ആഹാ അര്‍മാദം, സ്പാനിഷ് അര്‍മാദം! ഇംഗ്ലണ്ടിനെ തീര്‍ത്ത് സ്‌പെയ്ന്‍

നിക്കോ വില്യംസ്, മികേല്‍ ഒയര്‍സബാള്‍ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോള്‍ നേടിയത്. കോള്‍ പാമറിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ആശ്വാസഗോള്‍.

ഇംഗ്ലണ്ടിനെ 2-1 മറികടന്ന് സ്‌പെയ്ന്‍ യൂറോ കപ്പ് ചാംപ്യന്‍മാര്‍. നിക്കോ വില്യംസ്, മികേല്‍ ഒയര്‍സബാള്‍ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോള്‍ നേടിയത്. കോള്‍ പാമറിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ആശ്വാസഗോള്‍. സ്‌പെയ്‌നിന്റെ നാലാം യൂറോ കിരീടമാണിത്. ഇംഗ്ലണ്ട് തുടര്‍ച്ചയായി രണ്ടാം ഫൈനലിലും തോല്‍വി അറിഞ്ഞു. 

12-ാം മിനിറ്റില്‍ സ്‌പെയ്‌നിന്റെ ആദ്യ മുന്നേറ്റവും കണ്ടു. ഫാബിയന്‍ റൂയിസിന്റെ പാസ് സ്വീകരിച്ച നിക്കോ വില്യംസ് ബോക്‌സിലേക്ക്. ഇടത് വിംഗില്‍ ലനിന്ന് നിലംപറ്റെയുള്ള ക്രോസിന് ശ്രമിച്ചെങ്കിലും ജോണ്‍ സ്‌റ്റോണ്‍സിന്റെ കാലുകള്‍ ഇംഗ്ലണ്ടിന് രക്ഷയായി. തൊട്ടടുത്ത നിമിഷം സ്‌പെയ്‌നിന് മറ്റൊരു അര്‍ധാവസരം കൂടി. എന്നാലെ നൊമര്‍ഡിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക്. എന്നാല്‍ പതുക്കെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവന്നു. 

ഇതിനിടെ 25-ാം മിനിറ്റില്‍ റൂയിസിനെ ഫൗള്‍ ചെയ്തതിന് ഹാരി കെയ്ന്‍ മഞ്ഞ കാര്‍ഡ് വാങ്ങി. പിന്നാലെ സ്പാനിഷ് താരം ഡാനി ഓല്‍മോയ്ക്കും മഞ്ഞ. 40-ാം മിനിറ്റില്‍ ഇംഗ്ലീഷ് താരം സ്‌റ്റോണ്‍സിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റം സ്പാനിഷ് പ്രതിരോധം തടസപ്പെടുത്തി. പിന്നാലെ 45-ാം മിനിറ്റില്‍ ഹാരി കെയ്‌നിന്റെ ഷോട്ട് സ്പാനിഷ് താരം റോഡ്രി തടഞ്ഞിട്ടു. മത്സരത്തിലെ ഏറ്റവും മികച്ച ഷോട്ട് ഇംഗ്ലണ്ടിനാണ് ലഭിച്ചത്. ഫ്രീകിക്കില്‍ നിന്ന് ഫില്‍ ഫോഡന്‍ തൊടുത്ത ഷോട്ട് സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനൈ സിമോണ്‍ തടഞ്ഞിട്ടു. ഷോട്ട്  സ്പാനിഷ് താരം ലാമിന്‍ യമാലിനെ ഇംഗ്ലണ്ടിന് കൃത്യമായി അടക്കിനിര്‍ത്താന്‍ സാധിച്ചിരുന്നു.

