ഗൗരി കിഷനെതിരായ ബോഡി ഷെയ്‌മിങ്; ‘നടിയുടെ പ്രതികരണം പിആർ സ്റ്റണ്ട്, മാപ്പ് പറയില്ല’; യൂട്യൂബർ ആർ.എസ് കാർത്തിക്

നടി ഗൗരി കിഷനെതിരായ ബോഡി ഷെയ്‌മിങ് പരാമർശത്തെ ന്യായീകരികരിച്ച് യൂട്യൂബർ. നടിയുടെ പ്രതികരണം പിആർ സ്റ്റണ്ട് എന്നും
മാപ്പ് പറയില്ലെന്നുമാണ് യൂട്യൂബർ ആർ.എസ് കാർത്തികിന്റെ പ്രതികരണം. തെറ്റായി ഒന്നും ചോദിച്ചിട്ടില്ലെന്നും ട്രംപിനെ കുറിച്ചോ, മോദിയെ കുറിച്ചോ സ്റ്റാലിനേ കുറിച്ചോ ഇവരോട് ചോദിക്കാൻ ആകുമോയെന്നും യൂട്യൂബർ ചോദിക്കുന്നു.

നായിക നായകനെ ആണ് എടുത്തത് എങ്കിൽ നായകൻ്റെ ഭാരത്തെ കുറിച്ച് നായികയോട് ചോദിച്ചേനെ എന്ന് യൂട്യൂബർ പറയുന്നു. വാർത്താ സമ്മേളനത്തിനിടെ നടിയുടെ ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോട് ​ഗൗരി കിഷൻ രൂക്ഷമായാണ് പ്രതികരിച്ചിരുന്നത്. നടിയെ പിന്തുണയ്ക്കാതിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നടൻ ആദിത്യ മാധവനുമെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്. അദേഴ്സ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം.

സിനിമയെ കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ ഒരു ചോദ്യം പോലും ഉന്നയിച്ചില്ല. ഒരു നടനോടാണെങ്കിൽ ഇത്തരം ചോദ്യങ്ങൾ ഉണ്ടാകുമോ എന്നും ഗൗരി കിഷൻ ചോദിച്ചു. എന്നാൽ ചോദ്യത്തെ യൂട്യൂബർ ന്യായീകരിച്ചു. ഗൗരിയെ പിന്തുണച്ച് ഗായിക ചിന്മയി ഉൾപ്പെടെ നിരവധിപേർ രംഗത്തെത്തി. ആരാണെങ്കിലും എവിടെയാണെങ്കിലും ബോഡി ഷേമിങ് ചെയ്യുന്നത് തെറ്റാണെന്നും ഗൗരിക്കൊപ്പമെന്നും അമ്മ സംഘടന വ്യക്തമാക്കി.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI