ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സംസ്ഥാനത്തെ ഏഴു ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങള്‍ ഇന്ന് ജനവിധി തേടും

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകള്‍ ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള തെക്കന്‍ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ദക്ഷിണ കേരളത്തിലെ 471 ഗ്രാമപഞ്ചായത്തുകള്‍ 75 ബ്‌ളോക്ക് പഞ്ചായത്തുകള്‍ ,39 മുന്‍സിപ്പാലിറ്റികള്‍ 7 ജില്ലാ പഞ്ചായത്തുകള്‍, 3 കോര്‍പ്പറേഷനുകള്‍
എന്നിവിടങ്ങളിലെ 11168 വാര്‍ഡുകളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിങ്ങ് ബൂത്തിലെത്തുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പിനായി 15432 പോളിങ്ങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. .വോട്ടിങ്ങ് യന്ത്രങ്ങളടക്കം, ഏറ്റു വാങ്ങിയ സാമഗ്രികളുമായി പോളിങ്ങ് ഉദ്യോഗസ്ഥര്‍ പോളിങ്ങ് ബൂത്തുകളിലേക്ക് എത്തിയിട്ടുണ്ട്.

രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 6 മണിക്ക് മോക് പോളിങ്ങ് തുടങ്ങും. ഒന്നാംഘട്ടത്തില്‍ 7 ജില്ലകളിലായി 6251219 പുരുഷന്മാരും 7032444 സ്ത്രീകളും 126 ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ 13283789 വോട്ടര്‍മാരാണ് സമ്മതിദാനാവാകാശം വിനിയോഗിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ 480 പ്രശ്‌നബാധിത ബൂത്തുകള്‍ ഉണ്ട്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധിക പ്രശ്‌നബാധിത ബൂത്തകളുളളത്. ജില്ലയിലെ 186 ബൂത്തുകളിലാണ് പ്രശ്‌നസാധ്യതയുളളത്. പ്രശ്‌നബാധിത ബൂത്തുകളില്‍ അധികസുരക്ഷയും വെബ് കാസ്റ്റിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Posts

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും
  • August 21, 2026

കൊച്ചി: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധക്കേസിൽ സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും. ഡിസംബർ 6 നകം വിചാരണ പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദേശം. ഒക്ടോബർ 15 മുതൽ 17 ദിവസം സാക്ഷി വിസ്‌താരം നടക്കും. 8 വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിൽ…

Continue reading
നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി
  • August 21, 2026

നെഹ്‌റു ട്രോഫി വള്ളംകളി, ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി. ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും. ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ഇത് സംബന്ധിച്ച് ജില്ലാ കലക്ടർ ഷാജി…

Continue reading

You Missed

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി

നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി

കള്ളൻ വിജയൻ ലേഖന വിവാദം: ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു

കള്ളൻ വിജയൻ ലേഖന വിവാദം: ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു

‘ഭരണകൂട ഭീകരതയുടെ രാഷ്ട്രീയമാണ് പറഞ്ഞത്, അത് കൊള്ളേണ്ടിടത്ത് കൊണ്ടു’

‘ഭരണകൂട ഭീകരതയുടെ രാഷ്ട്രീയമാണ് പറഞ്ഞത്, അത് കൊള്ളേണ്ടിടത്ത് കൊണ്ടു’

‘ജെന്‍സികളെ ആകര്‍ഷിക്കണം, നേതാക്കളുടെ വസ്ത്രധാരണത്തിലും മാറ്റം വേണം’

‘ജെന്‍സികളെ ആകര്‍ഷിക്കണം, നേതാക്കളുടെ വസ്ത്രധാരണത്തിലും മാറ്റം വേണം’