ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എംഎല്‍സി സ്ഥാനം രാജിവച്ചു; മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി ഉടന്‍

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എംഎല്‍സി സ്ഥാനം രാജിവച്ചു. രാജ്യസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയാണ് രാജി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി ഉടന്‍ ഉണ്ടാകുമെന്ന് ജെഡിയു അറിയിച്ചു. പുതിയ മുഖ്യമന്ത്രിയെ ബിജെപി ഉടന്‍ കണ്ടെത്തും.

ബിഹാറിന് പുതിയ മുഖ്യമന്ത്രിയായി ബിജെപിയില്‍ നിന്ന് ആരെങ്കിലുമെത്തുമോ എന്നതാണ് ആകാംഷ നിറക്കുന്നത്. ബിജെപിയുടെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കൂടുതല്‍. ബിഹാറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി മുഖ്യമന്ത്രി എത്തുന്നത്.

രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന ബിഹാര്‍ രാഷ്ട്രീയത്തിലെ അതികായനാണ് നിതീഷ് കുമാര്‍. പത്താംതവണ മുഖ്യമന്ത്രി കസേരയിലെത്തി നാലുമാസത്തിന് ശേഷമാണ് നിതീഷ് കുമാറിന്റെ രാജി. 2005ലാണ് അദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. നിതീഷ് കുമാറിന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹമില്ല എന്നും എന്നാല്‍ സഖ്യകക്ഷിയായ ഭാരതീയ ബിജെപിയുടെ നിര്‍ബന്ധപ്രകാരമാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നാണ് ആര്‍ജെഡി വര്‍ക്കിംഗ് പ്രസിഡന്റ് തേജസ്വി യാദവ് അവകാശപ്പെട്ടത്. ജെഡിയുവിനെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമമെന്നും അദേഹം ആരോപിച്ചിരുന്നു.

Related Posts

25 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിന് നിന്ന് കേന്ദ്രം പിന്മാറുന്നു? തീരുമാനം നീട്ടി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
  • July 7, 2026

പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍, കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായക പിന്മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 25 ശതമാനം എഥനോള്‍ ചേര്‍ത്ത ‘ഇ25’ പെട്രോള്‍ അവതരിപ്പിക്കാനുള്ള നീക്കം തല്‍ക്കാലം നീട്ടി വച്ചേക്കുമെന്ന് സൂചന. 2029 ഓടെ ഇ25 പെട്രോള്‍ അവതരിപ്പിച്ച് നടപ്പാക്കാന്‍…

Continue reading
രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി
  • July 6, 2026

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംഭാവനക്കൊള്ള വിവാദം മുറുകുന്നതിനിടെ അയോധ്യാ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ നിർണായകയോഗം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കള്ളാടി‌ മണ്ണിടിച്ചിൽ: ‘മൂന്ന് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി; രക്ഷാപ്രവർത്തനം വേഗത്തിൽ’; ഫയർഫോഴ്സ് മേധാവി

കള്ളാടി‌ മണ്ണിടിച്ചിൽ: ‘മൂന്ന് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി; രക്ഷാപ്രവർത്തനം വേഗത്തിൽ’; ഫയർഫോഴ്സ് മേധാവി

കള്ളാടിയിലെ മണ്ണിടിച്ചിൽ: കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി സർക്കാർ

കള്ളാടിയിലെ മണ്ണിടിച്ചിൽ: കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി സർക്കാർ

വിഴിഞ്ഞത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ യുവതികള്‍ ആത്മഹത്യ ചെയ്ത സംഭവം: സിന്ധുവിനെതിരെ കൂടുതല്‍ പരാതികള്‍

വിഴിഞ്ഞത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ യുവതികള്‍ ആത്മഹത്യ ചെയ്ത സംഭവം: സിന്ധുവിനെതിരെ കൂടുതല്‍ പരാതികള്‍

25 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിന് നിന്ന് കേന്ദ്രം പിന്മാറുന്നു? തീരുമാനം നീട്ടി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

25 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിന് നിന്ന് കേന്ദ്രം പിന്മാറുന്നു? തീരുമാനം നീട്ടി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

‘വിവേചന’ത്തിന് പുതിയ നിര്‍വചനം നല്‍കി എന്‍സിഇആര്‍ടി; വിവേചനത്തിനുള്ള കാരണങ്ങളില്‍ സാമ്പത്തിക ചുറ്റുപാട് കൂടി ഉള്‍പ്പെടുത്തി

‘വിവേചന’ത്തിന് പുതിയ നിര്‍വചനം നല്‍കി എന്‍സിഇആര്‍ടി; വിവേചനത്തിനുള്ള കാരണങ്ങളില്‍ സാമ്പത്തിക ചുറ്റുപാട് കൂടി ഉള്‍പ്പെടുത്തി

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി