മണ്ഡലമാറ്റവിവാദത്തില്‍ മനസുതുറന്ന് വി അബ്ദുറഹിമാന്‍; ‘താനൂരില്‍ പ്രചരണത്തിനിറങ്ങിയില്ല എന്നത് സത്യമല്ല’

മണ്ഡലമാറ്റവിവാദത്തില്‍ ഇതാദ്യമായി മനസ് തുറന്ന് വി അബ്ദുറഹ്മാന്‍. ആദ്യം തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച താനൂരില്‍ താന്‍ പ്രചരണത്തിന് ഇറങ്ങിയില്ലെന്ന വാര്‍ത്ത വ്യാജമെന്ന് വി അബ്ദുറഹ്മാന്‍ ട്വന്റിഫോറിനോട് പറഞ്ഞു. സ്വന്തം നാട്ടില്‍ വികസനം കൊണ്ടുവരാന്‍ വേണ്ടിയാണ് തിരൂരിലേക്ക് മാറാന്‍ തീരുമാനിച്ചത്. പാര്‍ട്ടി അനുമതിയോടെ തന്നെയാണ് തിരൂരിലേക്ക് മാറാന്‍ തീരുമാനിച്ചത്. ഇന്നുമുതല്‍ തിരൂരില്‍ സജീവമായി പ്രചരണരംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

താനൂരില്‍ ആദ്യദിനങ്ങളില്‍ പ്രചാരണത്തിന് ഇറങ്ങാതിരുന്നത് നോമ്പ് കാലം ആയതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. താനൂരില്‍ നല്ല വികസന തുടര്‍ച്ച ഉണ്ടാകും. വര്‍ഷങ്ങളായി തിരൂര്‍ ലീഗിന്റെ കൈകളിലാണ്. അതിനാല്‍ ഈ നാട് അര്‍ഹിച്ച രീതിയിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ലഭിച്ചില്ല. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കുറച്ചൊക്കെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും തിരൂരിലെ വികസന പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കാനാണ് താനിവിടെ മത്സരിക്കാന്‍ ആഗ്രഹിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

താനൂര്‍ മണ്ഡലത്തില്‍ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും അബ്ദുറഹിമാന്റെ ആവശ്യം പരിഗണിച്ച് തിരൂര്‍ സീറ്റ് നല്‍കുകയാണെന്നാണ് വിവരം. താനൂരില്‍ സ്ഥാനാര്‍ഥിഥ്വം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം പ്രചാരണത്തിനിറങ്ങാത്തത് ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അബ്ദുറഹിമാനുമായി സംസാരിച്ചുവെന്നാണ് വിവരം.

Related Posts

തൃശൂരിൽ ടി എൻ പ്രതാപനെതിരെ പോസ്റ്റർ ഒട്ടിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ
  • March 21, 2026

മണലൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ ടി എൻ പ്രതാപനെതിരെ പോസ്റ്ററുകൾ ഒട്ടിച്ചവർ പിടിയിൽ. തൃശൂർ നഗരത്തിൽ പോസ്റ്ററുകൾ ഒട്ടിച്ചവരെയാണ് കണ്ടെത്തിയത്. തൃശൂർ വെളപ്പായ സ്വദേശി ജിബിൻ ബാബു, മുടിക്കോട് സ്വദേശി യദു കൃഷ്ണൻ, പോണ്ടിച്ചേരി മധുക്കര സ്വദേശി സന്താ മൂർത്തി എന്നിവരാണ് അറസ്റ്റിലായത്.…

Continue reading
ഡോ. വന്ദന ദാസ് കൊലപാതകം: പ്രതി സന്ദീപിന് ജീവപര്യന്തം
  • March 21, 2026

ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം തടവ്. ഇതിനൊപ്പം പിഴയായി ഒരു ലക്ഷം രൂപയും ശിക്ഷാവിധിയിലുണ്ട്. പ്രതിക്ക് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 310-ാം വകുപ്പ് പ്രകാരം മറ്റൊരു ജീവപര്യന്തം തടവുമാണ് കോടതി വിധിച്ചത്. വധശ്രമം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തൃശൂരിൽ ടി എൻ പ്രതാപനെതിരെ പോസ്റ്റർ ഒട്ടിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

തൃശൂരിൽ ടി എൻ പ്രതാപനെതിരെ പോസ്റ്റർ ഒട്ടിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

ഡോ. വന്ദന ദാസ് കൊലപാതകം: പ്രതി സന്ദീപിന് ജീവപര്യന്തം

ഡോ. വന്ദന ദാസ് കൊലപാതകം: പ്രതി സന്ദീപിന് ജീവപര്യന്തം

താനൂരില്‍ ഇടത് മുന്നണിക്ക് സ്ഥാനാര്‍ഥിയായി; പ്രവാസി വ്യവസായി മുഹമ്മദ് സമീര്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും

താനൂരില്‍ ഇടത് മുന്നണിക്ക് സ്ഥാനാര്‍ഥിയായി; പ്രവാസി വ്യവസായി മുഹമ്മദ് സമീര്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും

വി കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു; സ്ഥലം ഉടമയെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞികൃഷ്ണൻ

വി കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു; സ്ഥലം ഉടമയെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞികൃഷ്ണൻ

പെട്രോളിന് വില കൂടുമോ? ആശങ്ക പെരുകുന്നു; എല്‍പിജി കരിഞ്ചന്ത തടയാന്‍ കടുത്ത നടപടികളുമായി കേന്ദ്രം

പെട്രോളിന് വില കൂടുമോ? ആശങ്ക പെരുകുന്നു; എല്‍പിജി കരിഞ്ചന്ത തടയാന്‍ കടുത്ത നടപടികളുമായി കേന്ദ്രം

‘140 സീറ്റുകളിലും മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചത് ഞങ്ങളാണ്; ഒരുതർക്കവുമില്ല നൂറിലധികം സീറ്റുകളോടെ അധികാരത്തിൽ വരും’: വി ഡി സതീശൻ

‘140 സീറ്റുകളിലും മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചത് ഞങ്ങളാണ്; ഒരുതർക്കവുമില്ല നൂറിലധികം സീറ്റുകളോടെ അധികാരത്തിൽ വരും’: വി ഡി സതീശൻ