ഒപെക്കില്‍ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം ഇന്ന്; വിപണിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെന്തൊക്കെ?

പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കില്‍ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം ഇന്ന് പ്രാബല്യത്തില്‍ വരും. 58 വര്‍ഷം നീണ്ട ഒപെക് അംഗത്വമാണ് യുഎഇ ഉപേക്ഷിക്കുന്നത്. യുഎഇ-യുടെ തീരുമാനത്തിനു പിന്നിലുള്ള കാരണങ്ങളും അത് ആഗോള വിപണിയിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഒപെക്കില്‍ നിന്ന് പിന്മാറുന്നതായി കഴിഞ്ഞ ഏപ്രില്‍ 28-നാണ് യു എ ഇ പ്രഖ്യാപിച്ചത്. 1967 മുതല്‍ സംഘടനയില്‍ അംഗമായിരുന്ന യുഎഇയുടെ ഈ തീരുമാനം അന്താരാഷ്ട്ര എണ്ണ വിപണിയെ തന്നെ ഞെട്ടിച്ചു. യുഎഇയുടെ ഈ ചരിത്രപരമായ പിന്മാറ്റത്തിന് പിന്നില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ നിരവധി ഘടകങ്ങളുണ്ട്. ഉല്‍പാദന നിയന്ത്രണങ്ങളോടുള്ള വിയോജിപ്പാണ് ഇതില്‍ പ്രധാനം. ഒപെക് നിശ്ചയിക്കുന്ന ഉല്‍പാദന പരിധി തങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസ്സമാണെന്നാണ് യുഎഇ കരുതുന്നത്. പ്രതിദിനം 48.5 ലക്ഷം ബാരല്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ടായിട്ടും, ഒപെക് നിയന്ത്രണം കാരണം അത് 32 ലക്ഷം ബാരലായി പരിമിതപ്പെടുത്തേണ്ടി വരുന്നത് യുഎഇയെ അതൃപ്തരാക്കിയിരുന്നു. ഇതിനു പുറമേ, എണ്ണ ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഏകദേശം 15,000 കോടി ഡോളറിലധികം യുഎഇ നിക്ഷേപിച്ചിട്ടുണ്ട്. ഈ നിക്ഷേപത്തില്‍ നിന്ന് ലാഭം കൊയ്യണമെങ്കില്‍ കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യേണ്ടതുണ്ട്.

സൗദി അറേബ്യയുമായുള്ള ഭിന്നതയാണ് മറ്റൊരു കാരണം. ഒപെക്കിനുള്ളില്‍ സൗദി അറേബ്യയുടെ ആധിപത്യവും അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള തീരുമാനങ്ങളും യുഎഇയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കി. പ്രാദേശിക രാഷ്ട്രീയത്തിലും സാമ്പത്തിക നയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം വര്‍ദ്ധിച്ചതും പിന്മാറ്റത്തിന് കാരണമായെന്നാണ് വിവരം. യുഎഇയുടെ പിന്മാറ്റം അന്താരാഷ്ട്ര തലത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുക. 2019ല്‍ ഖത്തറിനും 2024ല്‍ അംഗോളയ്ക്കും പിന്നാലെ യുഎഇയും പുറത്തുപോയത് ഒപെക്കിന്റെ ശക്തി കുറയാന്‍ കാരണമാകും. ലോകത്തിലെ വലിയ എണ്ണ ഉപഭോക്താക്കളായ ഇന്ത്യയ്ക്ക് ഇത് ഗുണകരമായേക്കാം. യുഎഇ കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്നത് വിപണിയില്‍ എണ്ണ ലഭ്യമാകാന്‍ സഹായിക്കുമെന്നതിലാണ് ഇത്. എന്നാല്‍ യുദ്ധസാഹചര്യങ്ങള്‍ മൂലം ഹോര്‍മുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങള്‍ മൂലം ക്രൂഡ് വില ഉടനെ കുറയാനുള്ള സാധ്യതകളില്ലെന്നതാണ് വാസ്തവം.

Related Posts

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു
  • September 25, 2026

ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറും ഇന്ത്യൻ വംശജനുമായ സൊഹ്റാൻ മംദാനിയെ വരെ കടന്നാക്രമിച്ചായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസംഗം. മംദാനി മേയറായതു മുതൽ ന്യൂയോർക്കിലെ ഭൂരിഭാഗം ജൂതന്മാർക്കും സുരക്ഷിതത്വം നഷ്ടപ്പെട്ടെന്നാണ് വിമർശനം. സൊഹ്‌റാൻ മംദാനിയെ ജൂതവിരുദ്ധൻ എന്നാണ് നെതന്യാഹു…

Continue reading
റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്
  • September 24, 2026

ന്യൂയോര്‍ക്ക്: റഷ്യയുടെ വരുമാന മാര്‍ഗ്ഗങ്ങള്‍ അടച്ചുപൂട്ടാനും, യുദ്ധനീക്കങ്ങള്‍ തടസ്സപ്പെടുത്താനും ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. റഷ്യയുടെ വരുമാനത്തെ ലക്ഷ്യം വെക്കുന്നത് തുടരണമെന്നും സെലെന്‍സ്‌കി യുഎന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടു. (Zelensky Warns of Growing Global Cost of Russia’s…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്