കോവളത്ത് ഭഗത് റൂഫസ് മത്സരിക്കും, സീറ്റ് ISJDയിൽ നിന്ന് സിപിഐഎം ഏറ്റെടുത്തു

നിയമസഭാ തിരഞ്ഞെടുപ്പിൽ കോവളത്തെ സീറ്റ് ISJDയിൽ നിന്ന് സിപിഐഎം ഏറ്റെടുത്തു. കോവളത്ത് ഭഗത് റൂഫസ് മത്സരിക്കും. കോവളത്ത് ഭഗത് റൂഫസ് എൽഡിഎഫ് സ്വതന്ത്രനായാകും മത്സരിക്കുക. ഭഗത് റൂഫസിന്റെ സ്ഥാനാർഥിത്വം എൽഡിഎഫ് അംഗീകരിച്ചു. ഏപ്രിൽ 9ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോവളം നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാർഥിയായി ഭ​ഗത് റൂഫസിനെ തീരുമാനിച്ചുവെന്ന് എൽഡിഎഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

ആർജെഡി ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ചായിരുന്നു ഭഗത് റൂഫസ് ഐഎസ്ജെഡിയിലെത്തിയത്. ഇതോടെ സംസ്ഥാനത്ത് ആർജെഡിയെപ്പോലെ ഐഎസ്ജെഡിയുടെയും മത്സരം 3 സീറ്റുകളിലേക്കു ചുരുങ്ങും.ജില്ലാ പഞ്ചായത്ത് മുൻ അംഗം കൂടിയാണു ഭഗത് റൂഫസ്. ആർജെഡി സംസ്ഥാന സെക്രട്ടറിയായിരുന്ന ടി.എൻ.സുരേഷും സ്ഥാനാർഥിത്വം ആഗ്രഹിച്ച് ഐഎസ്ജെഡിയിലെത്തിയിരുന്നു.

കോവളം സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്ന നിർദേശം നേരത്തേ ജില്ലാ കമ്മിറ്റി ഉന്നയിച്ചിരുന്നു. എന്നാൽ ഒരു സീറ്റും ഘടകകക്ഷികളിൽ നിന്ന് ഏറ്റെടുക്കണ്ട എന്നു സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇരു പാർട്ടികളും അവകാശവാദം ഉന്നയിക്കുകയും കഴിഞ്ഞതവണ മുന്നണിക്കു നഷ്ടമായ ഏക സീറ്റിൽ മികച്ച ജയസാധ്യതയുള്ള സ്ഥാനാർഥി വേണമെന്നു സിപിഎം നിർബന്ധം പിടിക്കുകയും ചെയ്തതോടെയാണു പൊതു സ്വതന്ത്രൻ എന്ന നിലയിലേക്കു കാര്യങ്ങൾ എത്തിയത്.

Related Posts

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്
  • March 18, 2026

ശോഭാ സുരേന്ദ്രന് എതിരായി ഇ .പി ജയരാജൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മാനനഷ്ടക്കേസിൽ പ്രതിയായ ശോഭാ സുരേന്ദ്രൻ ഹാജരാകണമെന്ന് ഉത്തരവ് ചെയ്‌ത്‌ സമ്മൻസ് അയച്ചു. ശോഭാ സുരേന്ദന് എതിരായി 2024-ൽ ഫയൽ ചെയ്ത മാനനഷ്ടക്കേസ് അനന്തമായി നീണ്ടു…

Continue reading
മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു; വിയോജിപ്പ് പരസ്യമാക്കി അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബിനാ റഷീദും
  • March 18, 2026

സ്ഥാനാർഥി പട്ടികയെചൊല്ലി മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു. അബ്ദുറഹ്മാൻ രണ്ടത്താണിയും വനിതാ ലീഗ് നേതാവ് നൂർബിനാ റഷീദുമാണ് വിയോജിപ്പ് പരസ്യമാക്കിയത്. ആരും പാർട്ടി വിടില്ലെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. മികച്ച പട്ടികയെന്ന് മുസ്ലിം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആരുനേടി ഇന്നത്തെ കോടി? ധനലക്ഷ്മി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ആരുനേടി ഇന്നത്തെ കോടി? ധനലക്ഷ്മി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു; വിയോജിപ്പ് പരസ്യമാക്കി അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബിനാ റഷീദും

മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു; വിയോജിപ്പ് പരസ്യമാക്കി അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബിനാ റഷീദും

സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ, ഉദുമയിൽ ബി പി പ്രദീപ് കുമാർ; പിന്തുണച്ചത് ഷാഫി പറമ്പിൽ: കാസർഗോഡ് DCCയിൽ പൊട്ടിത്തെറി

സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ, ഉദുമയിൽ ബി പി പ്രദീപ് കുമാർ; പിന്തുണച്ചത് ഷാഫി പറമ്പിൽ: കാസർഗോഡ് DCCയിൽ പൊട്ടിത്തെറി

നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം, ഭരണം കിട്ടും എന്നതിനാൽ അർഹതയുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണ്; ഷാഫി പറമ്പിൽ

നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം, ഭരണം കിട്ടും എന്നതിനാൽ അർഹതയുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണ്; ഷാഫി പറമ്പിൽ

കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും, വഴങ്ങി കോൺഗ്രസ് നേതൃത്വം; അടൂർ പ്രകാശിനും ഇളവ്

കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും, വഴങ്ങി കോൺഗ്രസ് നേതൃത്വം; അടൂർ പ്രകാശിനും ഇളവ്