രണ്ടാം പാതിയുടെ തുടക്കത്തില്‍ തന്നെ സ്‌പെയ്ന്‍ ലീഡ് നേടി. വലത് വിംഗില്‍ നിന്ന് യമാല്‍ നല്‍കിയ പന്ത് നിക്കോ മനോഹരമായ ഗ്രൗണ്ട് ഷോട്ടിലൂടെ ഗോള്‍വര കടത്തി. ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് തടയാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തൊട്ടടുത്ത മിനിറ്റില്‍ സ്‌പെയ്‌നിന് ലീഡ് രണ്ടാക്കാനുള്ള അവസരമുണ്ടായിരുന്നു. ഇത്തവണ ഡാനി ഓല്‍മോയാണ് ഷോട്ടുതിര്‍ത്തത്. എന്നാല്‍ പന്ത് പുറത്തേക്ക്. 56-ാം മിനിറ്റില്‍ നിക്കോയ്ക്ക് വീണ്ടും അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. 66-ാം മിനിറ്റില്‍ യമാലിന്റെ നിലംപറ്റെയുള്ള ഷോട്ട് ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ പിക്‌ഫോര്‍ഡ് പുറത്തേക്ക് തട്ടിയകറ്റി. 

73-ാം മിനിറ്റില്‍ ഇംഗ്ലണ്ട് സമനില ഗോള്‍ കണ്ടെത്തി. അതും പകരക്കാരനായി ഇറങ്ങിയ കോള്‍ പാമറിലൂടെ. ജൂഡ് ബെല്ലിങ്ഹാമിന്റെ പാസ് സ്വീകരിച്ച പാമര്‍ നിലംപറ്റെയുള്ള ഷോട്ടിലൂടെ വല കുലുക്കി. ഇംഗ്ലണ്ട് സമനില ഗോള്‍ നേടിയെങ്കിലും സ്‌പെയ്ന്‍ ആധിപത്യം വീണ്ടെടുത്തു. പിക്‌ഫോര്‍ഡിന് പിടിപ്പത് പണിയുണ്ടായിരുന്നു ഗോള്‍ പോസ്റ്റില്‍. യമാലിന്റെ ഗോള്‍ശ്രമം നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ഗോളില്‍ നിന്ന് അകന്നത്. 86-ാം മിനിറ്റില്‍ സ്‌പെയ്ന്‍ വിജയ ഗോള്‍ നേടി. മാര്‍ക് കുക്കുറേല നല്‍കിയ പാസ് മനോഹമായി മികേല്‍ ഒയര്‍സബാള്‍ ഫിനിഷ് ചെയ്തു. 90 മിനിറ്റില്‍ ഇവാന്‍ ടോണിയുടെ ഹെഡ്ഡര്‍ ഗോള്‍ ലൈനില്‍ ഓല്‍മോ രക്ഷപപ്െടുത്തി. പിന്നീട് ഇംഗ്ലീഷ് ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. 

  • Related Posts

    ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം
    • May 13, 2026

    ഇന്ത്യന്‍ വനിതാ റഗ്ബി ടീമില്‍ ആദ്യമായി മലയാളി സാന്നിധ്യം.പാലക്കാട്ടു നിന്നുള്ള ഇരുപത്തിമൂന്നുകാരി കെ.പി. ആതിരയാണ് ചരിത്രനേട്ടക്കാരി. മേയ് 16, 17 തീയതികളില്‍ ഉസ്ബക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടക്കുന്ന സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് ഏഷ്യന്‍ റഗ്ബി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് ആതിര സ്ഥാനം നേടിയത്.…

    Continue reading
    ലോക കപ്പില്‍ കാണികളുടെ ആവേശത്തിനപ്പുറം ആശങ്കകളും; മാച്ച് ടിക്കറ്റുകളുടെ വിലക്കൂടുതല്‍ മുതല്‍ പ്രശ്‌നങ്ങളേറെ
    • May 12, 2026

    മെക്‌സിക്കോ, യുഎസ്എ, കാനഡ. പരസ്പരം അതിര്‍ത്തി പങ്കിടുന്ന മൂന്ന് രാജ്യങ്ങളാണ് 2026-ലെ ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂണ്‍ 11ന് ആരംഭിച്ച് ജൂലൈ 19ന് അവസാനിക്കുന്ന തരത്തില്‍ 104 മത്സരങ്ങളാണ് ഉള്ളത്. ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം കാല്‍പ്പന്തിന്റെ ലോക മാമാങ്കമെന്നത് ആവേശ…

    Continue reading

    You Missed

    ‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ

    ‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ

    ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്

    ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്

    ഇറാന്‍ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം? ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

    ഇറാന്‍ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം? ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

    ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

    ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

    വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

    വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

    മുൻ DGP എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകും

    മുൻ DGP എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകും