ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

എല്‍പിജി ക്ഷാമം ഹോട്ടലുകള്‍ക്ക് ഏല്‍പ്പിച്ച ആഘാതം ഇരട്ടിയാക്കി വിലവര്‍ധനവും. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ 195.50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അഞ്ച് കിലോ ഭാരം വരുന്ന ചെറിയ സിലിണ്ടറുകളുടേയും വില കൂട്ടിയിട്ടുണ്ട്. 51 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ എല്‍പിജി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വില കുത്തനെ കൂട്ടിയിരിക്കുന്നത്.

സിലിണ്ടറുകളുടെ ലഭ്യതക്കുറവിനൊപ്പം വില വര്‍ധനവും കൂടിയുണ്ടായതോടെ ഹോട്ടല്‍ ഭക്ഷണത്തിന് ചിലവേറാനും സാധ്യതയുണ്ട്. ഇന്ന് രാവിലെ മുതല്‍ തന്നെ രാജ്യത്ത് പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. കൊല്‍ക്കത്തയില്‍ വലിയ സിലിണ്ടറുകളുടെ വിലയില്‍ 218 രൂപയുടെ വരെ വര്‍ധന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഗ്യാസ് ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് പല ഹോട്ടലുകളും വിറകടുപ്പിനെ ആശ്രയിക്കുന്ന നിലയുണ്ട്. എന്നാല്‍ വിറകിന്റെ വിലയും കുതിച്ചുയര്‍ന്നതോടെ ഹോട്ടല്‍ മേഖല ആകെ ഞെരുക്കത്തിലാണ്.

പുതുക്കിയ നിരക്കുകള്‍ കണക്കിലെടുക്കുമ്പോള്‍ ഡല്‍ഹിയില്‍ വലിയ സിലിണ്ടറിന് 2078 രൂപ നല്‍കേണ്ടി വരും. കൊല്‍ക്കത്തയില്‍ 2208 രൂപയും മുബൈയില്‍ 2031 രൂപയും ചെന്നൈയില്‍ 2246 രൂപയ്ക്കുമാണ് വില്‍പ്പന നടക്കുന്നത്. മാര്‍ച്ച് മാസം തന്നെ ഇത് രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലും ക്രൂഡ് ഓയിലിന്റേയും എല്‍പിജിയുടേയും വില കുതിച്ചുയരുകയാണ്.

Related Posts

‘സര്‍ അധ്വാനിച്ചതിന് ഫലം കിട്ടി’; 25 വര്‍ഷമായി വി ഡി സതീശനൊപ്പം; സാരഥി ജെയിംസ്
  • May 18, 2026

25 വര്‍ഷമായി വി ഡി സതീശനൊപ്പം പ്രവര്‍ത്തിക്കുകയാണ് അദ്ദേഹത്തിന്റെ സാരഥി ജെയിംസ്. ഇന്ന് വി ഡി മുഖ്യമന്ത്രി കസേരയിലേക്ക് നടന്നടുക്കുമ്പോള്‍ സന്തോഷം പങ്കുവെക്കുകയാണ് ജെയിംസ്. സത്യപ്രതിജ്ഞയ്ക്കും വി ഡി പോകുന്നത് ഈ വാഹനത്തിലാണ്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമെന്ന് ജെയിംസ്…

Continue reading
നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷമില്ല; ഒരു തവണ പോലും മന്ത്രിയായ ഭരണ പരിചയമല്ല; ഇത് ജനകീയാരോഹണം; വി ഡി സതീശന്‍ എന്ന വിസ്മയം
  • May 18, 2026

രാഷ്ട്രീയത്തിലെ എല്ലാ പാരമ്പര്യങ്ങളെയും സംഘടനാ കീഴ് വഴക്കങ്ങളെയും തകര്‍ത്ത് കൊണ്ടാണ് വി ഡി സതീശന്‍ ഇന്ന് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. പതിവ് രീതികളെ മറികടന്ന് സതീശന്‍ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുമ്പോള്‍ അതുമൊരു വിസ്മയമാണ്. തിരഞ്ഞെടുപ്പ് കാലത്ത് വിസ്മയങ്ങള്‍ കാത്തിരിക്കാന്‍ പറഞ്ഞ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘കേരള ഗവണ്‍മെന്റിന് എല്ലാ വിധ പിന്തുണയും ഉറപ്പുനല്‍കുന്നു’; വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

‘കേരള ഗവണ്‍മെന്റിന് എല്ലാ വിധ പിന്തുണയും ഉറപ്പുനല്‍കുന്നു’; വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

ഷിബു ബേബി ജോണും സി പി ജോണും സഗൗരവം; മറ്റുള്ളവരുടെ സത്യപ്രതിജ്ഞ ദൈവനാമത്തില്‍; ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്ത് കെ മുരളീധരന്‍

ഷിബു ബേബി ജോണും സി പി ജോണും സഗൗരവം; മറ്റുള്ളവരുടെ സത്യപ്രതിജ്ഞ ദൈവനാമത്തില്‍; ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്ത് കെ മുരളീധരന്‍

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വാഹനാപകടം; അഞ്ച് മരണം; വയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചു

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വാഹനാപകടം; അഞ്ച് മരണം; വയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചു

ഇറാനെതിരെ ഉടന്‍ ആക്രമണം? ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

ഇറാനെതിരെ ഉടന്‍ ആക്രമണം? ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

തുടക്കം കസറി; പ്രതിപക്ഷ നേതൃനിരയിലെ കരുത്തരും സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദിയില്‍

തുടക്കം കസറി; പ്രതിപക്ഷ നേതൃനിരയിലെ കരുത്തരും സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദിയില്‍

വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍… കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍… കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