ലവ്‌ യൂ മെസി, മരിയ; ലൗട്ടാരോയുടെ ഗോളില്‍ അര്‍ജന്‍റീനയ്‌ക്ക് കോപ്പ അമേരിക്ക കിരീടം

അടി, ഇടി, ചവിട്ട്…എല്ലാം നിറങ്ങതായിരുന്നു കളത്തിന് പുറത്തും അകത്തും കോപ്പ അമേരിക്ക ഫൈനല്‍ 2024

പരിക്കേറ്റ് കണ്ണീരോടെ മടങ്ങിയ ലിയോണല്‍ മെസിക്ക്, അവസാന ടൂര്‍ണമെന്‍റ് ആഘോഷമാക്കിയ ഏഞ്ചല്‍ ഡി മരിയക്ക് സമ്മാനമായി അര്‍ജന്‍റീനയുടെ കോപ്പ അമേരിക്ക 2024 കിരീടധാരണം. ഇരു ടീമും അക്കൗണ്ട് തുറക്കാതിരുന്ന 90 മിനുറ്റുകള്‍ക്ക് ശേഷമുള്ള എക്‌സ്‌ട്രാടൈമില്‍ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാര്‍ട്ടിനസ് (112-ാം മിനുറ്റ്) നേടിയ ഏക ഗോളിലാണ് അര്‍ജന്‍റീനയുടെ കിരീടധാരണം. അര്‍ജന്‍റീനയുടെ തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടമാണിത്. 

അടി, ഇടി, ചവിട്ട്…എല്ലാം നിറങ്ങതായിരുന്നു കളത്തിന് പുറത്തും അകത്തും കോപ്പ അമേരിക്ക ഫൈനല്‍ 2024. ടിക്കറ്റില്ലാതെ എത്തിയ കൊളംബിയന്‍ ആരാധകര്‍ വലിയ സുരക്ഷാ പ്രശ്‌നമായതോടെ മയാമിയിലെ ഹാര്‍ഡ്‌ റോക്ക് സ്റ്റേഡിയത്തില്‍ 82 മിനുറ്റ് വൈകിയാണ് അര്‍ജന്‍റീന-കൊളംബിയ ഫൈനല്‍ ആരംഭിച്ചത്. കിക്കോഫായി ആദ്യ മിനുറ്റുകളില്‍ തന്നെ അര്‍ജന്‍റീനയുടെ ജൂലിയന്‍ അല്‍വാരസ് മുന്നിലെത്താനുള്ള അവസരം കളഞ്ഞുകുളിച്ചു. പിന്നാലെ തിരിച്ചടിക്കാനുള്ള അവസരം കൊളംബിയയുടെ കോര്‍ഡോബയ്ക്കും കൈമോശം വന്നു. കൊളംബിയന്‍ പ്രസ്സിന് മുന്നില്‍ വിയര്‍ക്കുന്ന അര്‍ജന്‍റീനയെയാണ് ആദ്യപകുതിയിലുടനീളം കണ്ടത്. കൊളംബിയ അവരുടെ ഫിസിക്കല്‍ ഗെയിം ഫൈനലിലും പുറത്തെടുത്തു. എങ്ങനെയും ഗോളടിക്കാനുള്ള കൊളംബിയന്‍ കുതിപ്പും അപ്രതീക്ഷിത ഷോട്ടുകളും അര്‍ജന്‍റീനയ്ക്ക് തലവേദന ഇരട്ടിയാക്കി. 

അതേസമയം അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കുന്ന സാക്ഷാല്‍ ലിയോണല്‍ മെസിക്ക് പോലും ഫിനിഷിംഗ് പിഴച്ചു. ഇതോടെ ഗോള്‍രഹിതമായി മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു. ഗോളി എമി മാര്‍ട്ടിനസിന്‍റെ മികവ് ആദ്യപകുതിയില്‍ അര്‍ജന്‍റീനയ്ക്ക് സുരക്ഷയായി മാറി. 

രണ്ടാംപകുതിയുടെ തുടക്കത്തിലെ അര്‍ജന്‍റീന ഉണര്‍വ് വീണ്ടെടുത്തു. 58-ാം മിനുറ്റില്‍ ഏഞ്ചല്‍ ഡി മരിയയുടെ ഷോട്ട് നിര്‍ഭാഗ്യം കൊണ്ടാണ് ഗോളാകാതെ പോയത്. ആദ്യപകുതിയിലെ പരിക്ക് രണ്ടാംപകുതിയിലും വലച്ചതോടെ മെസി 66-ാം മിനുറ്റില്‍ നിറകണ്ണുകളോടെ കളത്തിന് പുറത്തേക്ക് മടങ്ങി. ഡഗൗട്ടിലെത്തിയ മെസി പൊട്ടിക്കരയുന്നത് ഫുട്ബോള്‍ ലോകം തത്സമയം കണ്ടു. കളി കയ്യാങ്കളിയായി തുടരുന്നതാണ് പിന്നീടും കണ്ടത്. ഇതിനിടെ 76-ാം മിനുറ്റില്‍ അര്‍ജന്‍റീനയുടെ നിക്കോളാസ് ഗോണ്‍സാലസ് നേടിയ ഗോള്‍ ഓഫ്‌സൈഡായി വിധിച്ചു. ഇതിന് ശേഷം അര്‍ജന്‍റീന ശക്തമായ ആക്രമണങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ഗോള്‍ മാറിനിന്നു. 90 മിനുറ്റുകള്‍ക്ക് ശേഷം എക്‌സ്‌ട്രാടൈമിന്‍റെ ആദ്യപകുതിയിലും ഇരു ടീമുകളുടെയും ഗോള്‍ശ്രമങ്ങള്‍ പാളി. എന്നാല്‍ രണ്ടാംപകുതിയില്‍ ലൗട്ടാരോ മാര്‍ട്ടിനസിന്‍റെ സുന്ദര ഫിനിഷിംഗ് അര്‍ജന്‍റീനയ്ക്ക് ലീഡും കപ്പും സമ്മാനിച്ചു. 

Read more: ‘ഓട്’ പൊളിച്ചിറങ്ങി ആരാധകര്‍, കൂട്ടയിടിയില്‍ ഗേറ്റ് തകര്‍ന്നു; കോപ്പ ഫൈനലിന് മുമ്പ് യുദ്ധക്കളമായി മയാമി

  • Related Posts

    ത്രില്ലര്‍ പോരില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍; കണ്ടത് ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം; അര്‍ജന്റീനയ്ക്കിത് മധുര പ്രതികാരം
    • July 16, 2026

    സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം. തിങ്കളാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ സ്‌പെയിനാണ് എതിരാളികള്‍. ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം. ഇന്നലെ അറ്റ്‌ലാന്റയില്‍ കണ്ടത് മധുരപ്രതികാരത്തിന്റെ നേര്‍ക്കാഴ്ചയാണ് കാല്‍പ്പന്ത് പുസ്തകത്തിലെ ചോരപ്പുരണ്ട ആറാം…

    Continue reading
    സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം
    • July 15, 2026

    ഫിഫ ലോകകപ്പില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും ഇന്ന് മുഖാമുഖം വരികയാണ്. ലോകകിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ രാജ്യമെന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുക്കുകയാണ് അര്‍ജന്റീന. 1966ന് ശേഷം സ്വര്‍ണക്കപ്പ് തിരികെ വീട്ടിലെത്തിക്കാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. വെറുമൊരു മത്സരത്തിനപ്പുറം രാഷ്ട്രീയവും യുദ്ധവും പ്രതികാരവുമെല്ലാം…

    Continue reading

    You Missed

    158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ; പാചകത്തൊഴിലാളികളും ഇവർ തന്നെ, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി

    158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ; പാചകത്തൊഴിലാളികളും ഇവർ തന്നെ, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി

    റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ തകർത്ത സംഭവം; ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ ഡി

    റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ തകർത്ത സംഭവം; ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ ഡി

    ‘പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; എം വി ​ഗോവിന്ദൻ

    ‘പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; എം വി ​ഗോവിന്ദൻ

    സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി

    സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി

    പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു; കർശന നടപടി സ്വീകരിക്കാൻ നിർദേശം

    പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു; കർശന നടപടി സ്വീകരിക്കാൻ നിർദേശം

    സിജെപിയുടെ ആവശ്യങ്ങൾ കേട്ടു; നാളെ മൂന്നാം ഘട്ട ചർച്ച നടത്തും, ജെ പി നഡ്ഡ

    സിജെപിയുടെ ആവശ്യങ്ങൾ കേട്ടു; നാളെ മൂന്നാം ഘട്ട ചർച്ച നടത്തും, ജെ പി നഡ്ഡ