നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി; സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടു

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘര്‍ഷത്തില്‍ ഇന്ത്യയുടെ ആശങ്ക അറിയിച്ചു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് നെതന്യാഹുവിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ശത്രുത എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ആവര്‍ത്തിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിന് പിന്നാലെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചത്. (modi talks with Benjamin Netanyahu on iran conflict)

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഫോണില്‍ സംസാരിച്ചും പ്രധാനമന്ത്രി പിന്തുണ അറിയിച്ചിരുന്നു. യുഎഇയിലേക്ക് ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. യുഎഇയിലുള്ള ഇന്ത്യന്‍ സമൂഹത്തെ സംരക്ഷിച്ചതിന് അദ്ദേഹം നന്ദിയും അറിയിച്ചു. സംഘര്‍ഷം ലഘൂകരിക്കല്‍, പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയെ പിന്തുണയ്ക്കുന്നു എന്ന് മോദി പ്രഖ്യാപിച്ചു.

അതേസമയം ഇറാന്റെ ആക്രമണം ചെറുക്കാനുള്ള നീക്കങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമാക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാനുമായി ഫോണില്‍ സംസാരിച്ചു. യുഎഇ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മാത്രമാണ് നടക്കുക. യുഎഇയില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് റിമോട്ട് വര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്

Related Posts

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി
  • April 9, 2026

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷക്ക് മുന്‍ഗണനയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാനുള്ള ചര്‍ച്ചകള്‍ക്കായി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഖത്തറിലെത്തി. (india is closely watching situations…

Continue reading
ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ ആക്രമണം തുടരുന്നു; ബഹ്‌റൈൻ, സൗദി രാജ്യങ്ങൾക്ക് നേരെ ആക്രമണം
  • April 2, 2026

ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ ആക്രമണം തുടരുന്നു. ബഹ്‌റൈന് നേരെ പുലർച്ചെ 3 തവണ ആക്രമണമുണ്ടായി.ഇതേതുടർന്ന് ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ വഴി ഹമാദ് ടൗണിലേക്ക് ഉള്ള യാത്ര നിരോധിച്ചു. സൗദിയിലെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈൽ തകർത്തു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ട്, അത് തടയാനുള്ള പണി പൂര്‍ത്തിയായിട്ടില്ല’; ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലെന്ന ആരോപണം തള്ളി മന്ത്രി കെ രാജന്‍

‘മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ട്, അത് തടയാനുള്ള പണി പൂര്‍ത്തിയായിട്ടില്ല’; ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലെന്ന ആരോപണം തള്ളി മന്ത്രി കെ രാജന്‍

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: 10 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: 10 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്

‘സ്വത്തുക്കൾ സംബന്ധിച്ച് ഏത് ഏജൻസിക്കും അന്വേഷിക്കാം, കൂടെ സജി ചെറിയാൻ്റെയും എച്ച്.സലാമിൻ്റെയും സ്വത്തുക്കളെക്കുറിച്ചും അന്വേഷിക്കണം’; ജി സുധാകരൻ

‘സ്വത്തുക്കൾ സംബന്ധിച്ച് ഏത് ഏജൻസിക്കും അന്വേഷിക്കാം, കൂടെ സജി ചെറിയാൻ്റെയും എച്ച്.സലാമിൻ്റെയും സ്വത്തുക്കളെക്കുറിച്ചും അന്വേഷിക്കണം’; ജി സുധാകരൻ

കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാൻ ഒപ്പം പോയി; അന്ത്യയാത്രയിലും ഒരുമിച്ച് അബ്ദുൽ മജീദും റുഖിയയും

കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാൻ ഒപ്പം പോയി; അന്ത്യയാത്രയിലും ഒരുമിച്ച് അബ്ദുൽ മജീദും റുഖിയയും

വിജയ് നാളെ കടലൂരില്‍ പ്രചാരണം നടത്തും; അവസാന പ്രചാരണം ചെന്നൈയില്‍

വിജയ് നാളെ കടലൂരില്‍ പ്രചാരണം നടത്തും; അവസാന പ്രചാരണം ചെന്നൈയില്‍

സ്പാനിഷ് ക്ലബ്ബ് സ്വന്തം പേരിലാക്കി ലയണല്‍ മെസി; സുപ്രധാന ചുവടുവെയ്‌പ്പെന്ന് സോക്കര്‍ ലോകം

സ്പാനിഷ് ക്ലബ്ബ് സ്വന്തം പേരിലാക്കി ലയണല്‍ മെസി; സുപ്രധാന ചുവടുവെയ്‌പ്പെന്ന് സോക്കര്‍ ലോകം