‘പി വി അൻവർ സംയമനം പാലിക്കണം; യുഡിഎഫിനെ വഴിയമ്പലമായി കാണരുത്’; മുല്ലപ്പള്ളി രാമചന്ദ്രൻ

യുഡിഎഫിൽ വരുമ്പോൾ പി വി അൻവർ സംയമനം പാലിക്കണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയ്ക്ക് വിരുദ്ധമായി അൻവർ സംസാരിക്കരുത്. യുഡിഎഫിനെ വഴിയമ്പലമായി കാണരുത്. അവസര സേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞു.

ഐക്യ ജനാധിപത്യ കക്ഷിയിൽ വരുമ്പോൾ അൻവർ സംയമനം കാണിക്കണം. ഐക്യ ജനാധിപത്യ മുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമേ ഉൾപ്പെടുത്താവൂ എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതേസമയം യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെ പിവി അൻവറിനെ സ്വാഗതം ചെയ്ത് കോഴിക്കോട് ബേപ്പൂരിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. മന്ത്രി
പിഎ മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരിൽ അൻവർ മത്സരിക്കണമെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ ആവശ്യം.

മുന്നണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പിവി അൻവറിനേയും സി കെ ജാനുവിനേയും അസോസിയേറ്റ് മെമ്പർമാരായി യുഡിഎഫിൽ ഉൾപ്പെടുത്തിയത്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് നേട്ടത്തിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് യുഡിഎഫ്. ഫെബ്രുവരിക്കുള്ളിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി പ്രകടനപത്രിക പുറത്തിറക്കാൻ തീരുമാനം.

Related Posts

ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ ഫോണ്‍ കണ്ടെത്തി പൊലീസ്
  • August 12, 2026

ഫേസ്ബുക്കിലൂടെ വെല്ലുവിളി പോസ്റ്റുകളിട്ടത് താന്‍ തന്നെയെന്ന് ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി പൊലീസിനോട്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടാന്‍ പല സ്ഥലങ്ങളില്‍ നിന്നുള്ള വൈ ഫൈ ആണ് ഉപയോഗിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഭീഷണി പോസ്റ്റ് സമൂഹമാധ്യമങ്ങളിലിടാനായി ഉപയോഗിച്ച അര്‍ജുന്റെ ഐ ഫോണ്‍…

Continue reading
പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകള്‍; പരിഹാര നടപടികളുമായി കേരള സര്‍വകലാശാല; നടപടി ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ
  • August 12, 2026

പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകളില്‍ പരിഹാര നടപടികളുമായി കേരള സര്‍വകലാശാല. സര്‍വകലാശാലയ്ക്ക് കീഴിലെ ലോ കോളജുകളിലും കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടപ്പിലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചോദ്യപേപ്പര്‍ മുന്‍കൂട്ടി നല്‍കുന്ന രീതിയിലും മാറ്റമുണ്ടാക്കും. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകള്‍ ട്വന്റിഫോറാണ് പുറത്തുകൊണ്ടുവന്നിരുന്നത്. (Errors in exam evaluation:…

Continue reading

You Missed

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്

ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ ഫോണ്‍ കണ്ടെത്തി പൊലീസ്

ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ ഫോണ്‍ കണ്ടെത്തി പൊലീസ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി; കുറ്റപത്രം

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി; കുറ്റപത്രം

പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകള്‍; പരിഹാര നടപടികളുമായി കേരള സര്‍വകലാശാല; നടപടി ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ

പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകള്‍; പരിഹാര നടപടികളുമായി കേരള സര്‍വകലാശാല; നടപടി ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി

ഇറാന്‍ സംഘര്‍ഷം: മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനില്‍

ഇറാന്‍ സംഘര്‍ഷം: മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനില്‍