പുകവലിയും മദ്യപാനവും, ഒളിംപിക്സ് സംഘത്തിലെ വനിതാ ജിംനാസ്റ്റിക്സ് താരത്തെ പുറത്താക്കി ജപ്പാൻ

ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിട്ടുള്ള ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് താരമായ ഷോകോ കുറ്റസമ്മതം നടത്തിയെന്ന് ജപ്പാൻ ജിംനാസ്റ്റിക്സ് അസോസിയേഷൻ വ്യക്തമാക്കി.

പാരിസ് ഒളിംപിക്സ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ജിംനാസ്റ്റിക്സ് ടീം ക്യാപ്റ്റനെ പുറത്താക്കി ജപ്പാൻ. പുകവലിയും മദ്യപാനവും കണ്ടെത്തിയതിനെ തുടർന്നാണ് 19 കാരിയായ ഷോകോ മിയാതെ ജപ്പാൻ ടീമിൽ നിന്ന് പുറത്താക്കിയത്. മൊണാക്കോയിൽ പരിശീലനം നടത്തുന്ന ടീം ക്യാമ്പിൽ നിന്ന് ഷോകോയെ നാട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. ഇന്ന് ജപ്പാനില്‍ തിരിച്ചെത്തിയ ഷോകോ അന്വേഷണം നേരിടേണ്ടിവരും.

ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിട്ടുള്ള ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് താരമായ ഷോകോ കുറ്റസമ്മതം നടത്തിയെന്ന് ജപ്പാൻ ജിംനാസ്റ്റിക്സ് അസോസിയേഷൻ വ്യക്തമാക്കി. സംഭവത്തില്‍ അസോസിയേഷന്‍ ആരാധകരോട് മാപ്പു പറയുകയും ചെയ്തു. ജപ്പാനിലെ നിയമം അനുസരിച്ച് ഇരുപത് വയസ്സിൽ താഴയുള്ളവർ മദ്യപിക്കുന്നതും പുകവലിക്കുന്നതും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ജൂലൈ 27 മുതൽ ഓഗസ്റ്റ് അഞ്ച് വരെയാണ് ജിംനാസ്റ്റിക്സ് മത്സരങ്ങൾ.

ഷോകോ പുറത്തായതോടെ ജപ്പാന്‍റെ ജിംനാസ്റ്റിക്സ് സംഘം നാലുപേരായി ചുരുങ്ങി. ഒളിംപിക്സില്‍ മികച്ച പ്രകടനം നടത്താനുള്ള കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഷോകോയെന്ന് ജപ്പാന്‍ ജിംനാസ്റ്റിക്സ് പരിശീലകന്‍ മുറ്റ്സുമി ഹാര്‍ദ പറഞ്ഞു. ഷോകോ കൂടി പിന്‍മാറിയതോടെ ഒളിംപിക്സില്‍ വനിതാ ജിംനാസ്റ്റിക്സില്‍ ജപ്പാന്‍റെ മെഡല്‍ പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റു.

ജിംനാസ്റ്റിക്സില്‍ വനിതകളുടെ വ്യക്തിഗത ഇനത്തില്‍ 1964ലാണ് ജപ്പാന്‍ അവസാനമായി വനിതാ ജിംനാസ്റ്റിക്സ് സ്വര്‍ണം നേടിയത്. അതേസമയം പുരുഷ വിഭാഗത്തില്‍ 2016ലെ റിയോ ഒളിംപിക്സില്‍ ജപ്പാന്‍ ടീം ഇനത്തില്‍ സ്വര്‍ണം നേടിയിരുന്നു.

  • Related Posts

    ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിച്ച നടപടി; പാകിസ്താനെതിരെ കടുത്ത നടപടിക്ക് ഐസിസി
    • February 2, 2026

    ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിച്ച പാക്കിസ്ഥാൻ തീരുമാനത്തിൽ കടുത്ത നടപടിക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. മതിയായ കാരണങ്ങൾ ഇല്ലാതെ മത്സരം ബഹിഷ്കരിച്ച പാകിസ്താനെ ലോകക്രിക്കറ്റിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതടക്കം ആലോചനയിലുണ്ട്. നിർണായക തീരുമാനം നാളെയോ മറ്റന്നാളോ ചേരുന്ന ഐസിസി…

    Continue reading
    ഒടുവില്‍ ചിന്നസ്വാമി സ്‌റ്റേഡിയം ഹോം ഗ്രൗണ്ടാക്കാമെന്ന് ആര്‍സിബി; കര്‍ണാടക സര്‍ക്കാരുമായി അവസാനവട്ട ചര്‍ച്ചയില്‍
    • January 28, 2026

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയതിന് പിന്നാലെ നടന്ന വിജയാഘോഷ പ്രകടനത്തിനിടെ ഉണ്ടായ ദുരന്തവും ഫ്രാഞ്ചൈസിക്കെതിരെ വന്ന നിയമനടപടികളും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇനി ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആയി…

    Continue reading

    You Missed

    സംസ്ഥാനത്ത് SSLC, പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

    സംസ്ഥാനത്ത് SSLC, പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

    ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു

    ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു

    ആഗോള അയ്യപ്പ സംഗമം; വരവ് ചെലവ് കണക്കുകളു‌ടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

    ആഗോള അയ്യപ്പ സംഗമം; വരവ് ചെലവ് കണക്കുകളു‌ടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

    എ.കെ ശശീന്ദ്രൻ മത്സരിക്കുന്നതിൽ NCP യിൽ എതിർപ്പ്

    എ.കെ ശശീന്ദ്രൻ മത്സരിക്കുന്നതിൽ NCP യിൽ എതിർപ്പ്

    സ്ഥാനാർഥി നിർണയ ചർച്ച; സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും

    സ്ഥാനാർഥി നിർണയ ചർച്ച; സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും

    രാജ്യസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും

    രാജ്യസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും