അടിക്ക് അടി, തിരിച്ചടി; ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന മത്സരം

പാരിസിലെ പാര്‍ക് ദ പ്രിന്‍സസ് സ്റ്റേഡിയത്തില്‍ ഒമ്പത് ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യ പാദ സെമിഫൈനല്‍ മത്സരം ത്രില്ലര്‍ പോരായി. ആവേശമുറ്റിയ മത്സരത്തില്‍ ഹോം ഗ്രൗണ്ടിലായിരുന്നു ഫ്രഞ്ച് ക്ലബ് പിഎസ്ജി കഷ്ടിച്ച് ഒരു ഗോള്‍ ജയം സ്വന്തമാക്കിയത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് നിലവിലെ ചാംപ്യന്മാരായ പിസ്ജിയുടെ വിജയം. ചാംപ്യന്‍സ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന സെമി ഫൈനല്‍ മത്സരമായിരുന്നു ഇത്. കളി തുടങ്ങി പതിനേഴാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റിക്കൊണ്ട് ഹാരി കെയ്ന്‍ ബയണിനെ മുന്നിലെത്തിച്ചെങ്കിലും 24-ാം മിനിറ്റില്‍ ഖ്വിചാ ക്വരത്സ്‌ഖേലിയയിലൂടെ പിഎസ്ജി സമനില പിടിച്ചു. തുടര്‍ന്ന് ജോവോ നെവ്‌സിന്റെ ഹെഡറിലൂടെ പിഎസ്ജി ലീഡ് എടുത്തു. മിന്നും പ്രകടനം കാഴ്ച്ച വെച്ച മൈക്കല്‍ ഒലിസെയിലൂടെ ബയേണ്‍ സമനില പിടിച്ചെങ്കിലും ആദ്യ പകുതിയുടെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി വലയിലാക്കി ഉസ്മാന്‍ ഡെംബെലെ പിഎസ്ജിയെ വീണ്ടും മുന്നിലെത്തിച്ചു.

രണ്ടാം പകുതിയില്‍ അമ്പത്തിയാറാം മിനിറ്റില്‍ ക്വരത്സ്‌ഖേലിയയും അമ്പത്തിയെട്ടാം മിനിറ്റില്‍ ഡെംബെലെയും വീണ്ടും ഗോളുകള്‍ നേടിയതോടെ സ്‌കോര്‍ 5-2 ആയി. എന്നാല്‍ ശക്തമായി തിരിച്ചുവന്ന ബയണ്‍, 65-ാം മിനിറ്റില്‍ ദായോട്ട് ഉപമേക്കാനോ, 68-ാം മിനിറ്റില്‍ ലൂയിസ് ഡയസ് എന്നിവരിലൂടെ രണ്ട് ഗോളുകള്‍ കൂടി നേടി. ഇതോടെ അടുത്ത ആഴ്ച മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടക്കുന്ന രണ്ടാം പാദ സെമിയില്‍ ബയണ്‍ മ്യൂണിക്കക്കിന് പണി കൂടും. രണ്ടാം മാച്ചില്‍ പിഎസ്ജിക്ക് ലീഡ് നിലനിര്‍ത്താനായാല്‍ അവര്‍ക്ക് കലാശപ്പോരിലേക്ക് എത്താം.

Related Posts

ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി; പൊലീസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
  • August 8, 2026

ലോകകപ്പിനിടെ ലിയോണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടെന്ന് പൊലീസ് റിപ്പോർട്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ വച്ച് വധിക്കാൻ പദ്ധതിയിട്ടെന്നാണ് വിവരം. സ്പാനിഷ് പത്രമായ ഇൻഫോർമാസിയോണാണ് പൊലീസ് രേഖയിലെ വിവരങ്ങൾ പുറത്തുവിട്ടത്. കളിക്കാർക്കും ഒഫീഷ്യലുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേരെ ഭീഷണികളുണ്ടായിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ബോംബുകളും എആർ-15…

Continue reading
തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി
  • August 5, 2026

ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. നിക്ഷേപകരെ കാണാൻ പോയെന്ന് തിങ്കളാഴ്ച അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു, എന്നാൽ കൊച്ചിയിൽ പോയതു കൊണ്ടാണ് അവിടെ വച്ച് കണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ ഇന്നത്തെ മറുപടി. രണ്ടു ദിവസം രണ്ടു…

Continue reading

You Missed

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച