ജനനായകൻ റിലീസിങ് ഇനിയും നീളും; സെൻസർ സർട്ടിഫിക്കറ്റ് കേസ് സിംഗിൾ ബെഞ്ചിന് വിട്ടു

വിജയ് ചിത്രം ജനനായകന്റെ റിലീസ് ഇനിയും വൈകും. CBFC സർട്ടിഫിക്കറ്റ് കേസ് മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിന് വിട്ടു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. ജനനായകന് അനുകൂലമായ സിംഗിൾ ബെഞ്ച് വിധി റദ്ദാക്കുകയും ചെയ്തു. സിബിഎഫ്സിയ്ക്ക് കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്യാൻ സമയം നൽകണമെന്ന് ഹൈക്കോടതി നിർ‌ദേശിച്ചു.

സിബിഎഫ്സിയ്ക്ക് കൌണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്യാൻ നേരത്തെ സിം​ഗിൾ ബെഞ്ച് അനുവദിച്ചിരുന്നില്ലെന്ന് സെൻസർ ബോർഡ് വാദിച്ചു. ഡിവിഷൻ ബെഞ്ച് ഇക്കാര്യം നേരത്തെ അം​ഗീകരിച്ചിരുന്നു. സെൻസർ സർട്ടിഫിക്കറ്റ് വേ​ഗത്തിൽ നൽകണമെന്നായിരുന്നു സിം​ഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ഇത് റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സിബിഎഫ്സിയ്ക്ക് കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്യാൻ സമയം നൽകികൃത്യമായി വാദം കേൾക്കമെന്നാണ് ഡിവിഷൻ‌ ബെഞ്ചിന്റെ ഉത്തരവ്.

ജനുവരി 9നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. ഇതിന് പിന്നാലെയായിരുന്നു സിനിമ കോടതി കയറുന്നത്. ആദ്യം കേസ് പരിഗണിച്ച സിംഗിൾ ബെഞ്ചിലേക്ക് തന്നെയാണേ കേസ് വീണ്ടും എത്തുന്നത്. വളരെ വേ​ഗത്തിൽ കേസ് പരി​ഗണിക്കാനാണ് ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. എന്നാൽ കേസിൽ ആദ്യം മുതൽ വാദം കേൾക്കേണ്ടതിനാൽ ചിത്രത്തിന്റെ റിലീസ് ഇനിയും നീളാനാണ് സാധ്യത കൂടുതൽ.

സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും അകാരണമായി സർട്ടിഫിക്കറ്റ് തടഞ്ഞുവെക്കുന്നുവെന്നാണ് ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് വാദിക്കുന്നത്. ചിത്രം റിവൈസിങ് കമ്മിറ്റിയ്ക്ക് വിട്ടുള്ള സിബിഎഫ്സി ചെയർമാന്റെ നിർദേശത്തെ പ്രൊഡ്യൂസേഴ്സ് ചോദ്യം ചെയ്തില്ലെന്നുമായിരുന്നു സിബിഎഫ്സിയുടെ വാദം. സുപ്രീംകോടതി നിർദേശ പ്രകാരം ഈ മാസം 20ന് തന്നെ കേസിലെ വാദം ഡിവിഷൻ ബെഞ്ച് പൂർത്തിയാക്കിയിരുന്നു.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി