മുണ്ടത്തിക്കോട് അപകടം: ‘അവയവങ്ങൾ പാതി വെന്ത അവസഥയിൽ; നിയമങ്ങളും ചട്ടങ്ങളും പുതുക്കണം’; ചർച്ചയായി ഫോറൻസിക് സർജന്റെ കുറിപ്പ്

മുണ്ടത്തിക്കോട് അപകടത്തിൽ ചർച്ചയായി ഫോറൻസിക് സർജൻ ഡോക്ടർ ഹിതേഷ് ശങ്കറിന്റെ കുറിപ്പ്. ഒരു മനുഷ്യജീവിതം എത്ര എളുപ്പത്തിൽ നഷ്ടപ്പെടാം എന്നതിന്റെ ഏറ്റവും ഭീകരമായ ഓർമ്മപ്പെടുത്തലാണ് ഈ ദുരന്തം. ഒരു ദുരന്തം സംഭവിച്ച ശേഷം മാത്രം ഞെട്ടി നോക്കിക്കൊണ്ടിരിക്കാതെ, അതിനു മുൻപ് തന്നെ തടയാൻ കഴിയുന്ന രീതിയിൽ നിയമങ്ങളും ചട്ടങ്ങളും പുതുക്കേണ്ട സമയമാണിതെന്ന് ഹിതേഷ് ശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിൽ‌ പറയുന്നു.

ബ്രെയിൻ തുടങ്ങി വിവിധ അവയവങ്ങൾ പാതി വെന്ത അവസഥയിൽ. ചിലരെ കൈയിലെ മോതിരം, കാതിലെ കമ്മൽ, മസിലിന്റെ ചുറ്റളവ്, ഹൃദയത്തിലെ രക്ത കുഴലുകളിൽ ഇട്ട സ്റ്റെന്റ്, പല്ലിന്റെ ഘടന, പല്ലിലെ സ്റ്റെയിൻ, സ്ഥിരമായി പുകയില ഉപയോഗത്തിന്റെ ലക്ഷണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലൂടെയാണ് തിരിച്ചറിയാൻ കഴിഞ്ഞതെന്ന് ഹിതേഷ് ശങ്കർ പറയുന്നു..

ഡോ.ഹിതേഷ് ശങ്കറിന്റെ കുറിപ്പ്

പ്രിയരേ, മുണ്ടത്തിക്കോട് കമ്പപ്പുരയിലെ ദുരന്തത്തിന്റെ ദൃശ്യങ്ങൾ മനസ്സിൽ നിന്ന് മായുന്നില്ല. ശരീരഭാഗങ്ങൾ , തൊലി അടക്കമുള്ള വിവിധ അവയവങ്ങൾ ,എല്ലുകൾ വരെ തെറിച്ചുവീണ നിലയിൽ ലഭിച്ചു. പല മൃതദേഹങ്ങളും പൂർണ്ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ പോലും പ്രയാസമുള്ള അവസ്ഥയിലായിരുന്നു. ബ്രെയിൻ തുടങ്ങി വിവിധ അവയവങ്ങൾ പാതി വെന്ത അവസഥയിൽ. ചിലരെ കൈയിലെ മോതിരം , കാതിലെ കമ്മൽ, മസിലിന്റെ ചുറ്റളവ് ,ഹൃദയത്തിലെ രക്ത കുഴലുകളിൽ ഇട്ട സ്റ്റെന്റ് , പല്ലിന്റെ ഘടന ,പല്ലിലെ സ്റ്റെയിൻ, സ്ഥിരമായി പുകയില ഉപയോഗത്തിന്റെ ലക്ഷണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലൂടെയാണ് തിരിച്ചറിയാൻ കഴിഞ്ഞത്. പൊള്ളലുകൾക്കൊപ്പം സ്ഫോടനത്തിന്റെ ആഘാതം അതീവ ഗുരുതരമായിരുന്നു. വായു ഉള്ള ശരീരത്തിലെ ശ്വാസകോശം ,കുടലുകൾ തുടങ്ങിയ അവയവങ്ങളെ ഏറെ ബാധിച്ചിരുന്നു . ഒരു മനുഷ്യജീവിതം എത്ര എളുപ്പത്തിൽ നഷ്ടപ്പെടാം എന്നതിന്റെ ഏറ്റവും ഭീകരമായ ഓർമ്മപ്പെടുത്തലാണ് ഈ ദുരന്തം.രക്ഷപെട്ടവരുടെ രോദനം കണ്ണിൽ നിന്നും മായുന്നില്ല്യ .

ഇത് ആഘോഷങ്ങളെ അവസാനിപ്പിക്കണമെന്ന് പറയാനുള്ള സമയമല്ല. നമ്മുടെ നാട്ടിന്റെ സംസ്കാരത്തോടും ആഘോഷങ്ങളോടും ചേർന്ന് നിൽക്കുന്ന വെടിക്കെട്ടിനെയും പടക്ക നിർമ്മാണത്തെയും പൂർണ്ണമായും നിരാകരിക്കാനാവില്ല. പക്ഷേ നിയന്ത്രണങ്ങളില്ലാത്ത, സുരക്ഷിതത്വമില്ലാത്ത, അതീവ ലാഘവത്തോടെ നടക്കുന്ന നിർമ്മാണരീതികൾ ഇനി ഒരിക്കലും അനുവദിക്കരുത്.

