‘പാലക്കാടും മഞ്ചേശ്വരത്തും റാന്നിയിലും കോന്നിയിലും സിപിഐഎം-ബിജെപി ഡീല്‍’; ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് പലയിടത്തും സിപിഐഎം-ബിജെപി ഡീലുണ്ടായെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാലക്കാട്, മഞ്ചേശ്വരം, റാന്നി, കോന്നി എന്നീ മണ്ഡലങ്ങളുടെ പേര് എടുത്ത് പറഞ്ഞാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. കഴിഞ്ഞ തവണ കെ സുരേന്ദ്രന്‍ 32000ല്‍പ്പരം വോട്ട് നേടിയ കോന്നിയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും ശബരിമല ഉള്‍പ്പെടുന്ന റാന്നിയില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും ഈ ഡീലിന്റെ ഭാഗമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റുണ്ടായെന്ന് കരുതുന്നില്ലെന്ന് പറയുന്ന 20-20 സ്ഥാനാര്‍ഥിയയൊണ് ആ പാര്‍ട്ടിക്ക് യാതൊരു സ്വാധീനവുമില്ലാത്ത റാന്നിയില്‍ നിര്‍ത്തിയത്. തെളിവോടുകൂടിയാണ് ഡീല്‍ ആരോപണം ഉന്നയിക്കുന്നതെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു. 

‘മുമ്പ് പൂരം കലക്കി ബിജെപിക്ക് തൃശൂരില്‍ ജയിക്കാന്‍ സാഹചര്യമൊരുക്കിയെന്നും വി ഡി സതീശന്‍ ആരോപിച്ചു. കരുവന്നൂരില്‍ ഇഡി പിടിമുറുക്കുന്നുവെന്ന് നിങ്ങള്‍ വാര്‍ത്ത കൊടുത്തു. അന്നേ ഞാന്‍ പറഞ്ഞു. ഇഡി വരുന്നത് തൃശൂര്‍ സീറ്റ് ലക്ഷ്യംവച്ചാണെന്ന്. തൃശൂരില്‍ ബിജെപി ജയിച്ചുകഴിഞ്ഞപ്പോള്‍ കരുവന്നൂരിലെ ഇഡിയുടെ പിടി അയഞ്ഞല്ലോ. ഇതൊക്കെ പണ്ടേ ഞങ്ങള്‍ പറഞ്ഞുകഴിഞ്ഞതാണ്’. വി ഡി സതീശന്‍ പറഞ്ഞു. കോലീബി സഖ്യമെന്ന് പറയുന്നവര്‍ 1977ല്‍ നിങ്ങള്‍ ആര്‍എസ്എസ് പിന്തുണയോടെ ജയിച്ചത് ഓര്‍മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട് രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത സ്ഥാനാര്‍ഥിയെ ഇറക്കിയതെന്തിന് എന്ന ചോദ്യത്തിന് മറ്റൊരു ചോദ്യമായിരുന്നു വി ഡി സതീശന്റെ മറുപടി. കൊല്ലത്ത് മത്സരിക്കുമ്പോള്‍ മുകേഷ് സിപിഐഎം ലോക്കല്‍ സെക്രട്ടറി ഒന്നുമായിരുന്നില്ലല്ലോ സിനിമാ നടന്‍ അല്ലായിരുന്നോ എന്നും വി ഡി സതീശന്‍ ചോദിച്ചു.

Related Posts

‘കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് ഹൈക്കമാന്റ്; അധ്യക്ഷ സ്ഥാനത്തിന് എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടാകും’; കൊടിക്കുന്നില്‍ സുരേഷ്
  • May 11, 2026

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് എഐസിസി അധ്യക്ഷനെ കണ്ടെന്ന വാര്‍ത്ത തള്ളാതെ കൊടിക്കുന്നില്‍ സുരേഷ് എംപി. അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടാകും. മന്ത്രിസഭ ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ കെപിസിസി അധ്യക്ഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കൂവെന്നും കൊടിക്കുന്നില്‍ സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു.…

Continue reading
പത്തനംതിട്ടയിൽ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; ഗുരുതര പരുക്ക്
  • May 11, 2026

പത്തനംതിട്ട ഓമല്ലൂരിൽ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി. കുട്ടിയുടെ കണ്ണിനും മുഖത്തും പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് തെരുവുനായ കുഞ്ഞിനെ വീട്ടിൽ കയറി ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ സുകന്യയെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അടുക്കള വാതിൽ വഴി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ല; ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ട്’: പെട്രോളിയം മന്ത്രാലയം

‘രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ല; ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ട്’: പെട്രോളിയം മന്ത്രാലയം

അഞ്ച് കിരീട പോരാട്ടങ്ങളില്‍ ഗോള്‍വല കാത്തു; ബാഴ്‌സയുടെ വിജയത്തേര് തെളിച്ചവന്‍

അഞ്ച് കിരീട പോരാട്ടങ്ങളില്‍ ഗോള്‍വല കാത്തു; ബാഴ്‌സയുടെ വിജയത്തേര് തെളിച്ചവന്‍

‘കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് ഹൈക്കമാന്റ്; അധ്യക്ഷ സ്ഥാനത്തിന് എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടാകും’; കൊടിക്കുന്നില്‍ സുരേഷ്

‘കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് ഹൈക്കമാന്റ്; അധ്യക്ഷ സ്ഥാനത്തിന് എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടാകും’; കൊടിക്കുന്നില്‍ സുരേഷ്

പത്തനംതിട്ടയിൽ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; ഗുരുതര പരുക്ക്

പത്തനംതിട്ടയിൽ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; ഗുരുതര പരുക്ക്

‘അമേരിക്കയുടേത് യുക്തിരഹിതമായ ആവശ്യങ്ങള്‍; യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ പോരാടും’; ഇറാന്‍

‘അമേരിക്കയുടേത് യുക്തിരഹിതമായ ആവശ്യങ്ങള്‍; യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ പോരാടും’; ഇറാന്‍

സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടി; അമേരിക്ക നിര്‍ദേശിച്ച സമാധാന കരാറിന് ഇറാന്‍ നല്‍കിയ മറുപടി അംഗീകരിക്കാനാകില്ലെന്ന് ട്രംപ്

സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടി; അമേരിക്ക നിര്‍ദേശിച്ച സമാധാന കരാറിന് ഇറാന്‍ നല്‍കിയ മറുപടി അംഗീകരിക്കാനാകില്ലെന്ന് ട്രംപ്