നിയമസഭാ തിരഞ്ഞെടുപ്പ്; മലപ്പുറത്ത് പതിനാറില്‍ പതിനാറ് സീറ്റും പിടിക്കുമെന്ന് ലീഗ് പ്രവര്‍ത്തകസമിതി

നിയമസഭ തിരഞ്ഞെടുപ്പിലെ യുഡിഎഫ് ആത്മവിശ്വാസം വര്‍ധിപ്പിച്ച് ജില്ലാ തല കണക്കുകള്‍. മലപ്പുറത്ത് പതിനാറില്‍ പതിനാറും പിടിക്കുമെന്ന് ലീഗ് പ്രവര്‍ത്തകസമിതി വിലയിരുത്തി.

മലപ്പുറത്ത് മുഴുവന്‍ സീറ്റുകളിലും വിജയിക്കാനാകുമെന്ന് മുസ്ലിം ലീഗ് വിലയിരുത്തല്‍. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയം അപ്പാടെ പാളിയതാണ് യുഡിഎഫിന് ഗുണകരമായതെന്നാണ് വിലയിരുത്തല്‍. ശക്തമായ പോരാട്ടം നടന്ന പൊന്നാനിയിലും തവനൂരും 5000 വോട്ടിനെങ്കിലും വിജയിക്കുമെന്നാണ് ലീഗ് കണക്ക് കൂട്ടല്‍. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം അരലക്ഷം കവിയും. താനൂരില്‍ 20000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. ലീഗ് വിമതന്‍ മത്സരിച്ച മങ്കടയില്‍ കഴിഞ്ഞ തവണത്തെ ഇരട്ടി ഭൂരിപക്ഷം ലഭിക്കും. അബ്ദുറഹ്‌മാന്‍ മണ്ഡലം മാറിയത് താനൂരിലും തിരൂരിലും യുഡിഎഫിന് ഗുണം ചെയ്‌തെന്നും ലീഗ് വിലയിരുത്തി. വിശദമായ വിലയിരുത്തല്‍ 22ന് ചേരും. കോഴിക്കോട് ചരിത്രത്തിലെ വലിയ പരാജയം എല്‍ഡിഎഫ് ഏറ്റുവാങ്ങുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. 13ല്‍ പതിമൂന്നും ഇത്തവണ പിടിച്ചെടുക്കും.

കോഴിക്കോട്, കൊല്ലം ജില്ലകളില്‍ യുഡിഎഫിന് കരുത്ത് പകരുന്ന മാറ്റം വരുമെന്ന് ഷാഫി പറമ്പില്‍ എംപിയും ആത്മവിശ്വാസം പ്രകടിപ്പിച്ചു. മലബാറിലെ ജില്ലാ അവലോകനകണക്കുകള്‍ യുഡിഎഫിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. തരംഗം ആഞ്ഞടിച്ചാല്‍ ഇതിലും വലിയ വിജയവും മുന്നണി പ്രതീക്ഷിക്കുന്നുണ്ട്.

Related Posts

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ
  • October 17, 2026

കൊല്ലം: കേന്ദ്ര ഏജൻസികൾക്കും ബി ജെ പിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി എം വി ഗോവിന്ദൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബി ജെ പിയും ചേർന്ന് നടത്തുന്നത് വെറും രാഷ്ട്രീയ നാടകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിസ്ഥാനം ഇല്ലാത്ത കള്ളക്കേസ്. ഇ ഡി യുടെ നോട്ടീസ്…

Continue reading
നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല
  • October 17, 2026

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകട കേസില്‍ പ്രതി സുഹൈല്‍ സജീവിന് ജാമ്യമില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാല് പേര്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കോടതിയില്‍ മരിച്ചവരെ കുറ്റപ്പെടുത്തിയായിരുന്നു…

Continue reading

You Missed

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി