‘ഇസ്രയേൽ കരാർ ലംഘിക്കുന്നു; ഏകീകൃത പലസ്തീൻ യാഥാർത്ഥ്യമാകും വരെ മധ്യസ്ഥരുടെ റോളിൽ നിലകൊള്ളും’; ഖത്തർ അമീർ

ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്ന് ഖത്തർ അമീർ തമീം ബിൻ ഹമദ് അൽത്താനി. ഇസ്രയേൽ കഴിഞ്ഞ രണ്ടു വർഷമായി നടത്തിയത് വംശഹത്യയല്ലാതെ മറ്റൊന്നുമല്ലെന്നും ഖത്തർ അമീർ വിമർശിച്ചു. ഗസ്സ പലസ്തീനിയൻ ഭൂഭാഗത്തിന്റെ അവിഭാജ്യഘടകമാണെന്നും ഏകീകൃത പലസ്തീൻ യാഥാർത്ഥ്യമാകും വരെ മധ്യസ്ഥരുടെ റോളിൽ ഖത്തർ നിലകൊള്ളുമെന്നും അൽത്താനി വ്യക്തമാക്കി. ഖത്തറിനുനേരെ സെപ്തംബറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അമീർ അപലപിച്ചു, ഷൂറ കൗൺസിലിന്റെ ആദ്യയോഗത്തിലാണ് അമീറിന്റെ പരാമർശം.

“പലസ്തീനിലെ എല്ലാ ഇസ്രയേലി നിയമലംഘനങ്ങളെയും നടപടികളെയും ഞങ്ങൾ ആവർത്തിച്ച് അപലപിക്കുന്നു. പ്രത്യേകിച്ച് ​ഗസ്സ മുനമ്പിനെ മനുഷ്യവാസത്തിന് യോഗ്യമല്ലാത്ത ഒരു പ്രദേശമാക്കി മാറ്റിയതിനെയും വെടിനിർത്തലിന്റെ തുടർച്ചയായ ലംഘനത്തെയും അപലപിക്കുന്നു” ഖത്തർ അമീർ പറഞ്ഞു.

ഗസ്സയിൽ നിന്ന് ബന്ദികളുടെ എല്ലാ മൃതദേഹങ്ങളും തിരികെ നൽകാതിരിക്കുന്നതിലൂടെ ഹമാസ് കരാറിന്റെ ആദ്യ ഘട്ടം ലംഘിക്കുകയാണെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. പലസ്തീൻ പ്രശ്നം ഭീകരവാദത്തിന്റെ പ്രശ്നമല്ല, മറിച്ച് അധിനിവേശത്തിന്റെ പ്രശ്നമാണ് എന്ന് തമീം ബിൻ ഹമദ് അൽത്താനി പറഞ്ഞു. ​ഗസ്സയിലെ ഇസ്രയേലിന്റെ പ്രവർത്തനങ്ങൾ ഒരു വംശഹത്യയ്ക്ക് തുല്യമാണെന്ന് ഖത്തർ അമീർ കുറ്റപ്പെടുത്തി.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം