കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു; മരണപ്പെട്ടത് പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എംവി

കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എംവിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കിണര്‍ കുഴിക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.55ന് മരണം സംഭവിച്ചു. 37 വയസ് മാത്രമാണ് സനലിന് പ്രായം.

സംസ്ഥാനത്ത് സൂര്യാതപം സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം വണ്ടൂരില്‍ നാലു വയസുകാരിക്ക് സൂര്യാതപമേറ്റു. ഇസ ജോണ്‍സനെന്ന കുട്ടിക്കാണ് പൊള്ളലേറ്റത്. മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ ശരീരത്തിലാകെ പൊള്ളലേല്‍ക്കുകയായിരുന്നു. വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി.

കോഴിക്കോട് വളയത്ത് അങ്കണവാടി അധ്യാപികയ്ക്ക് ജോലിക്കിടെ സൂര്യാതപമേറ്റു. വലത് കൈയില്‍ പൊള്ളലേറ്റ അധ്യാപിക അനില ആശുപത്രിയില്‍ ചികിത്സ തേടി. കഠിനമായ ക്ഷീണവും , ദേഹമാസകലം നീറലും അനുഭവപ്പെട്ടതായി അധ്യാപിക പറഞ്ഞു.

അതേസമയം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് (ഓറഞ്ച് അലര്‍ട്ട്) സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കേരളത്തില്‍ ഇന്നും നാളെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തും. പാലക്കാട് ജില്ലയില്‍ 41 °C വരെയും; കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 °C വരെയും; കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 38 °C വരെയും; ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 37 °C വരെയും; തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 4 മുതല്‍ 5°C വരെ കൂടുതല്‍) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Related Posts

നെടുമ്പാശേരി അപകടത്തില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന വ്യാജ ആരോപണം.
  • October 24, 2026

ആലപ്പുഴ :DYFI ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ വീണ്ടും കേസ്. മന്ത്രി എം ലിജുവിന്റെ പരാതിയിലാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്. നെടുമ്പാശ്ശേരി വാഹനാപകട കേസിൽ പ്രതിയെ സഹായിച്ചു എന്ന് ആരോപണത്തിലായിരുന്നു പരാതി. ജെയിംസ് സാമുവലിനെതിരെ മൂന്നാമത്തെ കേസാണിത്. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ…

Continue reading
ഇ പി ജയരാജനെതിരായ ആരോപണം; ശബരിമലയിലാണ് ഉള്ളത്, ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധമില്ല, ഫോൺ ഹാക്ക് ചെയ്യപ്പെട്ടു; ശ്യാംജിത്ത്
  • October 24, 2026

കണ്ണൂർ: വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനെതിരായ ആരോപണത്തിൽ വിശദീകരണവുമായി അനന്തരവൻ ശ്യാംജിത്ത്. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നാണ് വിശദികരണം. ഫേസ്ബുക്ക് പോസ്റ്റുമായി തനിക്ക് ബന്ധമില്ലെന്നും ശ്യാംജിത്ത് ഫേസ്ബുക്കിൽ കുറിച്ചു. താൻ ശബരിമലയിലാണ് ഉള്ളത് വിഷയവുമായി…

Continue reading

You Missed

പ്രിന്‍സസ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമായി ലയണല്‍ മെസി

പ്രിന്‍സസ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമായി ലയണല്‍ മെസി

നെടുമ്പാശേരി അപകടത്തില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന വ്യാജ ആരോപണം.

നെടുമ്പാശേരി അപകടത്തില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന വ്യാജ ആരോപണം.

ഇ പി ജയരാജനെതിരായ ആരോപണം; ശബരിമലയിലാണ് ഉള്ളത്, ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധമില്ല, ഫോൺ ഹാക്ക് ചെയ്യപ്പെട്ടു; ശ്യാംജിത്ത്

ഇ പി ജയരാജനെതിരായ ആരോപണം; ശബരിമലയിലാണ് ഉള്ളത്, ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധമില്ല, ഫോൺ ഹാക്ക് ചെയ്യപ്പെട്ടു; ശ്യാംജിത്ത്

‘വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ല, ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതം’; ഇപി ജയരാജൻ

‘വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ല, ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതം’; ഇപി ജയരാജൻ

‘പെരുത്ത് നന്ദി’യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം പുറത്ത്

‘പെരുത്ത് നന്ദി’യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം പുറത്ത്

തമിഴ്നാട്ടിലെ റേഷൻ മുണ്ട് പമ്പയിൽ ഇരുമുടിയായി; അഴിമതി ആരോപിച്ച് തീർത്ഥാടകർ

തമിഴ്നാട്ടിലെ റേഷൻ മുണ്ട് പമ്പയിൽ ഇരുമുടിയായി; അഴിമതി ആരോപിച്ച് തീർത്ഥാടകർ