ബോക്സ് ഓഫീസിൽ പ്രഭാസ് യുഗം; ‘ദി രാജാ സാബ്’ 4 ദിവസത്തിനുള്ളിൽ 200 കോടി ക്ലബിൽ!

റിബൽ സ്റ്റാർ പ്രഭാസിന്‍റെ ബോക്സ് ഓഫീസ് കരുത്ത് ഒരിക്കൽ കൂടി ലോകം സാക്ഷ്യം വഹിക്കുന്നു. മാരുതി സംവിധാനം ചെയ്ത ഹൊറർ-കോമഡി ചിത്രം ‘ദി രാജാ സാബ്’ റിലീസ് ചെയ്ത് വെറും 4 ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 201 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി ചരിത്രം കുറിച്ചിരിക്കുകയാണ്. ഒരു ഉത്സവ സീസണ് തൊട്ടുമുമ്പ് റിലീസ് ചെയ്തിട്ടും എല്ലാ സെന്‍ററുകളിലും ഹൗസ്ഫുൾ ഷോകളുമായി ചിത്രം കുതിപ്പ് തുടരുകയാണ്.

ആക്ഷൻ ചിത്രങ്ങളിൽ നിന്ന് മാറി പ്രഭാസ് തന്‍റെ സ്വതസിദ്ധമായ കോമഡി ടൈമിംഗുമായി എത്തിയ ചിത്രം കുടുംബപ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രത്യേകിച്ചും കുട്ടികൾക്ക് ചിത്രം വലിയ രീതിയിൽ ആവേശം പകരുന്നു. തുടർച്ചയായ ഹൗസ്ഫുൾ ഷോകളാണ് പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യുന്നത്. വരും ദിവസങ്ങളിൽ ഉത്സവ അവധികൾ ആരംഭിക്കുന്നതോടെ കളക്ഷൻ ഇനിയും കുതിച്ചുയരുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

ആരാധകരുടെ അഭ്യർത്ഥന മാനിച്ചു ചിത്രത്തിൽ വരുത്തിയ മാറ്റങ്ങൾ വലിയ ഗുണകരമായി മാറിയിട്ടുണ്ട്. പ്രഭാസിന്‍റെ പഴയ സ്റ്റൈലിഷ് ലുക്ക് ഉൾപ്പെടുത്തിയുള്ള പരിഷ്കരിച്ച പതിപ്പിന് തിയേറ്ററുകളിൽ വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. ഈ വൺ മാൻ ഷോ കാണാൻ സിനിമാ പ്രേമികൾ ഒഴുകിയെത്തുകയാണ്.

സംവിധായകൻ മാരുതിയുടെ ടേക്കിംഗും ചിത്രത്തിലെ വിഷ്വലുകളും ക്ലൈമാക്സ് രംഗങ്ങളും സിനിമയുടെ പ്രധാന ആകർഷണങ്ങളാണ്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ടി.ജി. വിശ്വപ്രസാദ് നിർമ്മാണത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ ഒരുക്കിയ ബ്രഹ്മാണ്ഡമായ ലുക്കും നിർമ്മാണ മൂല്യവും സ്ക്രീനിൽ ഓരോ നിമിഷവും പ്രകടമാണ്.

Related Posts

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്
  • August 11, 2026

മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് നടന്നത് കോടികളുടെ തട്ടിപ്പ്, കായിക വകുപ്പിന്റെ അന്വേഷണം പൂർത്തിയായെന്ന് മന്ത്രി ഓ ജെ ജനീഷ്. ഇതിൽ സാമ്പത്തിക ക്രമക്കേട് ഉണ്ട്. LDF സർക്കാർ സ്വീകരിച്ച നടപടികളിൽ സുതാര്യത ഇല്ല. നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും…

Continue reading
‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ
  • August 11, 2026

ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങളിൽ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു. ബിജെപി കോർ കമ്മിറ്റിയെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത പൂർണമായും വ്യാജവും വസ്തുതാ വിരുദ്ധം. കോർക്കമ്മറ്റിയിൽ സംഭവിക്കാത്ത കാര്യങ്ങൾ ചില…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