ബംഗ്ലാദേശിൽ ബിഎൻപി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു

ബംഗ്ലാദേശിൽ ബിഎൻപി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു. അസീസുർ റഹ്മാൻ മുസാബിർ ആണ് മരിച്ചത്. ബിഎൻപി സ്വെച്ചസേബക് ദളിൻ്റെ ജനറൽ സെക്രട്ടറിയായിരുന്നു. കർവാൻ ബസാറിന് സമീപം അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഫെബ്രുവരി 12ന് തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെയാണ് അക്രമം.

ഡിസംബർ 12 ന്, ഇന്ത്യാ വിരുദ്ധ നേതാവായ ഉസ്മാൻ ഹാദി വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷം ബംഗ്ലാദേശിൽ വലിയ രീതിയിലുള്ള സംഘർഷാവസ്ഥയാണ് ഉള്ളത്. ബംഗ്ലദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. അക്രമ സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബംഗ്ലദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

Related Posts

സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി
  • November 18, 2026

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരായ പരാതിയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി ഡല്‍ഹിയിലെ റോസ് അവന്യൂ കോടതി. 1983 ഏപ്രിലില്‍ ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പേ സോണിയയുടെ പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു എന്ന പരാതിയിലാണ് കേസ്. 2025 ഓഗസ്റ്റ് 24ന്…

Continue reading
മധുര തനിഷ്ക് ജ്വല്ലറി സ്വർണ കവർച്ച; നഷ്ടപ്പെട്ടത് 15 കിലോ സ്വർണവും മൂന്ന് കിലോ വജ്രാഭരണങ്ങളും
  • November 17, 2026

തമിഴ്നാട്: മധുര തനിഷ്ക് ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങളുടെ കണക്ക് പുറത്ത്. പൊലീസ് എഫ്ഐആറിലെ വിവരങ്ങളാണ് പുറത്ത് വന്നത്. 15 കിലോ സ്വർണവും മൂന്ന് കിലോ വജ്രാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. 35 കിലോ സ്വർണം നഷ്ടപ്പെട്ടുവെന്നായിരുന്നു പ്രാഥമികമായി പുറത്ത് വന്ന വിവരങ്ങൾ. എന്നാൽ…

Continue reading

You Missed

കോവളം സ്പാ പീഡനക്കേസ്

കോവളം സ്പാ പീഡനക്കേസ്

സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോളാണ് സിപിഐഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്, എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്

സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോളാണ് സിപിഐഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്, എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്

സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി

സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി

പൊലീസിനെ ആക്രമിച്ചാൽ കടുത്ത ശിക്ഷ, ഓപ്പറേഷൻ തൂഫാന് ശേഷം പല സ്ഥലങ്ങളിലും പൊലീസുകാർ അതിക്രമം നേരിടുന്നു: രമേശ് ചെന്നിത്തല

പൊലീസിനെ ആക്രമിച്ചാൽ കടുത്ത ശിക്ഷ, ഓപ്പറേഷൻ തൂഫാന് ശേഷം പല സ്ഥലങ്ങളിലും പൊലീസുകാർ അതിക്രമം നേരിടുന്നു: രമേശ് ചെന്നിത്തല

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ പിടികൂടിയ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ 14 ദിവസങ്ങളായി ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നു

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ പിടികൂടിയ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ 14 ദിവസങ്ങളായി ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നു

കുട്ടികളിലെ പ്രമേഹം: അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍

കുട്ടികളിലെ പ്രമേഹം: അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