ആലപ്പുഴയില്‍; ഹൗസ് ബോട്ട് യാത്ര തുടങ്ങി
  • August 8, 2026

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മരുമകന്‍ മൈക്കൽ ബൂലോസ് ആലപ്പുഴയില്‍ എത്തി. ഹൗസ് ബോട്ട് യാത്ര തുടങ്ങി. ഇന്ന് വൈകുന്നേരം വരെ അദ്ദേഹം ആലപ്പുഴയിൽ ഉണ്ടാകും. സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽ വ്യക്തമാക്കിയിട്ടില്ല. ഇന്ന് രാവിലെ ചാർട്ടേർഡ് വിമാനത്തിൽ ബംഗളൂരുവിൽ…

Continue reading
‘ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുന്നു; കരാറിലെത്താന്‍ സാധ്യത; പരാജയപ്പെട്ടാല്‍ അതിശക്തമായ സൈനിക നടപടി’; ഡോണള്‍ഡ് ട്രംപ്
  • July 28, 2026

ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുകയാണെന്നും, സംഘര്‍ഷങ്ങള്‍ പരിഹരിച്ച് കരാറിലെത്താന്‍ സാധ്യതയുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ആക്രമണങ്ങള്‍ പുനരാരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി ഞങ്ങള്‍ ഇറാനുമായി വളരെ ഗൗരവമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അവ ഫലിച്ചില്ലെങ്കില്‍, ഞങ്ങള്‍ അതിശക്തമായ സൈനിക…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