‘അമേരിക്കയും ഇസ്രയേലും ഇറാനിൽ ഭരണമാറ്റം സാധ്യമാക്കും, യുദ്ധം ഉടൻ അവസാനിക്കും’; ബെഞ്ചമിൻ നെതന്യാഹു

പശ്ചിമേഷ്യയിലെ യുദ്ധം അനന്തമായി നീളില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.യുദ്ധം ഉടൻ അവസാനിക്കും, അതിൽ വേഗത്തിലുള്ളതും നിർണായകവുമായ നടപടി ഉൾപ്പെടുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.

ഇറാൻ ഭരണകൂടം ദുർബലമായി. അമേരിക്കയും ഇസ്രയേലും ഇറാനിൽ ഭരണമാറ്റം സാധ്യമാക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.മിഡിൽ ഈസ്റ്റിൽ സമാധാനത്തിലേക്കുള്ള ഒരു ശാശ്വത പാത കാണുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ മിസ്റ്റർ നെതന്യാഹു പറഞ്ഞു. ”ഇത് അവസാനിക്കാത്ത യുദ്ധമല്ല, സമാധാനത്തിലേക്കുള്ള കവാടമാണിത്” ഫോക്സ് ന്യൂസിന്റെ ഹാനിറ്റി പ്രോഗ്രാമിൽ നെതന്യാഹു പറഞ്ഞു.

അതേസമയം പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. ഇറാന്റെ മിസൈൽ ആക്രമണമേറ്റ ഇസ്രായേലിലെ ഒരു പ്രദേശം സന്ദർശിക്കവെയാണ് നെതന്യാഹു മോദിയുമായുള്ള സംഭാഷണത്തെക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വലിയ സുഹൃത്ത്’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഇസ്രായേലിനും ജൂത ജനതയ്ക്കും ഒപ്പം നിൽക്കുന്നതിന് അദ്ദേഹം മോദിയോട് വ്യക്തിപരമായി നന്ദി അറിയിച്ചു.

ഇന്ത്യൻ ജനതയുടെ സൗഹൃദം ഇസ്രായേൽ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും അവരോട് വലിയ ബഹുമാനമുണ്ടെന്നും നെതന്യാഹു പറഞ്ഞു. നരേന്ദ്ര മോദിയുമായി ദീർഘനേരം സംസാരിച്ചതായും മറ്റു പ്രാദേശിക നേതാക്കളുമായും ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ സംഭാഷണത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ പ്രധാന ആശങ്കകൾ അദ്ദേഹം നെതന്യാഹുവിനെ അറിയിച്ചു

Related Posts

ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിനും കരുത്തുപകര്‍ന്ന നേതാവായിരുന്നു ഫാദര്‍ അമീര്‍ എന്ന് ഇന്ത്യന്‍ അംബാസിഡര്‍
  • July 16, 2026

ഫാദര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫഅല്‍താനിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഖത്തറിലെ ഇന്ത്യന്‍ എംബസിയും വിവിധ പ്രവാസി സംഘടനകളും ചേര്‍ന്ന് സംഘടിപ്പിച്ച അനുസ്മരണ യോഗം,ഖത്തറും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായി. ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം…

Continue reading
ഇറാന് വേണ്ടി ചാരപ്പണി; ബഹ്‌റൈനിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ്
  • July 14, 2026

ഇറാന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ബഹ്‌റൈനിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ്. മേഖലയിലെ ആക്രമണത്തിന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് ആരോപിച്ചാണ് ശിക്ഷ വിധിച്ചത്. പിടിച്ചെടുത്ത വസ്തുക്കളെല്ലാം കണ്ടുകെട്ടാനും ഹൈ ക്രിമിനൽ കോടതി അധികൃതരോട് ഉത്തരവിട്ടു.ഇവർക്ക് രണ്ട്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ; പാചകത്തൊഴിലാളികളും ഇവർ തന്നെ, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി

158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ; പാചകത്തൊഴിലാളികളും ഇവർ തന്നെ, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി

റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ തകർത്ത സംഭവം; ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ ഡി

റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ തകർത്ത സംഭവം; ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ ഡി

‘പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; എം വി ​ഗോവിന്ദൻ

‘പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; എം വി ​ഗോവിന്ദൻ

സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി

സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി

പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു; കർശന നടപടി സ്വീകരിക്കാൻ നിർദേശം

പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു; കർശന നടപടി സ്വീകരിക്കാൻ നിർദേശം

സിജെപിയുടെ ആവശ്യങ്ങൾ കേട്ടു; നാളെ മൂന്നാം ഘട്ട ചർച്ച നടത്തും, ജെ പി നഡ്ഡ

സിജെപിയുടെ ആവശ്യങ്ങൾ കേട്ടു; നാളെ മൂന്നാം ഘട്ട ചർച്ച നടത്തും, ജെ പി നഡ്ഡ