‘ ഞങ്ങള്‍ക്കാരുടെയും സഹായം വേണ്ട’; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്ന് ഡോണള്‍ഡ് ട്രംപ്

ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ തനിക്കാരുടെയും സഹായം വേണ്ടെന്ന് ഡോണള്‍ഡ് ട്രംപ്. തങ്ങള്‍ക്കാരുടെയും സഹായം ആവശ്യമില്ലെന്നും ലോകത്തെ ഏറ്റവും ശക്തിയുള്ള രാഷ്ട്രമാണ് അമേരിക്കയെന്നും അമേരിക്കയ്ക്കാണ് ഏറ്റവും ശക്തമായ സൈന്യമുള്ളതെന്നും ട്രംപ് പറഞ്ഞു. സഖ്യകക്ഷികള്‍ ഏതു മട്ടില്‍ പ്രതികരിക്കുമെന്നറിയാനാണ് താന്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്നും ട്രംപ് വ്യക്തമാക്കി.

ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ യുദ്ധക്കപ്പലുകള്‍ അയക്കണമെന്ന ട്രംപിന്റെ നിര്‍ദ്ദേശത്തോട് ലോകരാജ്യങ്ങള്‍ വിമുഖത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ട്രംപിന്റെ പ്രതികരണം.അമേരിക്കന്‍ സഖ്യകക്ഷികളായ ജര്‍മനിയും സ്പെയ്നും ഇറ്റലിയും ഫ്രാന്‍സും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങള്‍ ട്രംപിന്റെ നിര്‍ദ്ദേശം നിരസിച്ചിരുന്നു.

ഹോര്‍മൂസില്‍ നാവികവിന്യാസത്തിന് സഖ്യകക്ഷികള്‍ സഹായിച്ചില്ലെങ്കില്‍ നാറ്റോയുടെ ഭാവി മോശമായിരിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് തള്ളിക്കൊണ്ടായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതികരണം. തങ്ങളോട് ആലോചിച്ചിട്ടല്ല അമേരിക്ക പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ചതെന്ന് ജര്‍മനി പരസ്യമായി നിലപാടെടുത്തു. യുദ്ധക്കപ്പലുകള്‍ ഹോര്‍മൂസിലേക്ക് അയക്കുന്നത് യുദ്ധം വ്യാപിക്കാനെ ഇടയാക്കുകയുള്ളുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമെറും വ്യക്തമാക്കി. തന്റെ അഭ്യര്‍ത്ഥന ലോകനേതാക്കള്‍ പരസ്യമായി തള്ളിയത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ തനിക്കാരുടെയും സഹായം വേണ്ടെന്നും സഖ്യകക്ഷികള്‍ ഏതു മട്ടില്‍ പ്രതികരിക്കുമെന്നറിയാനാണ് താന്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്നും ട്രംപ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

അതിനിടെ ഫെബ്രുവരി 28ന് നടന്ന അമേരിക്കന്‍ ആക്രമണത്തില്‍ നിന്നും ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നുവെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ആയത്തുല്ല അലി ഖമനയിയുടെ ഓഫീസില്‍ നടന്ന യോഗത്തില്‍ നിന്നും മുജ്തബ പുറത്തിറങ്ങിയ സമയത്താണ് കോമ്പൗണ്ടില്‍ മിസൈലുകള്‍ പതിച്ചത്. മുജ്തബയ്ക്ക് കാലിന് ചെറിയ പരിക്കു മാത്രമേയുള്ളുവെന്നും ദ ടെലഗ്രാഫ് പറയുന്നു.

