ഷംസു സൈബയെ അറസ്റ്റ് ചെയ്ത സംഭവം; രൂക്ഷ വിമർശനവുമായി കോടതി

അഭിലാഷം സിനിമയുടെ അണിയറ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത രീതിയിൽ രൂക്ഷ വിമർശനവുമായി കോടതി. മറ്റു കേസുകളിൽ ഇല്ലാത്ത അമിത താൽപര്യം എന്തുകൊണ്ടാണെന്ന് തൃപ്പൂണിത്തുറ ഹിൽപാലസ് SHO-യോട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചോദിച്ചു.

സംവിധായകൻ ഷംസു സൈബയെ ഫ്ലാറ്റിന്റെ വാതിൽ തല്ലിപ്പൊളിച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തതിന്റെ ദൃശ്യങ്ങൾ ജാമ്യ അപേക്ഷ പരിഗണിക്കവേ കോടതിയിൽ സമർപ്പിച്ചിരുന്നു. ദൃശ്യം പരിശോധിച്ച കോടതി തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറോട് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതിലും വലിയ ക്രിമിനൽ കേസുകളിൽ കാണിക്കാത്ത ജാഗ്രതയും അതിവേഗവും എന്തിനാണ് എന്നായിരുന്നു കോടതിയുടെ ചോദ്യം.

നിയമം ലംഘിച്ചുള്ള ഇത്തരം കാര്യങ്ങളിൽ കർശനമായി നടപടി സ്വീകരിക്കുമെന്നും കോടതി താക്കീത് നൽകി. കേസിൽ പ്രതിചേർക്കപ്പെട്ട മറ്റ് അണിയറ പ്രവർത്തകരുടെ ജാമ്യഹർജിയിൽ വിധി പറയുന്നത് വരെ അറസ്റ്റ് തടഞ്ഞ് ഉത്തരവായി. അമിത പ്രാധാന്യത്തോടെ കേസ് പരിഗണിച്ചതിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ കൂടിയുണ്ട് എന്നാണ് ആരോപണം. പരാതിക്കാരുടെ രാഷ്ട്രീയ ബന്ധവും അത് തെളിയിക്കുന്ന ചിത്രങ്ങളും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഒരു വർഷം മുമ്പ് റിലീസ് ചെയ്ത അഭിലാഷം ചിത്രത്തിന്റെ പ്രതിഫലം അടക്കം കുടിശികയായി നിൽക്കുമ്പോഴാണ് സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ച് നിർമ്മാതാക്കൾ പരാതി നൽകിയതെന്ന് സംവിധായകൻ പറയുന്നു. നിയമപരമായ നടപടികൾ തുടരുമെന്ന്സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.

Related Posts

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
  • October 12, 2026

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടേ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?. പിണറായി വിജയനെ സംരക്ഷിക്കുന്നു. SIRൽ കേരളത്തിൽ ഇരട്ടതാപ്പ്. രണ്ട് നയമാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ…

Continue reading
നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം
  • October 12, 2026

വയനാട്: വൈകാരിക പ്രതികരണവുമായി നെടുമ്പാശേരി വാഹനാപകടത്തിൽ മരിച്ച വയനാട് സ്വദേശി ദേവികയുടെ കുടുംബം. കേസുമായി മുന്നോട്ട് പോകും, ഏതറ്റം വരെയും പോകുമെന്ന് കുടുംബം വ്യക്തമാക്കി. പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ അമ്മാവൻ സന്ദീപ് ആവശ്യപ്പെട്ടു. സ്ഥലം വിറ്റാണ് ദേവികയെ പഠിപ്പിച്ചത്.…

Continue reading

You Missed

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

ഗ്യാനേഷിന്റെ രാജിയിൽ നിന്ന് പിന്നോട്ടില്ല; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി

ഗ്യാനേഷിന്റെ രാജിയിൽ നിന്ന് പിന്നോട്ടില്ല; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി

നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം

നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം

സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നത്; കോൺഗ്രസിൽ ഇല്ലാത്ത ആളാണ് അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്; പിണറായി വിജയൻ

സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നത്; കോൺഗ്രസിൽ ഇല്ലാത്ത ആളാണ് അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്; പിണറായി വിജയൻ

‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്

മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്