അമിത ഉപയോഗം വേണ്ട ;15 വയസിൽ താഴെയുള്ളവർക്ക് സമൂഹ മാധ്യമങ്ങൾ നിരോധിക്കാൻ ഫ്രാൻസ്

  • Tech
  • January 27, 2026

15 വയസിൽ താഴെയുള്ള കുട്ടികളിൽ സമൂഹ മാധ്യമങ്ങൾ നിരോധിക്കാനൊരുങ്ങി ഫ്രാൻസ്. കുട്ടികളിലെ അമിത സോഷ്യൽ മീഡിയ ഉപയോഗവും ,മോശം മാനസികാരോഗ്യവും കണക്കിലെടുത്താണ് പുതിയ തീരുമാനം. ബിൽ സെനറ്റിൻ്റെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. സെപ്റ്റംബർ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് നീക്കം.

കുട്ടികൾക്കിടയിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്ക് കാരണം സോഷ്യൽ മീഡിയ ആണെന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ എല്ലാ പ്ലാറ്റ്‌ഫോമുകൾക്കും വിലക്ക് ബാധകമായിരിക്കും. ലോകത്ത് ആദ്യമായി കുട്ടികളിൽ സമൂഹമാധ്യമ വിലക്ക് ഏർപ്പെടുത്തിയ ഓസ്‌ട്രേലിയയുടെ തീരുമാനം രാജ്യത്തും നടപ്പാക്കാൻ പോകുന്നതായും

അടുത്ത അധ്യയന വർഷത്തിൽ നിയമം നടക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി.

നിയമം നടപ്പാക്കുന്നതിലൂടെ കൂട്ടികൾക്കിടയിൽ ഒരു പരിധി നിശ്ചയിക്കപ്പെടുന്നു. നമ്മുടെ കുട്ടികൾ അവരുടെ ദിനചര്യകൾ ചെയ്യുന്നതിൽ പോലും വലിയ വിമുഖത ഉള്ളവരായി മാറിയിട്ടുണ്ട്. മുഴുവൻ സമയവും കുട്ടികൾ സോഷ്യൽ മീഡിയ ലോകത്ത് ചിലവഴിക്കുന്നത് അവരുടെ ഉറക്കത്തെയും ,പഠനത്തെയും ,പോലും ബാധിക്കുന്നുണ്ട്. ഇതിനൊരു പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നിയമം നടപ്പിലാക്കാനൊരുങ്ങുന്നതെന്ന് നിയമവിദഗ്ധൻ ലോർ മില്ലർ അഭിപ്രായപ്പെട്ടു

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള പ്രായം നിശ്ചയിക്കണമെന്ന് യൂറോപ്യൻ പാർലമെന്റ് യൂറോപ്യൻ യൂണിയനോട് ആവശ്യപെട്ടിട്ടുണ്ട്. എന്നാൽ പ്രായപരിധി സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് അതാത് രാജ്യങ്ങളാണ്. ബ്രിട്ടൻ, ഡെൻമാർക്ക്, സ്പെയിൻ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും ഓസ്‌ട്രേലിയയുടെ സോഷ്യൽ മീഡിയ നിരോധനത്തെ പിന്തുടരാൻ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Related Posts

വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചർ: മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു
  • July 7, 2026

വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചറിൽ മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു. യൂസർനെയും ഫീച്ചറിനെ കുറിച്ച് വിശദീകരിക്കാൻ മെറ്റ കൂടുതൽ സമയം തേടിയിരുന്നു. യൂസർ നെയിം ഫീച്ചർ പുറത്തിറക്കാനുള്ള തീരുമാനത്തിൽ വാട്ട്സ് ആപ്പിന് കേന്ദ്ര സർക്കാരിന്റെ നോട്ടീസ് നൽകിയിരുന്നു.…

Continue reading
ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും; പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും
  • April 10, 2026

ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.37ന് സാൻഡിയാഗോ തീരത്തിനടുത്ത് പസഫിക് സമുദ്രത്തിൽ ഒറൈൺ പേടകം സ്പാഷ്ഡൗൺ ചെയ്യും. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുള്ള മനുഷ്യന്റെ ഭാവി യാത്രകൾക്കുള്ള ഒരു ചവിട്ടുപടിയായാണ് ആർട്ടെമിസ് ടു…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇന്ത്യയിൽ ‘ഇസ്ലാമിക് സ്റ്റേറ്റ്’ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്നു; ഓൺലൈൻ തീവ്രവാദ സംഘത്തെ കണ്ടെത്തി NIA, രാജ്യവ്യാപക പരിശോധന, 20 ഇടങ്ങളിൽ റെയ്ഡ്

ഇന്ത്യയിൽ ‘ഇസ്ലാമിക് സ്റ്റേറ്റ്’ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്നു; ഓൺലൈൻ തീവ്രവാദ സംഘത്തെ കണ്ടെത്തി NIA, രാജ്യവ്യാപക പരിശോധന, 20 ഇടങ്ങളിൽ റെയ്ഡ്

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പർ ചോർന്നു; മോദി സർക്കാർ ഉറങ്ങുന്നു, മാറ്റത്തിനായുള്ള ഏക ആയുധം കൂട്ടായ ശബ്ദമെന്ന് രാഹുൽ ഗാന്ധി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പർ ചോർന്നു; മോദി സർക്കാർ ഉറങ്ങുന്നു, മാറ്റത്തിനായുള്ള ഏക ആയുധം കൂട്ടായ ശബ്ദമെന്ന് രാഹുൽ ഗാന്ധി

കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ദുഷ്കരം, മണ്ണ് പൂർണമായി മാറ്റാൻ 3 ദിവസം എടുക്കും

കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ദുഷ്കരം, മണ്ണ് പൂർണമായി മാറ്റാൻ 3 ദിവസം എടുക്കും

വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയ്ക്ക് മാത്രമല്ല താത്‌പര്യം; ഓരോ മലയാളിയ്ക്കുമുണ്ട്’, മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ കെ രാഗേഷ്

വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയ്ക്ക് മാത്രമല്ല താത്‌പര്യം; ഓരോ മലയാളിയ്ക്കുമുണ്ട്’, മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ കെ രാഗേഷ്

ബംഗാളിൽ 11കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ച് കൊന്നു; മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ

ബംഗാളിൽ 11കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ച് കൊന്നു; മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു: ഒരാഴ്ച നിയന്ത്രണം വേണ്ടി വന്നില്ല

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു: ഒരാഴ്ച നിയന്ത്രണം വേണ്ടി വന്നില്ല