മധ്യ ഇസ്രയേലിലേക്ക് ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേലിലെ പൊലീസ് ആസ്ഥാനത്തേക്കും സുരക്ഷാസേനാകന്ദ്രങ്ങളിലേക്കും ഡ്രോണ്‍ ആക്രമണം നടത്തിയതായും ഇറാന്‍ അവകാശപ്പെട്ടു. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനു സമീപം കനത്ത സ്ഫോടനങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Posts

ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍? അടുത്ത ബുധനാഴ്ചയോടെ പുതിയ സര്‍ക്കാരിന് രൂപം നല്‍കാന്‍ കഴിയുമെന്ന് ഗാദി ഐസന്‍കോട്ട്
  • November 27, 2026

ജെറുസലേം: അടുത്ത ബുധനാഴ്ചയോടെ ഇസ്രയേലില്‍ പുതിയ സര്‍ക്കാരിന് രൂപം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യാഷര്‍ പാര്‍ട്ടിയുടെ ഗാദി ഐസന്‍കോട്ട്. രണ്ടു പാര്‍ട്ടികളുമായി ഐസന്‍കോട്ട് സഖ്യകരാറിലെത്തി. കഴിഞ്ഞ ചൊവ്വാഴ്ച ലിബര്‍മാന്റെ വലതുപക്ഷ പാര്‍ട്ടിയായ ഇസ്രയേല്‍ ബെറ്റെയ്നു പാര്‍ട്ടിയുമായി ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടി കരാറിലെത്തിയിരുന്നു.…

Continue reading
അമേരിക്കയില്‍ കൊടുങ്കാറ്റ്, പലയിടത്തും വെള്ളപ്പൊക്കം, 400ലധികം വിമാനങ്ങള്‍ റദ്ദാക്കി
  • November 27, 2026

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കം. നാനൂറിലധികം വിമാനങ്ങള്‍ റദ്ദാക്കി. 1800ല്‍ അധികം വിമാനങ്ങള്‍ വൈകുന്നതായി റിപ്പോര്‍ട്ടുകള്‍. ഒമ്പതു ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസപ്പെട്ടു. ചരിത്രത്തിലാദ്യമായി ന്യൂയോര്‍ക്കിലെ താങ്ക്സ് ഗിവിങ് ദിന പരേഡ് ശനിയാഴ്ചയിലേക്ക് മാറ്റി. അമേരിക്കയില്‍ താങ്ക്സ് ഗിവിങ്ങ്…

Continue reading

You Missed

സ്വകാര്യ- വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സർക്കാർ; സ്വകാര്യ സർവകലാശാലകൾക്ക് സർക്കാർ ഭൂമി നൽകും

സ്വകാര്യ- വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സർക്കാർ; സ്വകാര്യ സർവകലാശാലകൾക്ക് സർക്കാർ ഭൂമി നൽകും

കെ സുധാകരൻ വിദേശത്ത്; പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അവ്യക്തത

കെ സുധാകരൻ വിദേശത്ത്; പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അവ്യക്തത

താമരശ്ശേരിയിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 2 ബസ് ജീവനക്കാർ പിടിയിൽ

താമരശ്ശേരിയിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 2 ബസ് ജീവനക്കാർ പിടിയിൽ

ശബരിമല വെർച്വൽ ക്യൂ തട്ടിപ്പ്; സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റു

ശബരിമല വെർച്വൽ ക്യൂ തട്ടിപ്പ്; സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റു

സോക്കര്‍ ലോകത്തെ ഞെട്ടിച്ച് ഐസ് ലാന്‍ഡ് ഗോള്‍ കീപ്പറുടെ മരണം; 2016 യൂറോയില്‍ മിന്നുംതാരമായിരുന്നു

സോക്കര്‍ ലോകത്തെ ഞെട്ടിച്ച് ഐസ് ലാന്‍ഡ് ഗോള്‍ കീപ്പറുടെ മരണം; 2016 യൂറോയില്‍ മിന്നുംതാരമായിരുന്നു

ഏര്‍ലിങ് ഹാളണ്ട് ബാഴ്‌സയിലേക്കോ?; ക്ലബ് വിടാന്‍ താരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഏര്‍ലിങ് ഹാളണ്ട് ബാഴ്‌സയിലേക്കോ?; ക്ലബ് വിടാന്‍ താരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്