ദുരൂഹതകൾ ബാക്കി; ജാഫർ ഇടുക്കി അജു വർഗീസ്‌ ചിത്രം ‘ആമോസ് അലക്‌സാണ്ടർ’ ടീസർ പുറത്ത്

ഞെട്ടിപ്പിക്കുന്ന ദുരൂഹതകളുമായി ആമോസ് അലക്‌സാണ്ടറിന്റെ ആദ്യ ടീസർ എത്തി. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ അജയ് ഷാജി സംവിധാനം ചെയ്യുന്നു. ടീസറിലെ ചില സംഭാഷണങ്ങൾ ശ്രദ്ധിച്ചാൽ ഈ ചിത്രം വലിയ ദുരൂഹതകൾ ഒളിപ്പിച്ചു വച്ച ഒരു ഭാണ്ഡക്കെട്ടു തന്നെയെന്നു വ്യക്തമാകും.അവതാരങ്ങൾ പിറവിയെടുക്കുന്ന ദിവസം ലോകത്തിൽ രക്തച്ചൊരിച്ചിലുകൾ ഉണ്ടാകുമെന്ന് ജാഫർ ഇടുക്കി പറയുമ്പോൾ എന്താണ് അതിനു പിന്നിൽ ആകഥാപാത്രം ഉദ്ദേശിക്കുന്നതെന്ന് ആകാംക്ഷജനിപ്പിക്കുന്നു.

ജാഫർ ഇടുക്കിയാണ് ആമോസ് അലക്സാണ്ഡർ എന്ന ഈ വ്യത്യസ്ഥമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേഷത്തിലും, രൂപത്തിലും, അവതരണത്തിലുമെല്ലാം വലിയ വ്യത്യസ്ഥതയാണ് ഈ കഥാപാത്രത്തിനു നൽകിയിരിക്കുന്നത്. ജാഫറിൻ്റെ അഭിനയ ജീവിതത്തിലെ വലിയ വഴിത്തിരിവിനു കാരണമാകുന്നതായി തക്കും ഈ കഥാപാത്രം. അൽപ്പം ഹ്യൂമർ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ അജു വർഗീസും ഇത്തിരി ഗൗരവമുള്ള ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

സസ്പെൻസ് ക്രൈം ത്രില്ലെർ ആയി ഒരുങ്ങുന്ന ഈ ചിത്രം തമിഴ്നാട്, കർണാടക, ഗോവ, ഗുജറാത്ത്‌, വെസ്റ്റ് ബംഗാൾ തുടങ്ങി ഇന്ത്യയിലെ പതിനഞ്ചോളാം സംസ്ഥാനങ്ങളിലും കേരളത്തിൽ തൊടുപുഴ, മൂന്നാർ,വാഗമൺ, ഇടുക്കി, പറവൂർ എന്നിവിടങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്.

ലാഭവൻ ഷാജോൺ,ഡയാനാ ഹമീദ്, സുനിൽ സുഗത,ശ്രീജിത്ത് രവി,നാദിർഷാ, അഷറഫ് പിലാക്കൽ, രാജൻ വർക്കല അഞ്ജന അപ്പുക്കുട്ടൻ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. തിരക്കഥ, സംഭാഷണം-അജയ് ഷാജി, പ്രശാന്ത് വിശ്വനാഥൻ. ഗാനങ്ങൾ -പ്രശാന്ത് വിശ്വനാഥൻ സംഗീതം – മിനി ബോയ്. ഛായാഗ്രഹണം – പ്രമോദ് കെ. പിള്ള.
എഡിറ്റിംഗ് -സിയാൻ ശ്രീകാന്ത്. കലാസംവിധാനം – കോയാസ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ. ക്രിയേറ്റീവ് ഹെഡ് – സിറാജ് മൂൺ ബീം. സ്റ്റുഡിയോ ചലച്ചിത്രം.പ്രൊജക്ട് ഡിസൈൻ – സുധീർ കുമാർ, അനൂപ് തൊടുപുഴ. പ്രൊഡക്ഷൻ ഹെഡ് -രജീഷ് പത്തംകുളം.പ്രൊഡക്ഷൻ മാനേജർ – അരുൺ കുമാർ. കെ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – മുഹമ്മദ്.പി.സി.

