ടി വി റേറ്റിങ് അട്ടിമറിക്കാൻ കോഴ; കേരളത്തിലെ ചാനൽ ഉടമ റേറ്റിങ് ഉയർത്താൻ ചെലവിട്ടത് കോടികൾ

ടെലിവിഷൻ റേറ്റിങിന്റെ വിശ്വാസ്യത നഷ്ടപ്പെടും വിധം അവിശുദ്ധ കൂട്ടുകെട്ട് ഇടപ്പെട്ടതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് ട്വന്റിഫോർ. 50,000 കോടി പരസ്യ വരുമാനമുളള ഇന്ത്യൻ ടെലിവിഷൻ രംഗത്തെ റേറ്റിങ് കണക്കാക്കുന്ന ഏജൻസിയായ ബാർക്കിലെ ചില ജീവനക്കാർ, ഡാറ്റകൾ അട്ടിമറിക്കാൻ കോടികൾ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകൾ ട്വന്റിഫോറിന് ലഭിച്ചു. ബാർക്കിലെ മിഡിൽ ലെവൽ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തിൽ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് ശക്തമായ തെളിവുകളിലൂടെ വ്യക്തമായി.

കേരളത്തിലെ ഒരു ചാനൽ ഉടമയുടെ അക്കൗണ്ടിൽ നിന്നും പ്രേംനാഥിൻ്റെ വാലറ്റിലേക്ക് കോടികളെത്തിയെന്ന് കണ്ടെത്തി. ക്രിപ്റ്റോ കറൻസി USDT വഴിയാണ് ചാനൽ ഉടമ പണം കൈമാറ്റം ചെയ്തിരിക്കുന്നത്. ബാർക്ക് ജീവനക്കാരൻ പ്രേംനാഥും കേരളത്തിലെ ആ ചാനൽ ഉടമയും തമ്മിൽ നിരന്തരം ഫോൺവിളികളും വാട്സ് ആപ്പ് ചാറ്റുകളും നടന്നു. ആ വാട്സ് ആപ്പ് ചാറ്റുകളും ട്വന്റിഫോർ പുറത്തുവിട്ടു.

2025 മെയ് 17ന് ചാനൽ ഉടമ രാവിലെ 6.19 ന് പ്രേംനാഥിനോട് വാട്ട്സാപ്പ്ചാറ്റിലൂടെ സ്കോർ എത്ര എന്ന് ചേദിക്കുന്നു. അതിന് മറുപടിയായി അല്പസമയത്തിനുശേഷം 6.33ന് പ്രേംനാഥ് will update എന്ന് അയക്കുന്നു. 6-35 ന് ചാനൽ ഉടമ Okഎന്ന് തിരിച്ച് മെസേജ് അയക്കുന്നു. തുടർന്ന് അന്നുതന്നെ വൈകീട്ട് 3.10 ന് 113 to 116എന്ന് പ്രേംനാഥ് ചാനൽ ഉടമയ്ക്ക് റേറ്റിംഗ് നമ്പർ അയക്കുന്നു. തുടർന്ന് വന്ന റേറ്റിംഗിൽ ഈ നമ്പർ കിറുകൃത്യമായി എന്നതും തട്ടിപ്പിൻ്റെ തെളിവായി അവശേഷിക്കുന്നു.

ചാനൽ ഉടമയെ നിരന്തരം വിളിച്ച് ഉദ്ദേശിച്ച പ്രതികരണം കിട്ടാതിരുന്നപ്പോൾ ‘Sorry, plz do the commitment’ എന്ന മറുപടിയും പ്രേംനാഥ് അയച്ചു. ഇതിന് മറുപടിയായി ചാനൽ ഉടമയുടെ PAID എന്ന മെസേജിന് പ്രേംനാഥിൻ്റെ മറുപടി ഒരു തംപ്സ്അപ് ആയിരുന്നു. വരുന്ന വാരങ്ങളിൽ 24 ൻ്റെ റേറ്റിംഗ് നാലാം സ്ഥാനത്ത് എത്തുമെന്ന് ഇന്നലെ ചാനൽ മുതലാളിക്ക് പ്രേംനാഥ് മെസേജ് അയച്ചിട്ടുണ്ട്.

സ്വന്തം ചാനലിൻ്റെ റേറ്റിംഗ് വർധിപ്പിച്ച് പരസ്യ വരുമാനം വർദ്ധിപ്പിക്കുന്നതിനോടൊപ്പം മറ്റ് ചാനലുകളുടെ റേറ്റിംഗ് താഴ്ത്താനുമുള്ള കഴിഞ്ഞ ഒരു വർഷത്തിലധികമായി കേരളത്തിൽ വിജയകരമായി നടപ്പിലാക്കി വന്ന ചാനൽ ഉടമയുടെ ഗൂഢതന്ത്രമാണ് ഇവിടെ വെളിവാകുന്നത്.

