‘അഭിഭാഷക കോടതിയിൽ എത്തിയത് 10 ദിവസത്തിൽ താഴെ’; നടിയെ ആക്രമിച്ച കേസിൽ അഡ്വ. ടി ബി മിനിക്കെതിരെ വിചാരണ കോടതി

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനിക്കെതിരെ അതിരൂക്ഷ വിമർശനവുമായി വിചാരണ കോടതി. വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമർശിച്ചു.

വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി വിമർശിച്ചു. കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിമർശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല.

അതേസമയം ജീവിതത്തിന്റെ 5 വർഷക്കാലം മുഴുവൻ കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട് വക്കാലത്ത് കിട്ടിയപ്പോൾ മുതൽ വിചാരണകോടതിയിൽ മുഴുവൻ സമയവും ഉണ്ടായിരുന്നുവെന്ന് അഡ്വ. ടി ബി മിനി പ്രതികരിച്ചു . ഒരിക്കലും ഒരു കോടതി അഭിഭാഷകയോട് പറയാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്, ഹൈക്കോടതി ഈ വിമർശനത്തെ വിലയിരുത്തട്ടെയെന്നും അഡ്വ. ടി ബി മിനി ട്വന്റി ഫോറിനോട് പറഞ്ഞു.

കോടതിയുടെ വിമർശനം പക്വത ഇല്ലായ്മയായാണ് കാണുന്നത്. തന്റെ അസാന്നിധ്യത്തിൽ കൂടെ പ്രവർത്തിക്കുന്ന ജൂനിയർ അഭിഭാഷകർ കോടതിയിൽ എത്തിയിട്ടുണ്ട്. കോടതിയുമായി തർക്കിക്കുന്നില്ല വ്യക്തിപരമായി അഭിഭാഷകരെ ആക്ഷേപിക്കേണ്ട ഒരാവശ്യവും കോടതിക്കില്ലെന്നും മിനി പറഞ്ഞു.

Related Posts

വി ഡി സതീശൻ സർക്കാരിന്റെ വകുപ്പ് വിഭജനം;ഫിഷറീസ്, ആരോഗ്യം വകുപ്പുകളിൽ തർക്കം തുടരുന്നു, തീരുമാനം ഇന്നറിയാം
  • May 20, 2026

വി.ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നു. നാളെ എം.എൽ.എമാരുടെ സത്യപ്രതിജ്ഞക്ക് മുൻപ് വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കാനുളള ശ്രമത്തിലാണ് മുഖ്യമന്ത്രി. ഇന്ന് ഉച്ചക്ക് മുൻപ് വകുപ്പുകൾ തീരുമാനിച്ച് ഗവർണറെ…

Continue reading
ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്
  • May 19, 2026

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ എ ഗ്രൂപ്പിന് അതൃപ്തി. ദേശീയ നേതാക്കളെ കണ്ട് അതൃപ്തി അറിയിച്ച് എ ഗ്രൂപ്പ്. കെസി വേണുഗോപാൽ ദീപാ ദാസ് മുൻഷി എന്നിവരെ ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് നേതാക്കൾ കണ്ടു. രാഹുൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന്‍ തികഞ്ഞ പരാജയം’; സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

‘സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന്‍ തികഞ്ഞ പരാജയം’; സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

തേജോവധം ചെയ്യാന്‍ ശ്രമം; വി ശിവന്‍കുട്ടി തിരുത്തണമെന്ന് ആര്യാ രാജേന്ദ്രന്‍

തേജോവധം ചെയ്യാന്‍ ശ്രമം; വി ശിവന്‍കുട്ടി തിരുത്തണമെന്ന് ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരത്തേക്ക് നടത്തുന്ന യാത്രയ്ക്ക് സ്വീകരണം വേണ്ട; സത്യപ്രതിജ്ഞയ്ക്ക് മുൻപ് പുതുപ്പള്ളിയിൽ എത്തിയതാണ്, ചാണ്ടി ഉമ്മൻ

തിരുവനന്തപുരത്തേക്ക് നടത്തുന്ന യാത്രയ്ക്ക് സ്വീകരണം വേണ്ട; സത്യപ്രതിജ്ഞയ്ക്ക് മുൻപ് പുതുപ്പള്ളിയിൽ എത്തിയതാണ്, ചാണ്ടി ഉമ്മൻ

വി ഡി സതീശൻ സർക്കാരിന്റെ വകുപ്പ് വിഭജനം;ഫിഷറീസ്, ആരോഗ്യം വകുപ്പുകളിൽ തർക്കം തുടരുന്നു, തീരുമാനം ഇന്നറിയാം

വി ഡി സതീശൻ സർക്കാരിന്റെ വകുപ്പ് വിഭജനം;ഫിഷറീസ്, ആരോഗ്യം വകുപ്പുകളിൽ തർക്കം തുടരുന്നു, തീരുമാനം ഇന്നറിയാം

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

മുൻ സർക്കാർ അടച്ചിരുന്ന സെക്രട്ടറിയേറ്റ് സമരഗേറ്റ് തുറന്നു; സമരകവാടം തുറന്നത് 10 വർഷത്തിന് ശേഷം

മുൻ സർക്കാർ അടച്ചിരുന്ന സെക്രട്ടറിയേറ്റ് സമരഗേറ്റ് തുറന്നു; സമരകവാടം തുറന്നത് 10 വർഷത്തിന് ശേഷം