40,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് ഇന്ത്യയിലേക്ക്; ഹോർമുസ് കടലിടുക്ക് കടന്നു

ഹോർമുസ് കടലിടുക്കിൽ നിന്നും എൽപിജി കപ്പൽ ശിവാലിക് രണ്ടുദിവസത്തിനകം ഇന്ത്യയിൽ എത്തും. നാവികസേന യുദ്ധക്കപ്പലിന്റെ അകമ്പടിയോടെയാണ് ശിവാലിക് എത്തുന്നത്. 40000 മെട്രിക് ടൺ എൽപിജിയുമായാണ് കപ്പൽ എത്തുന്നത്. ഹോർമുസ് കടലിടുക്ക് വഴി യാത്ര ചെയ്യാൻ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾക്ക് ഇറാന്റെ അനുമതി നൽകിയിരുന്നു. സൗദിയിൽ നിന്ന് ക്രൂഡ് ഓയിലുമായുള്ള ഒരു എണ്ണകപ്പൽ കൂടി ഇന്ന് ഇന്ത്യയിൽ എത്തും.

മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾക്കിടയിൽ അതീവ ജാഗ്രതയോടെ ഏകോപിപ്പിച്ച നീക്കത്തിന്റെ ഭാഗമായാണ് ഹോർമുസ് കടലിടുക്കിലൂടെ ചരക്ക് നീക്കം നടക്കുന്നത്. സുരക്ഷ ഉറപ്പാക്കാൻ‌ ഇന്ത്യൻ നാവികസേന കപ്പലിന് നേരിട്ട് അകമ്പടിയും മാർഗ്ഗനിർദ്ദേശവും നൽകുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഘട്ടം ഘട്ടമായാണ് ഹോർമൂസിൽ നിന്ന് കപ്പലുകളെ പുറത്തെത്തിക്കുക.

ആഗോള എണ്ണ-വാതക നീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ത്യൻ കപ്പലുകളുടെ ഗതാഗതത്തിന് സുരക്ഷ ഒരുക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി അറിയിച്ചിരുന്നു.

Related Posts

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം; നിര്‍ണായക ഇന്ത്യാ സഖ്യ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു
  • September 30, 2026

ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. സമരപരിപാടികള്‍ക്ക് രൂപം നല്‍കാനുള്ള നിര്‍ണായക ഇന്ത്യാ സഖ്യ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. ആംആദ്മി പാര്‍ട്ടിയും ഡിഎംകെയും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ രാജ്യം ആശങ്കയിലെന്ന് യോഗത്തില്‍…

Continue reading
‘മകളേ… നിന്നെ വേദനിപ്പിച്ചയാള്‍ ഇനി സ്വതന്ത്രനായി സൂര്യോദയം കാണില്ല’; ശ്രദ്ധ നേടി പോക്‌സോ കേസിലെ അതിജീവിതയ്ക്ക് ജഡ്ജി എഴുതിയ കത്ത്
  • September 30, 2026

ഡല്‍ഹി: പോക്‌സോ കേസിലെ അതിജീവിതയായ പത്തുവയസുകാരിയെ മകളേയെന്ന് വിളിച്ച് ചേര്‍ത്തുപിടിച്ച് ജഡ്ജി. പെണ്‍കുട്ടിയ്ക്ക് ഡല്‍ഹി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ എഴുതിയ കത്ത് ഏറെ ഹൃദയസ്പര്‍ശിയായി. ഏഴ് വയസുള്ളപ്പോഴാണ് പെണ്‍കുട്ടി പീഡനം നേരിട്ടത്. (Delhi judge’s message to…

Continue reading

You Missed

അടൂർ പ്രകാശിന്റെ വിമർശനം: പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം, ഇങ്ങനെ പെരുമാറുന്നത് ശരിയല്ല: മന്ത്രി കെ മുരളീധരൻ

അടൂർ പ്രകാശിന്റെ വിമർശനം: പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം, ഇങ്ങനെ പെരുമാറുന്നത് ശരിയല്ല: മന്ത്രി കെ മുരളീധരൻ

മരംമുറിയിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു; അന്വേഷണം ഉന്നതരിലേക്കെത്തിയില്ല

മരംമുറിയിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു; അന്വേഷണം ഉന്നതരിലേക്കെത്തിയില്ല

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി KR 770 ഫലം ഇന്ന്

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി KR 770 ഫലം ഇന്ന്

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം

ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം

ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം

മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി

മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി