‘പാചക വാതക പ്രതിസന്ധി രൂക്ഷം, യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയോടും ഇസ്രയേലിനോടും ആവശ്യപ്പെടണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് എം എ ബേബി

പാചക വാതക പ്രതിസന്ധിയിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. പ്രതിസന്ധി മറികടക്കാനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണം. ഗ്യാസ് സിലിണ്ടറുകൾ അമിത വിലയ്ക്ക് വിൽക്കുന്നവർക്കെതിരെനടപടി സ്വീകരിക്കണം.

വിദ്യാർത്ഥി ഹോസ്റ്റലുകളിലേക്ക് ഗ്യാസ് സിലിണ്ടറുകളുടെ തടസ്സമില്ലാത്ത വിതരണം, ഭക്ഷ്യ എണ്ണകളുടെ വില നിയന്ത്രണം നടപ്പിലാക്കണം. ജോലി നഷ്ടപ്പെട്ട ഗിഗ് തൊഴിലാളികൾക്ക് നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങൾ കത്തിൽ ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയോടും ഇസ്രയേലിനോടും ആവശ്യപ്പെടണമെന്നും കത്തിൽ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് വാണിജ്യ എൽപിജി ക്ഷാമം അതിരൂക്ഷം. എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറവ് രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടി. നഗരങ്ങളിൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് പിന്നാലെ ഹോസ്റ്റലുകളും പിജി താമസ സൗകര്യങ്ങളിലും പ്രതിസന്ധി ജനജീവിതത്തെ ബാധിച്ചു തുടങ്ങി.

വാണിജ്യ സിലിണ്ടറുകളുടെ പരിധി ഉയർത്താൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. റേഷൻ മണ്ണെണ്ണ വിഹിതം ഉയർത്തുമെന്നും ജി ആര്‍ അനിൽ നമസ്തേ കേരളത്തിൽ അറിയിച്ചു. വിഷയത്തില്‍ പാർലമെന്റിന് അകത്തും പുറത്തും കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. അടിയന്തരമായി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളത്തെ തുടർന്ന് സഭ നിർത്തിവച്ചു. മോദിജീ എൽപിജി എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പാർലമെന്റിന് മുന്നിൽ സിലിണ്ടർ ചിത്രങ്ങളുമായും പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു.

Related Posts

MVD പിഴചുമത്തി, തുടർ നടപടി വേണ്ട; ടോമിന്‍ ജെ. തച്ചങ്കരി നക്ഷത്ര ചിഹ്നം വച്ച് കാറിൽ യാത്ര ചെയ്തിട്ടില്ലെന്ന് പൊലീസ്
  • April 29, 2026

ടോമിൻ തച്ചങ്കരിക്കെതിരെ പൊലീസ് നടപടിയില്ല. കോട്ടയം എസ്പി സംസ്‌ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. തച്ചങ്കരി നക്ഷത്ര ചിഹ്‌നം ഉപയോഗിച്ച് യാത്ര ചെയ്തിട്ടില്ല. ബോർഡ് മറച്ചു വെച്ചിരുന്നു. പാർക്കിങ് ലഭിക്കാൻ ഡ്രൈവർ ദുരുപയോഗം ചെയ്തെന്നും റിപ്പോർട്ട്. ഗതാഗതവകുപ്പ് പിഴ ചുമത്തിയതിനാൽ തുടർനടപടി…

Continue reading
പതിവ് തെറ്റിക്കാതെ ഇത്തവണയും അവരെത്തി; പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പൂച്ചെണ്ട് നല്‍കി വരവേറ്റ് കൊച്ചി ലുലു അധികൃതര്‍
  • April 29, 2026

ലുലുമാള്‍ കാണണമെന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ആഗ്രഹം പതിവ് തെറ്റിക്കാതെ നിറവേറ്റി കൊച്ചി ലുലുമാള്‍ അധികൃതര്‍. കോഴിക്കോട് കുന്നുമ്മല്‍ ബി.ആര്‍.സിക്ക് കീഴിലുള്ള 18 ലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും ഇവരുടെ രക്ഷിതാക്കളുമാണ് കഴിഞ്ഞ ദിവസം മാളിലേക്ക് എത്തിയത്. രണ്ട് ദിവസം സംഘടിപ്പിച്ച…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

MVD പിഴചുമത്തി, തുടർ നടപടി വേണ്ട; ടോമിന്‍ ജെ. തച്ചങ്കരി നക്ഷത്ര ചിഹ്നം വച്ച് കാറിൽ യാത്ര ചെയ്തിട്ടില്ലെന്ന് പൊലീസ്

MVD പിഴചുമത്തി, തുടർ നടപടി വേണ്ട; ടോമിന്‍ ജെ. തച്ചങ്കരി നക്ഷത്ര ചിഹ്നം വച്ച് കാറിൽ യാത്ര ചെയ്തിട്ടില്ലെന്ന് പൊലീസ്

പതിവ് തെറ്റിക്കാതെ ഇത്തവണയും അവരെത്തി; പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പൂച്ചെണ്ട് നല്‍കി വരവേറ്റ് കൊച്ചി ലുലു അധികൃതര്‍

പതിവ് തെറ്റിക്കാതെ ഇത്തവണയും അവരെത്തി; പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പൂച്ചെണ്ട് നല്‍കി വരവേറ്റ് കൊച്ചി ലുലു അധികൃതര്‍

മില്‍മ പാലിന് 4 രൂപ കൂടും; വിലവര്‍ധന ഉടന്‍ നിലവില്‍ വരില്ല

മില്‍മ പാലിന് 4 രൂപ കൂടും; വിലവര്‍ധന ഉടന്‍ നിലവില്‍ വരില്ല

‘കേരളം നമ്പർ വൺ എന്ന് പറയുന്നത് ചില അടിമകൾ മാത്രം, എനിക്ക് താല്പര്യമുള്ള പാർട്ടി കോൺഗ്രസ്, ഇതിനെക്കാൾ മികച്ച ഭരണം അർഹിക്കുന്നു’; ബിജു പ്രഭാകർ ഐഎഎസ്

‘കേരളം നമ്പർ വൺ എന്ന് പറയുന്നത് ചില അടിമകൾ മാത്രം, എനിക്ക് താല്പര്യമുള്ള പാർട്ടി കോൺഗ്രസ്, ഇതിനെക്കാൾ മികച്ച ഭരണം അർഹിക്കുന്നു’; ബിജു പ്രഭാകർ ഐഎഎസ്

‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

‘കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ കളഭം കൊണ്ട് തുലാഭാരം’, വഴിപാട് നടത്തി യൂത്ത് കോൺഗ്രസ് നേതാവ്

‘കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ കളഭം കൊണ്ട് തുലാഭാരം’, വഴിപാട് നടത്തി യൂത്ത് കോൺഗ്രസ് നേതാവ്