‘മാലിന്യ സംസ്കരണം അവതാളത്തിലാക്കിയത് ശിവൻകുട്ടിയുടെ നേതൃത്വത്തിൽ, നേതാവിന് ഇതുവരെ തോറ്റു എന്ന് ബോധ്യപ്പെട്ടില്ല, നാലാം തീയതി അടങ്ങും’;വി.വി രാജേഷ്

മന്ത്രി വി ശിവൻകുട്ടിക്കെതിരെ മേയർ വി.വി രാജേഷ്. മാലിന്യ സംസ്കരണം അവതാളത്തിലാക്കിയത് മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിലെന്ന് മേയർ ആരോപിച്ചു. വികലമായ കാഴ്ചപ്പാട് മൂലമാണ് ഇതെല്ലം ഉണ്ടായത്. തിരുവനന്തപുരത്ത് മാത്രമല്ല, കേരളത്തെ മുഴുവൻ ഭയപാടിലാക്കി. വിളപ്പിൽശാല എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് ഭയമാണ്.

ശിവൻകുട്ടിയുടെ ബുദ്ധിശൂന്യതയോ മറ്റു കാരണങ്ങളോ ഇതിന് കാരണം. രണ്ടാം തീയതിക്ക് വരെ ഈ ആരോപണങ്ങൾ പാരമ്യത്തിലെത്തും. നാലാം തീയതി ആകുമ്പോഴെക്കും അടങ്ങും. നേതാവിന് ഇതുവരെ തോറ്റു എന്ന് ബോധ്യപ്പെട്ടില്ല. അതുകൊണ്ടാണ് എന്തിനും കോർപ്പറേഷൻ്റെ മുകളിലേക്ക് കയറുന്നത്.

കുടിവെള്ള ക്ഷാമം, വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പൈപ്പുകൾ ഗുണമേന്മ കുറഞ്ഞത്. അരുവിക്കരയിൽ നിന്ന് വരുന്ന 30 ശതമാനം വെള്ളം നഷ്‌ടപ്പെടുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച് ഒരു പദ്ധതി നടപ്പിലാക്കണം. കുറഞ്ഞത് 2 വർഷം സമയം എടുത്താൽ മാത്രമേ തലസ്ഥാനത്തെ നിലവിലെ കുടിവെള്ള ക്ഷാമം പൂർണ്ണമായും പരിഹരിക്കാൻ സാധിക്കൂവെന്നും വി വി രാജേഷ് വ്യക്തമാക്കി.

കുടിവെളളത്തിന് ബില്ലടയ്ക്കുന്നത് വാട്ടർ അതോറിറ്റിയിൽ അല്ലേ?. കുടിവെള്ളം നൽകേണ്ടത് വാട്ടർ അതോറിറ്റിയുടെ ചുമതല. കോർപറേഷൻ കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട്. തെരുവ് വിളക്ക് വിഷയം, കോർപ്പറേഷൻ പരിധിയിലുള്ള വിളക്കുകൾ കോർപ്പറേഷൻ്റെതാണ് എന്നാണ് ധാരണ. റോഡ് ഫണ്ട് ബോർഡിൻ്റെ 2,000 വിളക്കുണ്ട്. ടൂറിസം വകുപ്പ്, സ്‌മാർട്ട് സിറ്റി, നാഷണൽ ഹൈവേ എന്നിവരുടെയും വിളക്കുകളുണ്ട്. 97,000 വിളക്കുകൾ കോർപ്പറേഷൻ പരിധിയിലുണ്ട്.

