‘ഇരുണ്ട കാലത്തുനിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം എൽഡിഎഫ് ഏറ്റെടുത്തു’; മുഖ്യമന്ത്രി

സർക്കാർ ലക്ഷ്യം വികസനവും ജനക്ഷേമവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഗതിയുടെ അടുത്ത തലത്തിലേക്ക് കേരളത്തെ ഉയർത്തും. മതനിരപേക്ഷതയും ജനാധിപത്യമൂല്യവും ഉയർത്തിപ്പിടിക്കും. അസത്യം പറഞ്ഞും വർഗീയത പരത്തിയും ജനങ്ങളെ വഴിതെറ്റിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നു.

ബിജെപിയും യുഡിഎഫും കോർപ്പറേറ്റുകൾക്ക് എല്ലാം വിറ്റ് തുലയ്ക്കുന്നു. ഇരുണ്ട കാലത്തുനിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം എൽഡിഎഫ് ഏറ്റെടുത്തു. ആർദ്ധം മിഷൻ പൊതുജനാരോഗ്യ സംവിധാനത്തെ ഉടച്ചുവാർത്തു. മരുന്ന് ക്ഷാമം പൂർണമായി ഇല്ലാതാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കുടുംബങ്ങളും വികസനത്തിന്റെ സ്വാദ് അറിഞ്ഞു.

ഈ തിരഞ്ഞെടുപ്പിൽ കൂടുതൽ തിളക്കമുള്ള വിജയം ഞങ്ങൾ പ്രതീക്ഷിക്കുന്നു. പിന്നോട്ട് വലിക്കുന്ന രാഷ്ട്രീയത്തിന് ഉചിതമായ മറുപടിയാണ് ഈ കഴിഞ്ഞ 10 വർഷങ്ങൾ. നാടിൻ്റെ വികസനത്തിനും ക്ഷേമത്തിനും എൽഡിഎഫ് തുടർന്നാൽ മാത്രമേ ഫലം ഉണ്ടാവു എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. നല്ല മുന്നേറ്റത്തോടെ എൽഡിഎഫിന് വിജയിക്കാൻ കഴിയുന്ന സാഹചര്യത്തിലേക്കാണ് പോകുന്നത്.

ശബരിമല വിഷയം, എങ്ങനെ പ്രചരണം നടത്തണമെന്നുള്ളത് അതാത് മുന്നണികൾ ആണല്ലോ തീരുമാനിക്കേണ്ടത്. എൽഡിഎഫ് സർക്കാർ കൃത്യതയോടെ കൂടിയുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ആദ്യം ഉയർന്നുവരുന്നത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തലോടുകൂടി. ശബരിമല വിഷയം ആര് പ്രചരണായുധമാക്കിയാലും എൽഡിഎഫിനെ ബാധിക്കില്ല. പത്മകുമാർ വിഷയത്തിൽ കുറ്റപത്രം വരാൻ വൈകി. എല്ലാം ഉത്തരവാദിത്വങ്ങളിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്തി.

യുഡിഎഫ് ആർഎസ്എസ് ബന്ധം ആവർത്തിച്ചു മുഖ്യമന്ത്രി. എല്ലാ ഘട്ടത്തിലും ആർഎസ്എസുമായി ബന്ധമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിച്ചിരിക്കുന്നത്. എല്ലാവർക്കും എല്ലാം ഓർമ്മയുണ്ടാകുമല്ലോ. കോലീബി സഖ്യം ഒക്കെ എല്ലാവർക്കും അറിയാമല്ലോ. നേമത്ത് വിജയിച്ച് ബിജെപി അക്കൗണ്ട് തുറന്നല്ലോ. എങ്ങനെയാണ് ബിജെപി നിയമസഭയിൽ അക്കൗണ്ട് തുറന്നത്.

മറ്റൊരു മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് നേതാവിന് വിജയിച്ചവരാൻ വേണ്ടി അല്ലേ കോൺഗ്രസും ബിജെപിയും നേമത്ത് ഡീൽ ഉണ്ടാക്കിയത്. അക്കാര്യം ആരും വിശ്വസിച്ചില്ല. എന്ത് വൃത്തികേടും കാണിക്കാൻ മടിയില്ലാത്ത കൂട്ടരാണ് ഈ പറയുന്ന കോൺഗ്രസ്.രാഹുൽഗാന്ധി ബിജെപിയുടെ ബി ടീം. കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് പടക്കം പൊട്ടിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Related Posts

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി
  • September 10, 2026

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്ന് മെസ്സേജിലൂടെ അറിയാം. കണ്‍സ്യൂമര്‍ നമ്പറിലെ രജിസ്‌ട്രേഡ് ഫോണ്‍ നമ്പറിലേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്ന സമയം സന്ദേശമായി വരും. കെഎസ്ഇബിയുടെ ആഭ്യന്തര സോഫ്റ്റ്വെയറിലൂടെ എസ്എംഎസ് സൗകര്യം…

Continue reading
പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്
  • September 10, 2026

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. വീണയെ മൂന്ന് തവണ ഇഡി ചോദ്യം ചെയ്തു. മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണ്. പിണറായിയുടെ പ്രതിപക്ഷ സ്ഥാനം നിലനിര്‍ത്താനും പാര്‍ട്ടിക്കാരുടെ പിന്തുണയ്ക്കും വേണ്ടിയാണ്…

Continue reading

You Missed

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്