പശ്ചിമേഷ്യയിലെ സംഘര്‍ഷം; അര്‍ജന്റീന- സ്‌പെയിന്‍ ഫൈനലിസിമ മത്സരം റദ്ദാക്കി

ലിയോണല്‍ മെസി – ലമീന്‍ യമാല്‍ പോരാട്ടം കാണാന്‍ കാത്തിരുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് കടുത്ത നിരാശ. ഈ മാസം 27ന് ഖത്തറില്‍ നടക്കേണ്ടിയിരുന്ന അര്‍ജന്റീന- സ്‌പെയിന്‍ ഫൈനലിസിമ മത്സരം റദ്ദാക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പകരം വേദി കണ്ടെത്തുന്നതില്‍ അര്‍ജന്റീന -സ്‌പെയിന്‍ ഫെഡറേഷനുകള്‍ക്ക് ധാരണയില്‍ എത്താനായില്ല.

കോപ്പ അമേരിക്ക – യൂറോ കപ്പ് ചാമ്പ്യന്മാര്‍ പോരടിക്കുന്ന അള്‍ട്ടിമേറ്റ് ഫൈനല്‍ അഥവ ഫൈനലിസിമ പോരാട്ടം നിശ്ചിച്ചിരുന്നത് 27ന് ഖത്തര്‍ ലുസൈല്‍ സ്റ്റേഡിയത്തിലാണ്. അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തിയ ലുസൈലില്‍ ലിയോണല്‍ മെസിയും പിന്‍ഗാമിയെന്ന് വാഴ്ത്തപ്പെടുന്ന ലമീന്‍ യമാലും ആദ്യമായി നേര്‍ക്കുനേരെത്തുവെന്നതായിരുന്നു ഹൈലൈറ്റ്. എന്നാല്‍, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ഖത്തര്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചത് മത്സരനടത്തിപ്പ് പ്രതിസന്ധിയിലാക്കി.

താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മത്സരം യൂറോപ്പില്‍ നടത്താനായിരുന്നു ലാറ്റിനമേരിക്കന്‍ – യൂറോപ്പ്യന്‍ ഫുട്ബോള്‍ ഫെഡറേഷനുകളുടെ ആലോചന. യുവേഫയും സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനും മത്സരം മാഡ്രിഡിലെ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടത്താമെന്ന ഓഫര്‍ വച്ചെങ്കിലും ഇത് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ തള്ളുകയായിരുന്നു.

Related Posts

ലിയോണല്‍ മെസി – ലമീന്‍ യമാല്‍ പോരാട്ടം നടക്കുമോ? ഫൈനലിസിമ പോരാട്ടം നടക്കുമോയെന്ന് ഇന്നറിയാം
  • March 14, 2026

അര്‍ജന്റീനയും സ്‌പെയിനും മുഖാമുഖമെത്തുന്ന ഫൈനലിസിമ പോരാട്ടം നടക്കുമോയെന്ന് ഇന്നറിയാം. വേദിയുടെ കാര്യത്തില്‍ ധാരണയിലെത്തിയില്ലെങ്കില്‍ ഫുട്‌ബോള്‍ ലോകം കാത്തിരുന്ന ലിയോണല്‍ മെസി – ലമീന്‍ യമാല്‍ പോരാട്ടം നടക്കില്ല. കോപ്പ അമേരിക്ക – യൂറോ കപ്പ് ചാമ്പ്യന്മാര്‍ പോരടിക്കുന്ന അള്‍ട്ടിമേറ്റ് ഫൈനല്‍ അഥവ…

Continue reading
ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ
  • March 11, 2026

20-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് 131 കോടി രൂപ പരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. താരങ്ങൾക്കും, കോച്ചിങ് സ്റ്റാഫിനും അഭിനന്ദനം അറിയിച്ച് ബിസിസിഐ സെക്രട്ടറി രംഗത്തെത്തി. വ്യക്തിഗത മികവിനേക്കാളുപരി ടീമിന്റെ ഒത്തൊരുമയ്ക്കും തയ്യാറെടുപ്പുകള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ ഭാരവാഹികള്‍ വ്യക്തമാക്കി. ഓരോ അംഗത്തിന്റെയും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ജി സുധാകരന് കൈ കൊടുക്കാൻ കോൺഗ്രസ്; അമ്പലപ്പുഴയിൽ പിന്തുണച്ചേക്കും, അന്തിമ തീരുമാനം ഇന്ന്

ജി സുധാകരന് കൈ കൊടുക്കാൻ കോൺഗ്രസ്; അമ്പലപ്പുഴയിൽ പിന്തുണച്ചേക്കും, അന്തിമ തീരുമാനം ഇന്ന്

ചരിത്രത്തിലേക്ക് നടന്നുകയറി ഓട്ടം ഡ്യുറാള്‍ഡ്; സിനിമാറ്റോഗ്രഫിക്ക് ഓസ്‌കര്‍ നേടുന്ന ആദ്യ വനിത

ചരിത്രത്തിലേക്ക് നടന്നുകയറി ഓട്ടം ഡ്യുറാള്‍ഡ്; സിനിമാറ്റോഗ്രഫിക്ക് ഓസ്‌കര്‍ നേടുന്ന ആദ്യ വനിത

കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; പ്രത്യേക സംഘത്തെ രൂപീകരിക്കും

കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; പ്രത്യേക സംഘത്തെ രൂപീകരിക്കും

പശ്ചിമേഷ്യയിലെ സംഘര്‍ഷം; അര്‍ജന്റീന- സ്‌പെയിന്‍ ഫൈനലിസിമ മത്സരം റദ്ദാക്കി

പശ്ചിമേഷ്യയിലെ സംഘര്‍ഷം; അര്‍ജന്റീന- സ്‌പെയിന്‍ ഫൈനലിസിമ മത്സരം റദ്ദാക്കി

‘കേരളം ജയിക്കും, UDF നയിക്കും’: തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി UDF

‘കേരളം ജയിക്കും, UDF നയിക്കും’: തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി UDF

ഒഡീഷയിൽ ആശുപത്രിയിൽ തീപിടുത്തം; പത്ത് രോ​ഗികൾ മരിച്ചു

ഒഡീഷയിൽ ആശുപത്രിയിൽ തീപിടുത്തം; പത്ത് രോ​ഗികൾ മരിച്ചു