‘കൈ’വിടാൻ കെ സുധാകരൻ; പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം; കോൺ​ഗ്രസിനെതിരെ സ്ഥാനാർഥികളെ നിർത്തും

കോൺഗ്രസിനോട് ഗുഡ് ബൈ പറഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാൻ വൻ നീക്കവുമായി കെ സുധാകരൻ. കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് സുധാകരൻ ഇക്കാര്യം അറിയിച്ചു. 25 സീറ്റുകളിൽ കോൺഗ്രസിനെതിരെ സ്വന്തം സ്ഥാനാർഥികളെ നിർത്താനാണ് കെ സുധാകരന്റെ നീക്കം. അൽപ്പസമയത്തിനകം മാധ്യമങ്ങളെ കണ്ട് കെ സുധാകരൻ നിലപാട് തുറന്നു പറയും.

ഹൈക്കമാന്‍ഡ് തീരുമാനം തന്നെ ഒഴിവാക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് കെ സുധാകരന്‍ സംശയിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തെ നേരിട്ട് വിളിച്ചാണ് പാര്‍ട്ടി വിടുന്നുവെന്ന് കെ സുധാകരന്‍ അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. എംപിമാർ‌ മത്സരിക്കേണ്ടെന്ന അന്തിമ തീരുമാനത്തിൽ ഹൈക്കമാൻ‌ഡ് എത്തിയിരുന്നു. കെ സുധാകരനും അടൂർ‌ പ്രകാശിനും സീറ്റ് നൽകിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും എംപിമാർ‌ക്ക് സീറ്റ് നൽ‌കേണ്ടെന്ന തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുകയായിരുന്നു.

എംപിമാർ മത്സരിക്കേണ്ടെന്ന നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡ് വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല. കണ്ണൂരിൽ ടി ഒ മോഹനനും കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലും സ്ഥാനാർഥികളാകും. സ്ഥാനാർഥിത്വം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നും, കെ. സുധാകരൻ കണ്ണൂരിലെ പ്രചാരണം നയിക്കുമെന്നും ടി.ഒ. മോഹനൻ പറഞ്ഞു.

Related Posts

എംഎല്‍എമാര്‍ ആരുടെ പേര് എഴുതി നല്‍കുമെന്നത് വലിയ ആകാംക്ഷ; നിര്‍ണായക കോണ്‍ഗ്രസ് യോഗം ഇന്ന്; യോഗം നിരീക്ഷകരുടെ സാന്നിധ്യത്തില്‍
  • May 7, 2026

മുഖ്യമന്ത്രിപദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍, ഹൈക്കമാന്‍ഡ് നിയോഗിച്ച എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് യോഗം. എംഎല്‍എമാരില്‍ നിന്നും നേതാക്കളില്‍ നിന്നും അഭിപ്രായം…

Continue reading
എത്രയും പ്രിയപ്പെട്ട കേരളമേ, ഞാൻ ശൂന്യമാണ്; ഖജനാവിൽ നിന്നൊരു കത്ത്
  • May 6, 2026

എത്രയും സ്നേഹം നിറഞ്ഞ കേരളത്തിലെ ജനങ്ങൾ വായിച്ചറിയാൻ,എന്നും നിറഞ്ഞ മനസോടെ നിങ്ങളുടെ ആവശ്യങ്ങളിൽ അത്താണിയാകണമെന്ന് എനിക്കേറെ ആഗ്രഹമുണ്ട്. ഉത്സവകാലങ്ങളുടെ പ്രതിധ്വനി പണത്തിന്റെയും അന്നത്തിന്റെയും രൂപത്തിൽ നിങ്ങളിലേക്കെത്തിക്കുന്നതാണെന്റെ സന്തോഷം. കൃത്യസമയത്ത് ശന്പളവും പെൻഷനുമെത്തിക്കുക, കോൺട്രാക്ടർമാർക്ക് സമയത്തിന് പണം നൽകുക,തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് യഥേഷ്ടം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘എന്നെ തീവ്രവാദിയെന്ന് വിളിക്കുന്നത് വെള്ളാപ്പള്ളി നടേശന് മാനസിക രോഗമുള്ളതുകൊണ്ട്’; അധിക്ഷേപിച്ച് കെ എം ഷാജി

‘എന്നെ തീവ്രവാദിയെന്ന് വിളിക്കുന്നത് വെള്ളാപ്പള്ളി നടേശന് മാനസിക രോഗമുള്ളതുകൊണ്ട്’; അധിക്ഷേപിച്ച് കെ എം ഷാജി

ഫ്‌ളക്‌സ് യുദ്ധം നിര്‍ത്തണം, വിജയത്തിനായി അധ്വാനിച്ചയാള്‍ മുഖ്യമന്ത്രിയാകണം; കെ മുരളീധരന്‍

ഫ്‌ളക്‌സ് യുദ്ധം നിര്‍ത്തണം, വിജയത്തിനായി അധ്വാനിച്ചയാള്‍ മുഖ്യമന്ത്രിയാകണം; കെ മുരളീധരന്‍

എംഎല്‍എമാര്‍ ആരുടെ പേര് എഴുതി നല്‍കുമെന്നത് വലിയ ആകാംക്ഷ; നിര്‍ണായക കോണ്‍ഗ്രസ് യോഗം ഇന്ന്; യോഗം നിരീക്ഷകരുടെ സാന്നിധ്യത്തില്‍

എംഎല്‍എമാര്‍ ആരുടെ പേര് എഴുതി നല്‍കുമെന്നത് വലിയ ആകാംക്ഷ; നിര്‍ണായക കോണ്‍ഗ്രസ് യോഗം ഇന്ന്; യോഗം നിരീക്ഷകരുടെ സാന്നിധ്യത്തില്‍

തമിഴ്‌നാട്ടില്‍ റിസോര്‍ട്ട് രാഷ്ട്രീയം; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ പുതുച്ചേരിയിലെ റിസോര്‍ട്ടില്‍; ഇന്ന് സത്യപ്രതിജ്ഞ ഉണ്ടായേക്കില്ല

തമിഴ്‌നാട്ടില്‍ റിസോര്‍ട്ട് രാഷ്ട്രീയം; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ പുതുച്ചേരിയിലെ റിസോര്‍ട്ടില്‍; ഇന്ന് സത്യപ്രതിജ്ഞ ഉണ്ടായേക്കില്ല

തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്ക് മാത്രം, പാര്‍ട്ടിയില്‍ പിണറായി വിജയന്റെ ഏകാധിപത്യം; സെബാസ്റ്റ്യന്‍ പോള്‍