മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; അഭിമാനത്തോടെയാണ് സര്‍ക്കാര്‍ വീടുകള്‍ കൈമാറുന്നത് മന്ത്രി കെ രാജന്‍

മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തെ അതിജീവിച്ചവര്‍ പുതിയ വീടുകളിലേക്ക് മടങ്ങുമ്പോള്‍ സന്തോഷം പങ്കുവച്ച് റവന്യൂ മന്ത്രി കെ രാജന്‍. വികാരഭരിതമായിട്ടുള്ള ഓര്‍മ്മകളുടെ ഒരു തിരതള്ളിച്ചാട്ടമാണ് മനസില്‍ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരുമിച്ച് ഒരു ടൗണ്‍ഷിപ്പ് ദുരന്തബാധിതരുടെ ആശയമാണെന്ന് അദ്ദേഹം പറഞ്ഞു. അഭിമാനത്തോടെ ആണ് സര്‍ക്കാര്‍ വീടുകള്‍ കൈമാറുന്നത്. മുന്‍ഗണന കണക്കാക്കിയത് വീടുകള്‍ക്കാണ്. അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഈ ആഴ്ച തന്നെ സംരംഭകര്‍ക്കുള്ള നഷ്ടപരിഹാരം കൂടി വിതരണം ചെയ്യും – അദ്ദേഹം പറഞ്ഞു.PauseMute

മുന്‍ഗണന കണക്കാക്കിയിട്ടുള്ളത് വീടുകള്‍ക്കാണ്. ദുരന്തം നടന്ന 62ാം ദിവസം ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള പ്രഖ്യാപനം നടന്നെങ്കിലും തറക്കല്ലിടാന്‍ അവസരം കിട്ടിയത് മാര്‍ച്ച് അവസാനത്തിലാണ്. അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആ നടപടിക്രമങ്ങള്‍ കൂടി നടന്ന് പൂര്‍ത്തീകരിക്കുമ്പോഴാണ് ടൗണ്‍ഷിപ്പ് എന്ന ആശയം പൂര്‍ണ്ണമായിട്ട് പൂര്‍ത്തീകരിക്കുക. പക്ഷെ ആദ്യഘട്ടത്തിലെ സുരക്ഷിതമായിട്ടുള്ള വീടുകളിലേക്കാണ് വലതുകാല്‍ വച്ച് പ്രവേശിക്കുന്നത് – അദ്ദേഹം പറഞ്ഞു.

410 വീടുകളുടെ നിര്‍മ്മാണമാണ് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഏതാണ്ട് തൊണ്ണൂറ് ശതമാനത്തോളം പൂര്‍ത്തീകരിക്കപ്പെടുന്ന പ്രത്യേകമായിട്ടുള്ള ഒരു ഘട്ടത്തിലാണ് ആദ്യഘട്ടത്തിലെ ഉപഭോക്താക്കളായിട്ടുള്ള 178 പേര്‍ക്ക് അവരുടെ സ്ഥലം ഉറപ്പിച്ച് അവരുടെ വീടുകള്‍ കൈമാറാന്‍ തീരുമാനിച്ചത്. അതോടൊപ്പം, ആ കുടുംബങ്ങള്‍ക്കുള്ള ആ പട്ടയം കൈമാറാനും അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് നമ്മള്‍ കടക്കുകയാണ്.

തുടര്‍ പ്രവര്‍ത്തനങ്ങളും ഉടനെ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബാക്കി two Aയും two Bയും ഉള്‍പ്പെടെയുള്ള ഫേസുകളില്‍കളില്‍ ഇപ്പോള്‍ തയാറാക്കിയിട്ടുള്ള മുഴുവന്‍ ആളുകള്‍ക്കും ആദ്യത്തെ മഴത്തുള്ളി വയനാട്ടിലെ കല്‍പ്പറ്റയില്‍ വീഴുന്നതിന് മുന്‍പേ സുരക്ഷിതമായിട്ടുള്ള ഭവനത്തിന്റെ താക്കോല്‍ കൈമാറാനുള്ള നടപടിക്രമങ്ങളും അതിവേഗം നടന്നുവരുന്നുണ്ട്. കേവലം വീടുകള്‍ മാത്രമല്ല, വീടുകള്‍ ഉള്‍പ്പെടുന്ന ഒരു നഗരമാണ് കേരളത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി, രാഷ്ട്രീയത്തിനതീതമായി ഗവണ്‍മെന്റിന്റെ പേരില്‍ നാം സമ്മാനിക്കാന്‍ ഉദ്ദേശിക്കുന്നത്. അവിടെ നഗരം മാത്രമല്ല, അനുബന്ധ കാര്യങ്ങളെല്ലാം, അംഗനവാടിയും, മാര്‍ക്കറ്റും, സിനിമാ തിയേറ്ററും, സ്‌കൂളും, ആരോഗ്യകേന്ദ്രവുമെല്ലാം അടക്കം ഒരു സംസ്‌കാര സമ്പന്നമായിട്ടുള്ള സമൂഹത്തിനകത്ത്, എന്തെല്ലാമാണോ ആവശ്യം അതെല്ലാം കൂട്ടിയോജിപ്പിക്കാവുന്ന ഒരു പുതുനഗരമാണ് ഉയരുന്നുത്.