Related Posts

കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകും, ചർച്ചയിൽ ധാരണയായി
  • July 20, 2026

കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ധാരണ. ജീവനക്കാർക്ക് അഞ്ചു മാസത്തെ ആനുകൂല്യം കൂടി നൽകാമെന്ന് സമ്മതിച്ചു. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഈമാസം 26 ന് മുൻപ് പണം നൽകും. ആകെ ഏഴ്…

Continue reading
‘ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്ത്‌ അല്ല, DYFI നടത്തുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡ്, 4000ത്തോളം പൊതിച്ചോർ ദിനംപ്രതി നൽകുന്നു’; വി ശിവൻകുട്ടി
  • July 20, 2026

DYFIയുടെ നേതൃത്വത്തിൽ നടക്കുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. തിരു. മെഡിക്കൽ കോളേജിൽ 4000 ത്തോളം വരുന്ന ആളുകൾക്ക് ദിനംപ്രതി നൽകുന്നു. മറ്റേത് സംഘടനയ്ക്ക് കഴിയും ഇത്. മന്ത്രിയുടെ രാഷ്ട്രീയപാർട്ടിയുടെ യുവജന സംഘടന ഇത് ചെയ്യുന്നുണ്ടോ.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലം മാറ്റത്തിന് നിർദേശം: നാന്നൂറോളം സെക്രട്ടറിമാരെ മാറ്റാൻ നീക്കം’; മന്ത്രി കെ എം ഷാജിയുടെ കുറിപ്പ് ചോർന്നു

‘തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലം മാറ്റത്തിന് നിർദേശം: നാന്നൂറോളം സെക്രട്ടറിമാരെ മാറ്റാൻ നീക്കം’; മന്ത്രി കെ എം ഷാജിയുടെ കുറിപ്പ് ചോർന്നു

‘DYFI ഡൽഹി ചലോ’;CJP സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് DYFI സമര യാത്ര; ജൂലൈ 27ന് സമരത്തിൻ്റെ ഭാഗമാകും

‘DYFI ഡൽഹി ചലോ’;CJP സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് DYFI സമര യാത്ര; ജൂലൈ 27ന് സമരത്തിൻ്റെ ഭാഗമാകും

നിതിൻരാജിന്റെ മരണം: ക്രൈം ബ്രാഞ്ച് DySP നേരിട്ട് ഹാജരാകണം; MK റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ വിശദീകരണം നൽകണമെന്ന് കോടതി

നിതിൻരാജിന്റെ മരണം: ക്രൈം ബ്രാഞ്ച് DySP നേരിട്ട് ഹാജരാകണം; MK റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ വിശദീകരണം നൽകണമെന്ന് കോടതി

ശബരിമല സ്വർണക്കൊള്ള: ‘അവസാന കുറ്റപത്രം എന്നാണെന്ന തീരുമാനമായില്ല; കോടതിയെ അതൃപ്തി അറിയിക്കും’: ദേവസ്വംമന്ത്രി

ശബരിമല സ്വർണക്കൊള്ള: ‘അവസാന കുറ്റപത്രം എന്നാണെന്ന തീരുമാനമായില്ല; കോടതിയെ അതൃപ്തി അറിയിക്കും’: ദേവസ്വംമന്ത്രി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടം: കോട്ടയം സ്വദേശി മരിച്ചെന്ന് സ്ഥിരീകരണം

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടം: കോട്ടയം സ്വദേശി മരിച്ചെന്ന് സ്ഥിരീകരണം

‘മോദി ഒറ്റപ്പെടും, ഈ സർക്കാരിൻ്റെ അവസാനത്തിന്റെ ആരംഭം ആയിരിക്കും’; ധർമേന്ദ്ര പ്രധാനെ മാറ്റാൻ ധൈര്യമുണ്ടോ?: ജനാധിപത്യ മര്യാദ പാലിക്കണമെന്ന് എം എ ബേബി

‘മോദി ഒറ്റപ്പെടും, ഈ സർക്കാരിൻ്റെ അവസാനത്തിന്റെ ആരംഭം ആയിരിക്കും’; ധർമേന്ദ്ര പ്രധാനെ മാറ്റാൻ ധൈര്യമുണ്ടോ?: ജനാധിപത്യ മര്യാദ പാലിക്കണമെന്ന് എം എ ബേബി