ഉപമുഖ്യമന്ത്രി പദവി; ‘ മുസ്ലീം ലീഗ് അത്തരം വിഷയങ്ങളിലൊന്നും യാതൊരു പ്രശ്‌നവുമുണ്ടാക്കാന്‍ പോകുന്നില്ല’; കെഎന്‍എ ഖാദര്‍

യുഡിഎഫ് സര്‍ക്കാരില്‍ മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്ന് മുതിര്‍ന്ന നേതാവ് കെഎന്‍എ ഖാദര്‍ ട്വന്റിഫോറിനോട്. നിലവില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ മന്ത്രിസ്ഥാനവും ലീഗ് ആവശ്യപ്പെടില്ല. യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്ന ഒന്നും ഈ ഘട്ടത്തില്‍ ലീഗ് ചെയ്യില്ലെന്നും കെഎന്‍എ ഖാദര്‍ ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

മുസ്ലീം ലീഗ് അത്തരം വിഷയങ്ങളിലൊന്നും യാതൊരു പ്രശ്‌നവുമുണ്ടാക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ സുഗമമായ ഒഴുക്കിന് വിഘാതമാകുന്ന ഒരു തരത്തിലുള്ള സമീപനവും ലീഗിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. ലീഗിന് സീറ്റ് കുറഞ്ഞ സമയത്തും മന്ത്രിമാരുടെ എണ്ണം കുറച്ചിട്ടില്ലല്ലോ. ഇത്ര മന്ത്രിമാരെ കിട്ടണം, ഉപമുഖ്യമന്ത്രി സ്ഥാനം കിട്ടണം, അത് വേണം, ഇത് വേണം എന്നൊക്കെ ഒരു വാശി പിടിച്ച് കുഞ്ഞുങ്ങളെ പോലെയുള്ള ഒരു പെരുമാറ്റം വളരെ പരിപക്വമായ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല എന്നുള്ളത് ഉറപ്പാണ്. ഞങ്ങള്‍ അത് സീരിയസ് ആയിട്ട് എടുത്തിട്ടില്ല. അത് കൂടി ആലോചിച്ചിട്ട് യുഡിഎഫ് എന്ത് തീരുമാനിക്കുന്നോ അത് ഞങ്ങള്‍ക്ക് സമ്മതമാണ് – അദ്ദേഹം പറഞ്ഞു.

ഗുരുവായൂരിലെ എല്‍ഡിഎഫ് ബിജെപി ഡീല്‍ ആരോപണത്തിലും കെഎന്‍എ ഖാദര്‍ മനസ് തുറന്നു. ബിജെപി-സിപിഐഎം ബന്ധം താന്‍ നേരില്‍ കണ്ടതെന്നും അന്നത്തെ റീട്ടെണിങ് ഓഫീസര്‍ പോലും ഇടത് മുന്നണിക്ക് വേണ്ടി നിലകൊണ്ടെന്നും ഖാദര്‍ പറഞ്ഞു. പത്രികയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമര്‍പ്പിക്കാന്‍ അവസരം ഉണ്ടായിട്ടും ബിജെപി എല്‍ഡിഎഫിന് വേണ്ടി വോട്ട് മറിച്ചെന്ന് കെഎന്‍എ ഖാദര്‍ പറഞ്ഞു.

ബിജെപിക്ക് അവിടെ 25000 വോട്ട് നിയമസഭയില്‍ ഉണ്ടായിരുന്നു. 33000 വോട്ട് പാര്‍ലമെന്റില്‍ ഉണ്ടാരുന്നു. 2021ല്‍ ഗുരുവായൂരില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളുകയാണുണ്ടായത്. അതില്‍ ബിജെപി പ്രതിഷേധിച്ചില്ല. ഇത് ആസൂത്രിതമായിട്ടുള്ള പണിയായിരുന്നു. റിട്ടേണിംഗ് ഓഫീസറും അവര്‍ക്ക് അനുകൂലമായിരുന്നു. പിന്നീട് അവര്‍ക്കവിടെ സ്വതന്ത്ര സ്ഥാനാര്‍ഥി വന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് കിട്ടിയത് 6000 വോട്ടാണ് – അദ്ദേഹം പറഞ്ഞു.

Related Posts

നേപ്പാൾ മിന്നൽ പ്രളയം;ആശുപത്രികളിൽ ഇടമില്ല, അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം
  • August 29, 2026

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. യുപി തീരങ്ങളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു. നേപ്പാള്‍ ദുരന്തത്തിനിരയായവരുടെ മൃതദേഹങ്ങളെന്നാണ് സംശയം. യുപി തീരങ്ങളില്‍ ഇതുവരെ ഒഴുകിയിത്തിയത് 10 മൃതദേഹങ്ങളാണ്. ഗണ്ഡക് നദിയില്‍നിന്നാണ് അഴുകിയ നിലയിൽ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക്…

Continue reading
‘തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും, അത് പറിച്ചുകൊണ്ട് പോകാൻ അനുവദിക്കില്ല’; വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്
  • August 29, 2026

ഇടുക്കി: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ കേരള കോൺഗ്രസിന്റെ വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്. കേരള കോൺഗ്രസ് നിലപാട് നേരത്തെ മുന്നണിയിൽ അറിയിച്ചിട്ടുണ്ട്. പുതിയ ജില്ലയുമായി ബന്ധപ്പെട്ട തീരുമാനം യുഡിഎഫിൽ ചർച്ച ചെയ്യണമെന്നും മോൻസ് ജോസഫ് പറഞ്ഞു. തൊടുപുഴ ഇടുക്കിയുടെ ഹൃദയവും…

Continue reading

You Missed

ഇന്നത്തെ കോടിപതി നിങ്ങളോ? കാരുണ്യ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ഇന്നത്തെ കോടിപതി നിങ്ങളോ? കാരുണ്യ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

നേപ്പാൾ മിന്നൽ പ്രളയം;ആശുപത്രികളിൽ ഇടമില്ല, അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

നേപ്പാൾ മിന്നൽ പ്രളയം;ആശുപത്രികളിൽ ഇടമില്ല, അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

‘തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും, അത് പറിച്ചുകൊണ്ട് പോകാൻ അനുവദിക്കില്ല’; വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്

‘തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും, അത് പറിച്ചുകൊണ്ട് പോകാൻ അനുവദിക്കില്ല’; വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്

യുഡിഎഫിൽ ധാരണ; KTDC ചെയർമാൻ പദവിയിലേക്ക് പി വി അൻവർ,പ്രഖ്യാപനം ഉടൻ

യുഡിഎഫിൽ ധാരണ; KTDC ചെയർമാൻ പദവിയിലേക്ക് പി വി അൻവർ,പ്രഖ്യാപനം ഉടൻ

‘ലീഗും സിപിഐയും കോൺഗ്രസും ചേർന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പർ വൺ ആയത്’; അച്യുതമേനോൻ മന്ത്രിസഭ ഓർമ്മപ്പെടുത്തി കെ പി എ മജീദിന്റെ ലേഖനം

‘ലീഗും സിപിഐയും കോൺഗ്രസും ചേർന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പർ വൺ ആയത്’; അച്യുതമേനോൻ മന്ത്രിസഭ ഓർമ്മപ്പെടുത്തി കെ പി എ മജീദിന്റെ ലേഖനം

അമേരിക്കയുടെ സാമ്പത്തിക ഉപരോധം; വലഞ്ഞ് ഇറാന്‍; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്‌കിയാന്‍

അമേരിക്കയുടെ സാമ്പത്തിക ഉപരോധം; വലഞ്ഞ് ഇറാന്‍; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്‌കിയാന്‍