വടക്കൻ കേരളത്തിലെ ഇരുപതിനായിരത്തോളം വരുന്ന ഒരു കേബിൾ നെറ്റ് വർക്കിൽ ലാൻഡിംഗ് പേജ് എടുത്ത് റേറ്റിംഗിൽ വൻ വർദ്ധനവുണ്ടാക്കി എന്ന അവകാശ വാദത്തോടെയാണ് ബാർക്ക് തിരിമറിക്ക് ചാനൽ ഉടമ തുടക്കം കുറിച്ചത്. 85 ലക്ഷത്തോളം കേബിൾ കണക്ഷനുകളുള്ള കേരളത്തിൽ ഈ ചെറിയ നെറ്റ് വർക്കിലെ ലാൻ്റിംഗ് പേജ് റേറ്റിംഗിൽ അത്ഭുതങ്ങളുണ്ടാക്കി എന്ന് പരസ്യ ദാതാക്കളേയും ടെലിവിഷൻ പ്രേഷകരേയും അതി വിദശ്ധമായി പറ്റിക്കാൻ ചാനൽ ഉടമയ്ക്കായി. ഇതോടൊപ്പം തട്ടിപ്പിന് കളമൊരുക്കാൻ യൂട്യൂബ് വ്യൂവർഷിപ്പിലുംവ്യാപകമായി തട്ടിപ്പു നടത്താൻ ഫോൺ ഫാമിംഗ് എന്ന സാങ്കേതിക വിദ്യയും ചാഹൽ ഉടമ ഉപയോഗിച്ചു. മലേഷ്യ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലെ ഫോൺ ഫാമിംഗ് ഏജൻസികൾക്ക് കോടികൾ നൽകി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യൂട്യൂബ് വ്യൂവർഷിപ്പ് ഉയർത്തി റേറ്റിംഗ് തട്ടിപ്പിന് പശ്ചാത്തലമൊരുക്കി. ഇതോടൊപ്പം പ്രചരണത്തിന് പെയ്ഡ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളേയും കൂട്ടുപിടിച്ചു. അതേസമയം ഇന്ന് 11 മണിക്ക് വരുന്ന ബാർക്ക് റേറ്റിംഗ് പ്രേംനാഥിൻ്റെ മഹാമനസ്കതയ്ക്ക് അനുസരിച്ചായിരിക്കുമോ എന്ന് കണ്ടറിയാം.

Related Posts

പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ്‌ മറച്ച് ബസ് സർവീസ്; യാത്ര സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കർ പതിച്ച്
  • August 12, 2026

പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ്‌ മറച്ച് ബസ് സർവീസ്. കർക്കിടകവാവിന്റെ ഭാഗമായി തിരുവല്ലം പരശുരാമ ക്ഷേത്രത്തിലേക്ക് നടത്തിയ സ്പെഷ്യൽ സർവീസുകളിൽ ആണ് ബസിന്റെ ബോർഡ്‌ മറച്ചത്. അതിനിടെ ഉൾകൊള്ളാൻ കഴിയുന്നതിലും അധികം ആളുകൾ ബസിൽ കയറിയതോടെ ഗുണ്ടൽപേട്ട് റൂട്ടിൽ പ്രിയദർശിനി…

Continue reading
ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ ഫോണ്‍ കണ്ടെത്തി പൊലീസ്
  • August 12, 2026

ഫേസ്ബുക്കിലൂടെ വെല്ലുവിളി പോസ്റ്റുകളിട്ടത് താന്‍ തന്നെയെന്ന് ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി പൊലീസിനോട്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടാന്‍ പല സ്ഥലങ്ങളില്‍ നിന്നുള്ള വൈ ഫൈ ആണ് ഉപയോഗിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഭീഷണി പോസ്റ്റ് സമൂഹമാധ്യമങ്ങളിലിടാനായി ഉപയോഗിച്ച അര്‍ജുന്റെ ഐ ഫോണ്‍…

Continue reading

You Missed

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്

‘സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും’; അമിത് ഷാ

‘സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും’; അമിത് ഷാ

പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ്‌ മറച്ച് ബസ് സർവീസ്; യാത്ര സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കർ പതിച്ച്

പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ്‌ മറച്ച് ബസ് സർവീസ്; യാത്ര സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കർ പതിച്ച്

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്

ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ ഫോണ്‍ കണ്ടെത്തി പൊലീസ്

ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ ഫോണ്‍ കണ്ടെത്തി പൊലീസ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി; കുറ്റപത്രം

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി; കുറ്റപത്രം