ഇത്രയും വലിയ അളവിൽ സ്ഫോടകവസ്തുക്കൾ വളരെ ചെറിയ സ്ഥലത്ത് സൂക്ഷിക്കുന്നതും, അതേ സ്ഥലത്ത് നിരവധി തൊഴിലാളികളെ ഒരുമിച്ച് നിർത്തി ജോലി ചെയ്യിക്കുന്നതും അപകടസാധ്യതയെ പലമടങ്ങ് വർദ്ധിപ്പിക്കുന്നു. നിർമ്മാണം നടക്കുന്ന ഭാഗവും തയ്യാറായ വസ്തുക്കൾ സൂക്ഷിക്കുന്ന ഭാഗവും പൂർണ്ണമായി വേർതിരിക്കണം. അപകടസാധ്യത കുറഞ്ഞ ജോലികൾ ചെയ്യുന്ന തൊഴിലാളികളും നിർമാണം പൂർത്തിയായ സ്ഫോടകവസ്തുക്കളും ഒരേ സ്ഥലത്ത് ഉണ്ടാകരുത്.

വെടിക്കെട്ട് നിർമ്മാണപുരകൾ കർശനമായ മേൽനോട്ടത്തിലും ലൈസൻസിംഗിലും ആയിരിക്കണം പ്രവർത്തിക്കേണ്ടത്. ഓരോ നിർമ്മാണപുരക്കും സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കണം. ചൂട് കൂടുന്ന സമയങ്ങളിൽ ഇത്തരം ജോലികൾ ഒഴിവാക്കണം. രാവിലെ നേരത്തെയും വൈകിട്ട് 3 മണിക്ക് ശേഷവും മാത്രമായി തൊഴിൽ സമയം നിജപ്പെടുത്തുന്നതുപോലുള്ള പ്രായോഗിക നിർദേശങ്ങൾ പരിഗണിക്കണം. ചൂട്, ഘർഷണം, തിരക്ക്, സംഭരണരീതി ഇവയൊക്കെയാണ് ഇത്തരം ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നത്. ഒരു ദുരന്തം സംഭവിച്ച ശേഷം മാത്രം ഞെട്ടി നോക്കിക്കൊണ്ടിരിക്കാതെ, അതിനു മുൻപ് തന്നെ തടയാൻ കഴിയുന്ന രീതിയിൽ നിയമങ്ങളും ചട്ടങ്ങളും പുതുക്കേണ്ട സമയമാണിത്. ഇനി ഒരാളെയും തിരിച്ചറിയാൻ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുത്.

https://www.facebook.com/hitheshsanker.sanker?fref=nf&ref=embed_post

Related Posts

നെടുമ്പാശേരി അപകടത്തില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന വ്യാജ ആരോപണം.
  • October 24, 2026

ആലപ്പുഴ :DYFI ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ വീണ്ടും കേസ്. മന്ത്രി എം ലിജുവിന്റെ പരാതിയിലാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്. നെടുമ്പാശ്ശേരി വാഹനാപകട കേസിൽ പ്രതിയെ സഹായിച്ചു എന്ന് ആരോപണത്തിലായിരുന്നു പരാതി. ജെയിംസ് സാമുവലിനെതിരെ മൂന്നാമത്തെ കേസാണിത്. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ…

Continue reading
ഇ പി ജയരാജനെതിരായ ആരോപണം; ശബരിമലയിലാണ് ഉള്ളത്, ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധമില്ല, ഫോൺ ഹാക്ക് ചെയ്യപ്പെട്ടു; ശ്യാംജിത്ത്
  • October 24, 2026

കണ്ണൂർ: വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനെതിരായ ആരോപണത്തിൽ വിശദീകരണവുമായി അനന്തരവൻ ശ്യാംജിത്ത്. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നാണ് വിശദികരണം. ഫേസ്ബുക്ക് പോസ്റ്റുമായി തനിക്ക് ബന്ധമില്ലെന്നും ശ്യാംജിത്ത് ഫേസ്ബുക്കിൽ കുറിച്ചു. താൻ ശബരിമലയിലാണ് ഉള്ളത് വിഷയവുമായി…

Continue reading

You Missed

പ്രിന്‍സസ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമായി ലയണല്‍ മെസി

പ്രിന്‍സസ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമായി ലയണല്‍ മെസി

നെടുമ്പാശേരി അപകടത്തില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന വ്യാജ ആരോപണം.

നെടുമ്പാശേരി അപകടത്തില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന വ്യാജ ആരോപണം.

ഇ പി ജയരാജനെതിരായ ആരോപണം; ശബരിമലയിലാണ് ഉള്ളത്, ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധമില്ല, ഫോൺ ഹാക്ക് ചെയ്യപ്പെട്ടു; ശ്യാംജിത്ത്

ഇ പി ജയരാജനെതിരായ ആരോപണം; ശബരിമലയിലാണ് ഉള്ളത്, ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധമില്ല, ഫോൺ ഹാക്ക് ചെയ്യപ്പെട്ടു; ശ്യാംജിത്ത്

‘വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ല, ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതം’; ഇപി ജയരാജൻ

‘വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ല, ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതം’; ഇപി ജയരാജൻ

‘പെരുത്ത് നന്ദി’യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം പുറത്ത്

‘പെരുത്ത് നന്ദി’യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം പുറത്ത്

തമിഴ്നാട്ടിലെ റേഷൻ മുണ്ട് പമ്പയിൽ ഇരുമുടിയായി; അഴിമതി ആരോപിച്ച് തീർത്ഥാടകർ

തമിഴ്നാട്ടിലെ റേഷൻ മുണ്ട് പമ്പയിൽ ഇരുമുടിയായി; അഴിമതി ആരോപിച്ച് തീർത്ഥാടകർ