ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചിത്രം സ്റ്റാറ്റസ് ഇട്ടു; റിജിൽ മാക്കുറ്റിക്ക് എതിരെ വർഗീയ പ്രചാരണമെന്ന് യു ഡി എഫ്

കണ്ണൂരിൽ റിജിൽ മാക്കുറ്റിക്ക് എതിരെ വർഗീയ പ്രചാരണമെന്ന് യു ഡി എഫ്. എൽഡിഎഫ് കൗൺസിലർക്കെതിരെ കളക്ടർക്ക് പരാതി നൽകി യുഡിഎഫ്. 2017ൽ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആയിട്ടു. വോട്ട് ചെയ്യുമ്പോൾ ഓരോ വിശ്വാസിയും രണ്ട്‌ തവണ ശ്രദ്ധിക്കുക എന്നും ക്യാപ്‌ഷനിൽ.

ആദികടലായി ഡിവിഷൻ കൗൺസിലർ അനിത ആണ് സ്റ്റാറ്റസ് ഇട്ടത്. കണ്ണൂർ കോർപ്പറേഷൻ ആദികടലായി ഡിവിഷനിൽ റിജിൽ മാക്കുറ്റിയാണ്‌ യുഡിഎഫ് സ്ഥാനാർത്ഥി. എന്നാൽ വിഷയത്തിൽ വിശദീകരണവുമായി അനിത രംഗത്തെത്തി.

അറിയാതെ സ്റ്റാറ്റസ് ആയത് ആണ്. ആരോ അയച്ചുതന്ന പോസ്റ്റ്‌ ആണ്. ഡിലീറ്റ് ചെയ്യാൻ നോക്കിയപ്പോൾ ഫോൺ ഹാങ് ആയി പോയെന്നും അനിൽ പറഞ്ഞു. കണ്ണൂര്‍ കോര്‍പറേഷനിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന സ്ഥലമാണ് 38-ാം ഡിവിഷനായ ആദികടലായി.

എൽഡിഎഫിന്‍റെ സിറ്റിങ് സീറ്റാണിത്. കഴിഞ്ഞ രണ്ട് തവണയും എൽഡിഎഫാണ് ഇവിടെ ജയിച്ചത്. കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയാണ് ഇത്തവണ ആദികടലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി. റിജിലിന് റിബലായിട്ടാണ് മുസ്ലിം ലീഗ് നേതാവ് മുഹമ്മദലി മത്സരിക്കുന്നത്.

Related Posts

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍
  • August 14, 2026

സെക്രട്ടേറിയറ്റിനും മുന്നില്‍ യുപിഎസ്‌ടി ഉദ്യോഗാർഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമവായം. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സമരത്തില്‍നിന്ന് പിന്മാറാനുള്ള ഉദ്യോഗാർഥികളുടെ തീരുമാനം. പ്രശ്നപരിഹാരത്തിനായി 45 ദിവസത്തെ സാവകാശമാണ് സര്‍ക്കാര്‍ തേടിയത്. ഒഴിവില്ലാതെ…

Continue reading
സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം
  • August 14, 2026

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം നൽകുന്ന മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം. തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. ഇതിനിടെ, പൊലീസ് സ്റ്റേഷനുകളുടെ ചുമതല SI-മാർക്ക് നൽകി ആഭ്യന്തര വകുപ്പ് ഉത്തർവിറക്കി. നാളെ…

Continue reading

You Missed

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവം: നിർണായക CCTV ദൃശ്യങ്ങൾ പുറത്ത്

കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവം: നിർണായക CCTV ദൃശ്യങ്ങൾ പുറത്ത്