കെ സുധാകരന്‍ സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചില്ലല്ലോ? അതാണ് രാഷ്ട്രീയ ധാര്‍മികത, എന്നാല്‍ ജി സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തി: സജി ചെറിയാന്‍

കെ സുധാകരനെ പുകഴ്ത്തിയും ജി സുധാകരനെ വിമര്‍ശിച്ചും മന്ത്രി സജി ചെറിയാന്‍. കെ സുധാകരന് സീറ്റ് കിട്ടാതിരുന്നിട്ട് പോലും അദ്ദേഹം പാര്‍ട്ടിയെ ചതിച്ചില്ല എന്നാല്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തുകയാണ് ജി സുധാകരന്‍ ചെയ്തതെന്നാണ് സജി ചെറിയാന്റെ വിമര്‍ശനം. കെ സുധാകരന്റെ രാഷ്ട്രീയ ധാര്‍മികത ജി സുധാകരന് ഇല്ലെന്നാണ് വിമര്‍ശനം. ആലപ്പുഴ ചേര്‍ത്തലയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം.

ജി സുധാകരനെ വളര്‍ത്തിയതും സ്ഥാനമാനങ്ങള്‍ നല്‍കിയതും എല്ലാവരുടേയും മെക്കിട്ട് കയറാനുള്ള അധികാരങ്ങള്‍ ഉള്‍പ്പെടെ നല്‍കിയത് സിപിഐഎം എന്ന പാര്‍ട്ടിയാണെന്ന് പ്രസംഗത്തില്‍ സജി ചെറിയാന്‍ ഓര്‍മിപ്പിച്ചു. എന്നിട്ടും പാര്‍ട്ടിയുടെ ചങ്കില്‍ കുത്തുകയും പാര്‍ട്ടിയെ ചതിക്കുകയുമാണ് അദ്ദേഹം ചെയ്തത്. ഇങ്ങനെ പാര്‍ട്ടിയെ കുത്തിയവരെ കൂട്ടുപിടിച്ച് യുഡിഎഫ് ജയിക്കുമെന്ന് പറഞ്ഞാല്‍ ആലപ്പുഴ ജില്ലയില്‍ അത് സംഭവിക്കില്ലെന്ന് തനിക്ക് ഉറപ്പിച്ച് പറയാനാകും. ‘ജി സുധാകരന്‍ കാണിച്ച വഞ്ചന കെ സുധാകരന്‍ കാണിച്ചില്ലല്ലോ?അതാണ് രാഷ്ട്രീയ ധാര്‍മികത. ഒടുവില്‍ പാര്‍ട്ടിക്ക് കീഴടങ്ങുകയാണ് കെ സുധാകരന്‍ ചെയ്തത്’. സജി ചെറിയാന്‍ പറഞ്ഞു.

എല്‍ഡിഎഫില്‍ അസ്വസ്ഥതയുള്ളവരെയെല്ലാം പോയി കാണുക എന്നതാണ് വിസ്മയമെന്ന് വിളിക്കുന്ന യുഡിഎഫിന്റെ പദ്ധതിക്ക് പിന്നിലെന്ന് സജി ചെറിയാന്‍ പറഞ്ഞു. ഇത്തരത്തില്‍ രണ്ട് വര്‍ഷമായി അവര്‍ നീക്കം നടത്തി വരികയാണ്. കോണ്ഗ്രസ് പിരിച്ചു വിടേണ്ട സമയമായി. വെള്ളം കോരുന്നവനും വിറക് വെട്ടുന്നവനും ആ പാര്‍ട്ടിയില്‍ വിലയില്ല. ആലപ്പുഴയില്‍ ഷുക്കൂര്‍ കയറുമായി നില്‍ക്കുകയാണ്, ഏത് മരത്തില്‍ കെട്ടണമെന്ന് ആലോചിച്ച്. സിപിഐഎം തീരാന്‍ പോകുന്നു എന്നാണ് ചിലര്‍ പറഞ്ഞത്. ഒരാളെയും വിസ്മയത്തിനൊപ്പം പോകാന്‍ കിട്ടില്ല. നാളെ സജി ചെറിയാന്‍ പോയാല്‍ കൂടെ ഭാര്യ പോലും പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Posts

മുഖ്യമന്ത്രി ചര്‍ച്ച; സണ്ണി ജോസഫിന്റെ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്
  • May 8, 2026

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപത്രത്തിലാണ് ഫോട്ടോ സഹിതമുള്ള വാര്‍ത്ത വന്നത് കെസിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ടി സിദിഖ് ,സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ കെ…

Continue reading
‘വിജയ് രാജ്യത്തിന് തന്നെ മാതൃക; 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചു’; സി കെ ജാനു
  • May 8, 2026

വിജയ് രാജ്യത്തിന് തന്നെ മാതൃകയെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ ടിവികെ നിര്‍ത്തി വിജയിപ്പിച്ചു. കേരളത്തില്‍ സംവരണ മണ്ഡലങ്ങളില്‍ മാത്രമാണ് ആദിവാസി വിഭാഗങ്ങളെ പരിഗണിക്കുന്നതെന്നും നടന്‍ എന്നതിലുപരി വിജയ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മുഖ്യമന്ത്രി ചര്‍ച്ച; സണ്ണി ജോസഫിന്റെ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

മുഖ്യമന്ത്രി ചര്‍ച്ച; സണ്ണി ജോസഫിന്റെ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

‘ പടരുന്നത് എലികളുടെ കാഷ്ഠത്തിലൂടെ, ഗുരുതരമായി ബാധിക്കുന്നത് വൃക്കയിലും ശ്വാസകോശത്തിലും’; എന്താണ് ഹാന്റ വൈറസ്

‘ പടരുന്നത് എലികളുടെ കാഷ്ഠത്തിലൂടെ, ഗുരുതരമായി ബാധിക്കുന്നത് വൃക്കയിലും ശ്വാസകോശത്തിലും’; എന്താണ് ഹാന്റ വൈറസ്

‘വിജയ് രാജ്യത്തിന് തന്നെ മാതൃക; 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചു’; സി കെ ജാനു

‘വിജയ് രാജ്യത്തിന് തന്നെ മാതൃക; 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചു’; സി കെ ജാനു

അവയവദാനത്തിനായി വ്യാജരേഖ; പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലീസ്; നിയന്ത്രിച്ചത് കാസര്‍ഗോഡ് സ്വദേശി നജീബ്

അവയവദാനത്തിനായി വ്യാജരേഖ; പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലീസ്; നിയന്ത്രിച്ചത് കാസര്‍ഗോഡ് സ്വദേശി നജീബ്

ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 165 വിദ്യാർഥികൾ ആശുപത്രിയിൽ

ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 165 വിദ്യാർഥികൾ ആശുപത്രിയിൽ

മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു