‘ഗെറ്റ് ഔട്ട് നൗ’; വനിതാ സംവരണ ബില്ലിന്റെ പേരിലെ മുംബൈയിലെ പ്രതിഷേധ പരിപാടി ട്രാഫിക്ക് ബ്ലോക്കുണ്ടാക്കിയതില്‍ മന്ത്രിയെ ചോദ്യം ചെയ്ത് യുവതി; വിഡിയോ വൈറല്‍

വനിതാ സംവരണ ബില്ല് പാസാവാത്തതിനെതിരെ മുബൈയില്‍ ബിജെപി നടത്തിയ റാലി മൂലം ഗതാഗത തടസമുണ്ടായതില്‍ മന്ത്രിയെ ചോദ്യം ചെയ്ത യുവതി സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മന്ത്രി ഗിരീഷ് മഹാജന് മുന്നിലേക്ക് രോഷത്തോടെയെത്തി ചോദ്യം ചോദിക്കുന്ന യുവതിയുടെ വിഡിയോയാണ് വൈറലായത്. മറ്റൊരു ഗ്രൗണ്ട് ഉണ്ടായിട്ടും റോഡില്‍ ഗതാഗത തടസ്സം ഉണ്ടാക്കി റാലി നടത്തിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ഗതാഗത തടസമുണ്ടാക്കി വഴിയില്‍ നില്‍ക്കാതെ ഇറങ്ങിപ്പോകാന്‍ പറഞ്ഞ് മന്ത്രിക്ക് മുന്നില്‍ പൊട്ടിത്തെറിച്ച യുവതി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുപോലും എളുപ്പത്തില്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. ദൃശ്യങ്ങള്‍ വൈറല്‍ ആയതോടെ യുവതി അനുകൂലിച്ചു പ്രതികൂലിച്ചും രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തി.

മുംബൈയിലെ വര്‍ളിയിലാണ് വനിതാ സംവരണ ബില്ല് പാസാവാത്തതിനെതിരെ ബിജെപി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്കിടെ ഗിരീഷ് മഹാജന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഗതാഗത തടസം ചൂണ്ടിക്കാട്ടി യുവതി പ്രതിഷേധിച്ചത്. ട്രാഫിക് ജാമുണ്ടാക്കാതെ നിങ്ങള്‍ പോകൂ എന്ന് യുവതി പറഞ്ഞിട്ടും കേള്‍ക്കാതെ പരിപാടിയുമായി മുന്നോട്ടുപോയ മന്ത്രിയ്‌ക്കെതിരെ യുവതി വീണ്ടും കയര്‍ക്കുന്നതായി വിഡിയോയില്‍ കാണാം. നിങ്ങള്‍ക്ക് പറഞ്ഞത് മനസിലാകുന്നില്ലേയെന്നും നിങ്ങള്‍ കാരണം സാധരണ ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് കാണുന്നില്ലേയെന്നും യുവതി ചോദിക്കുന്നുണ്ട്.

ഫോണിലെ വിഡിയോ ക്യാമറ ഓണാക്കിയാണ് യുവതി മന്ത്രിക്കടുത്തേക്ക് എത്തിയത്. വിഡിയോ വൈറലായതോടെ ബിജെപിയുടെ പ്രതിഷേധ രീതികളെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. വനിതാ സംവരണ ബില്ലിന്റെ പേരില്‍ നടത്തിയ മുംബൈയിലെ പ്രതിഷേധത്തില്‍ ബിജെപിയുടെ യഥാര്‍ഥ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെട്ടെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് ഹര്‍ഷവര്‍ധന്‍ സപ്കല്‍ പറഞ്ഞു. തെറ്റായ ആഖ്യാനങ്ങള്‍ സൃഷ്ടിക്കാനും സ്ത്രീകളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ച ബിജെപിയുടെ യഥാര്‍ഥ മുഖം പുറത്തുവന്നെന്നും നാടകം പൊളിഞ്ഞെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.

Related Posts

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
  • September 7, 2026

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇതുവരെ 12 ഓളം ആളുകളെയാണ് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെന്ന് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF) ഇൻസ്‌പെക്ടർ ജനറൽ (IG)…

Continue reading
‘DMKയുടെ രാഷ്ട്രീയ ചരിത്രം അഴിമതിയും കൈക്കൂലിയും: ഡിഎംകെ ഇരിയ്ക്കുന്നിടത്ത് തെറ്റ് നടക്കും’; വിമർശിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്
  • September 7, 2026

ഡിഎംകെയെ ലക്ഷ്യമിട്ട് തമിഴ്നാട് നിയമസഭയിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. സ്ത്രീകളെ അവഹേളിയ്ക്കുന്നത് ഒരിയ്ക്കലും അംഗീകരിയ്ക്കില്ല. വായിൽ തോന്നുന്നത് പറയുന്നതാണ് പ്രതിപക്ഷം ചെയ്യുന്നത്. അഴിമതിയും കൈക്കൂലിയുമാണ് ഡിഎംകെയുടെ രാഷ്ട്രീയ ചരിത്രമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കുടുംബത്തോടെയാണ് ഡിഎംകെ അഴിമതി നടത്തുന്നത്.…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