ഒരുമിച്ച് ഒരു ടൗണ്‍ഷിപ്പ് ദുരന്തബാധിതരുടെ ആശയമാണെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ പറഞ്ഞത് ശരിയാണെന്ന് വീണ്ടും വന്നിരിക്കുകയാണ്. നമ്മള്‍ നേരത്തെ പലരും പറഞ്ഞിരുന്നത് ദുരന്തബാധിതര്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സംഖ്യ അവര്‍ക്ക് കൊടുത്താല്‍ പോരെ എന്നതായിരുന്നു. അന്ന് ദുരന്തബാധിതരായിട്ടുള്ള മനുഷ്യര്‍ ഓഗസ്റ്റ് 24ന് ഒരുമിച്ച് അന്നത്തെ ചീഫ് സെക്രട്ടറി ആയിട്ടുള്ള വേണുവിന്റെ മുമ്പില്‍ അവതരിപ്പിച്ച കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഞങ്ങള്‍ക്ക് ഒരു പാലായനത്തിന്റെ ചരിത്രമുണ്ടെന്നും പണം തന്നു വിട്ടാല്‍ ഞങ്ങള്‍ പല സ്ഥലത്തായി വികേന്ദ്രീകരിക്കപ്പെട്ട് പോകുമെന്നും അവര്‍ പറഞ്ഞു. ഈ ദുരന്തത്തില്‍ പുന്നപ്പുഴയുടെ തീരത്തുള്ള 298 പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. ഇനി ബാക്കിയുള്ളവര്‍ ഒരുമിച്ച് ജീവിച്ച്, നഷ്ടപ്പെട്ടതിനെ തിരിച്ചുകൊണ്ടുവരാന്‍ പറ്റില്ലെങ്കിലും പഴയ കാലത്തിന്റെ കൂട്ടായ്മയിലേക്ക് ഒരുമയിലേക്ക് ഒരുമിച്ചുള്ള ജീവിതത്തിലേക്ക് ഞങ്ങളെ തിരിച്ചുകൊണ്ടുവരണം എന്ന ആശയം അവരാണ് മുന്നോട്ട് വച്ചത്. ആദ്യഘട്ട സഫലീകരണമാണ് ഫെബ്രുവരി 25ാം തീയതിയുണ്ടാകുന്നത് – അദ്ദേഹം പറഞ്ഞു.

Related Posts

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
  • October 12, 2026

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടേ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?. പിണറായി വിജയനെ സംരക്ഷിക്കുന്നു. SIRൽ കേരളത്തിൽ ഇരട്ടതാപ്പ്. രണ്ട് നയമാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ…

Continue reading
നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം
  • October 12, 2026

വയനാട്: വൈകാരിക പ്രതികരണവുമായി നെടുമ്പാശേരി വാഹനാപകടത്തിൽ മരിച്ച വയനാട് സ്വദേശി ദേവികയുടെ കുടുംബം. കേസുമായി മുന്നോട്ട് പോകും, ഏതറ്റം വരെയും പോകുമെന്ന് കുടുംബം വ്യക്തമാക്കി. പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ അമ്മാവൻ സന്ദീപ് ആവശ്യപ്പെട്ടു. സ്ഥലം വിറ്റാണ് ദേവികയെ പഠിപ്പിച്ചത്.…

Continue reading

You Missed

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

ഗ്യാനേഷിന്റെ രാജിയിൽ നിന്ന് പിന്നോട്ടില്ല; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി

ഗ്യാനേഷിന്റെ രാജിയിൽ നിന്ന് പിന്നോട്ടില്ല; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി

നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം

നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം

സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നത്; കോൺഗ്രസിൽ ഇല്ലാത്ത ആളാണ് അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്; പിണറായി വിജയൻ

സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നത്; കോൺഗ്രസിൽ ഇല്ലാത്ത ആളാണ് അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്; പിണറായി വിജയൻ

‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്

മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്