KRFB യുടെ കീഴിലുള്ള വിളക്കുകളാണ് തെളിയാത്തത്, ഇവയ്ക്ക് ഫണ്ട് നൽകുന്നത് സർക്കാരാണ്. കോർപ്പറേഷന് കീഴിലുള്ള വിളക്കുകളാണ് കോർപ്പറേഷൻ പരിപാലിക്കുക. വിഷയം ചൂണ്ടിക്കാണിച്ചിട്ട് ടൂറിസം വകുപ്പും KRFB യും നടപടി സ്വീകരിച്ചില്ല. കോർപ്പറേഷൻ്റെ വിളക്കുകൾ 48 മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കാതിരുന്നാൽ കരാർ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

3 കമ്പനികളുമായി 10 വർഷത്തേക്കാണ് കരാർ. എങ്ങനെയാണ് 10 വർഷത്തേക്ക് കരാർ നൽകിയത് എന്ന് പരിശോധിക്കണം. പഴയ ഭരണസമിതിയുടെ പോരായ്മകളാണ് പുതിയ ഭരണസമിതികൾ വഹിക്കുന്നത്. പുത്തരിക്കണ്ടം മൈതാനവും ഒരു വർഷം മുമ്പ് സർക്കസ് കമ്പനിക്ക് കരാർ നൽകി. ഏറ്റവും തിരക്കുള്ള ഓണക്കാലത്ത് 15,000 രൂപയ്ക്കാണ് കഴിഞ്ഞ ഭരണസമിതി ദിവസ വേതനത്തിന് നൽകിയത്.

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ, നഗരത്തിൽ പരമാവധി 30 ശതമാനം മേഖലയാണ് കോർപ്പറേഷൻ പരിധിയിൽ വരുന്നത്. ശുചീകരണത്തിനായി റിട്ടയേർഡ് ഉദ്യോഗസ്ഥരുടെ അടക്കം അഭിപ്രായം തേടി. കോർപ്പറേഷൻ ഫണ്ട്, ദുരന്ത നിവാരണ ഫണ്ട് എന്നിവ ഉപയോഗിച്ച് ഇന്ന് വൈകുന്നേരം മുതൽ ശുചീകരണം ആരംഭിക്കും. 38 വാർഡുകളിലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്, ഇവിടങ്ങളിൽ പല ഭാഗങ്ങളും സന്ദർശിച്ചു.

മറ്റു ഡിപ്പാർട്ട്മെൻ്റുകൾ അവരവരുടെ മേഖലകൾ വൃത്തിയാക്കണം. കാലതാമസം ഉണ്ടെങ്കിൽ കോർപ്പറേഷൻ അനുമതി വാങ്ങി ശുചീകരിക്കും. റെയിൽവേ യോഗം വിളിച്ച് അവരുടെ ഉത്തരവാദിത്തം പൂർത്തീകരിക്കാൻ ആവശ്യപ്പെടും. തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ റെബോട്ടിന് പരിമിതികൾ ഉണ്ട്. ജെസിബി ചെയ്യുന്ന ജോലി മാത്രമാണ് റെബോട്ടിന് ചെയ്യാൻ കഴിയുന്നത്. കൂടുതൽ മെഷിനറി ആവശ്യമാണ്; വകുപ്പുകളുമായി സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി.

Related Posts

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ
  • July 23, 2026

നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാജ്യ വ്യാപക പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. തിരുവനന്തപുരം തൃശൂർ കോട്ടയം ആലപ്പുഴ എറണാകുളം ജില്ലകളിൽ പ്രതിഷേധം ശക്തമാണ്. പൊലീസ് നിരവധി തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. എല്ലാ ജില്ലകളിലും എസ്എഫ്ഐയുടെ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി…

Continue reading
‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ
  • July 23, 2026

യുവാക്കളുടെ ക്ഷേമമാണ് മോദി സർക്കാരിന്റെ ഉയർന്ന മുൻഗണനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കും. ഫാസ്റ്റ് ട്രാക്ക് കോടതികളെ സ്ഥാപിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം പ്രതിബദ്ധതയുടെ പ്രതിഫലനമെന്ന് അമിത് ഷാ എക്‌സിൽ കുറിച്ചു. പേപ്പർ ചോർച്ചയിലൂടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ

‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ

‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ

‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; മേജർ രവി

‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; മേജർ രവി

‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു; തീയിട്ടത് CPIM പ്രവർത്തകരെന്ന് ടി പുരുഷോത്തമൻ

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു; തീയിട്ടത് CPIM പ്രവർത്തകരെന്ന് ടി പുരുഷോത്തമൻ

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