ട്രോളുകളിൽ തട്ടി വീണോ ‘സേനാപതി’? ബോക്സ് ഓഫീസില്‍ സംഭവിക്കുന്നതെന്ത്? ‘ഇന്ത്യന്‍ 2’ ആദ്യ 3 ദിനങ്ങളില്‍ നേടിയത്

വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയ ചിത്രം

കോളിവുഡില്‍ നിന്ന് ഈ വര്‍ഷം എത്താനുള്ള സൂപ്പര്‍സ്റ്റാര്‍ ബി​ഗ് സ്കെയില്‍ ചിത്രങ്ങളിലെ ആദ്യ എന്‍ട്രി. ഷങ്കര്‍- കമല്‍ ഹാസന്‍ ടീമിന്‍റെ ഇന്ത്യന്‍ 2 റിലീസിനുവേണ്ടി സിനിമാമേഖലയില്‍ വലിയ കാത്തിരിപ്പ് ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിര്‍മ്മാണത്തിനൊടുവില്‍ ജൂലൈ 12 നാണ് ചിത്രം പ്രേക്ഷകസമക്ഷം എത്തിയത്. എന്നാല്‍ എത്ര ഹൈപ്പോടെയാണോ എത്തിയത് അത്രത്തോളം നെ​ഗറ്റീവ് റിവ്യൂസും ട്രോളുകളുമാണ് ചിത്രത്തിന് ആദ്യദിനം നേരിടേണ്ടിവന്നത്. ബി​ഗ് ബജറ്റിലെത്തിയ ചിത്രത്തിന്റെ കളക്ഷനെ ഇത് എത്തരത്തിലാണ് ബാധിച്ചത്? നോക്കാം.

ഭേദപ്പെട്ട അഡ്വാന്‍സ് ബുക്കിം​ഗോടെയാണ് ചിത്രം വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയത്. അതിനാല്‍ത്തന്നെ നെ​ഗറ്റീവ് അഭിപ്രായങ്ങള്‍ പരന്ന ആദ്യ ദിവസം ചിത്രം മികച്ച രീതിയില്‍ കളക്റ്റ് ചെയ്യാന്‍ ചിത്രത്തിന് സാധിച്ചു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 30.25 കോടിയാണ് ചിത്രം വെള്ളിയാഴ്ച ഇന്ത്യയില്‍ നിന്ന് നേടിയത്. എന്നാല്‍ രണ്ടാം ശനി ആയിട്ടുകൂടി തൊട്ടുപിറ്റേന്ന് കളക്ഷന്‍ കുറഞ്ഞു. 21.1 കോടിയാണ് ശനിയാഴ്ച ചിത്രം നേടിയത്. അതായത് 29 ശതമാനത്തോളം ഇടിവ്.

ഒരു റിലീസ് ചിത്രത്തിന് ഓപണിം​ഗ് കഴിഞ്ഞാല്‍ ഏറ്റവും മികച്ച കളക്ഷന്‍ വരാന്‍ സാധ്യതയുള്ള ഞായറാഴ്ച ഇത് വീണ്ടും ഇടിഞ്ഞു. 17.8 കോടിയാണ് ലഭ്യമായ കണക്കനുസരിച്ച് ചിത്രത്തിന്‍റെ ഞായറാഴ്ചയിലെ കളക്ഷന്‍. അങ്ങനെ ആദ്യ വാരാന്ത്യത്തില്‍ ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് നേടാന്‍ സാധിച്ചത് 69.15 കോടിയാണ്.  എന്നാല്‍ ഈ ദിവസം കൊണ്ട് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട് ചിത്രം. 40 കോടി വിദേശത്തുനിന്ന് നേടിയതോടെയാണ് ഇത്. അങ്ങനെ ഇന്ത്യന്‍ 2 ന്‍റെ ആദ്യ 3 ദിനങ്ങളിലെ ആ​ഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 109.15 കോടിയിലെത്തി നില്‍ക്കുന്നു. 

250 കോടി നിര്‍മ്മാണച്ചെലവുള്ള ചിത്രമാണ് ഇന്ത്യന്‍ 2 എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ത്തന്നെ ബോക്സ് ഓഫീസ് റിക്കവറിക്ക് ഇപ്പോഴത്തെ കളക്ഷന്‍ വേ​ഗം പോരാതെവരും. 

  • Related Posts

    ഭ്രമയുഗം ഉൾപ്പെടെ ഇന്ന് 68 സിനിമകൾ പ്രദർശിപ്പിക്കും; IFFK നാളെ കൊടിയിറങ്ങും
    • December 19, 2024

    കേരള രാജ്യാന്തര ചലച്ചിത്രമേള നാളെ കൊടിയിറങ്ങും. ചലച്ചിത്രമേളയുടെ ഏഴാം ദിവസമായ ഇന്ന് 68 സിനിമകൾ പ്രദർശിപ്പിക്കും. മമ്മൂട്ടി ചിത്രം ഭ്രമയുഗം ഉൾപ്പെടെയുള്ള സിനിമകളാണ് ഇന്ന് പ്രദർശിപ്പിക്കുക. തലസ്ഥാനനഗരിയിൽ നടക്കുന്ന സിനിമയുടെ ഉത്സവത്തിന് കൊടിയിറങ്ങാൻ ഇനി ഒരു നാൾ കൂടി മാത്രം. രാഹുൽ…

    Continue reading
    സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
    • December 2, 2024

    നാട്ടിൻപുറത്തെ കണ്ടം ക്രിക്കറ്റ് കളി പ്രമേയമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയ സിനിമയുടെ സംവിധായകൻ സക്കറിയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് കമ്മ്യൂണിസ്റ്റ്…

    Continue reading

    You Missed

    മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

    മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

    ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

    ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

    ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ

    ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ

    ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

    ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

    ‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ

    ‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ

    സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്

    സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്