“ഫെമിനിച്ചി ഫാത്തിമ” ഒക്ടോബർ 10 ന് തീയേറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്

ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച “ഫെമിനിച്ചി ഫാത്തിമ” ഒക്ടോബർ 10 ന് തിയേറ്ററുകളിൽ എത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് തമർ. ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളിൽ വലിയ നിരൂപക പ്രശംസയാണ് ചിത്രം നേടിയെടുത്തത്.

IFFK FIPRESCI – മികച്ച അന്താരാഷ്ട്ര ചിത്രം, NETPAC മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ് – IFFK, FFSI കെ ആർ മോഹനൻ അവാർഡ്, BIFF-ലെ ഏഷ്യൻ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം, ബിഷ്കെക് ഫിലിം ഫെസ്റ്റിവൽ കിർഗിസ്ഥാനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പ്, FIPRESCI ഇന്ത്യ 2024 ലെ മികച്ച രണ്ടാമത്തെ ചിത്രം, 2024 ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികക്കുമുള്ള ക്രിട്ടിക്സ് അവാർഡ്, മികച്ച സംവിധായകനും മികച്ച തിരക്കഥക്കും ഉള്ള പത്മരാജൻ അവാർഡ് എന്നിങ്ങനെയുള്ള ഒട്ടനവധി പുരസ്‌കാരങ്ങൾ ചിത്രം നേടി.

മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനും ഉള്ള ജെസി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ്, മികച്ച നടിക്കും മികച്ച തിരക്കഥക്കും ഉള്ള പ്രേംനസീർ ഫൗണ്ടേഷൻ അവാർഡ്, അവാർഡ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാർഡ്, ഇന്തോ-ജർമ്മൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക തിരഞ്ഞെടുപ്പ്, മെൽബൺ ഫിലിം ഫെസ്റ്റിവൽ തിരഞ്ഞെടുപ്പ് എന്നിവയുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും വേദികളുമാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചത്. സംവിധായകൻ ഫാസിൽ മുഹമ്മദ് തന്നെയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

ഛായാഗ്രഹണം – പ്രിൻസ് ഫ്രാൻസിസ്, പശ്ചാത്തല സംഗീതം – ഷിയാദ് കബീർ, സൗണ്ട് ഡിസൈൻ – ലോ എൻഡ് സ്റ്റുഡിയോ, റീ റെക്കോർഡിങ് – സച്ചിൻ ജോസ്, ഡിഐ, കളറിസ്റ്റ് – ജോജിൽ ഡി. പാറക്കൽ, അസോസിയേറ്റ് ഡയറക്ടർ – പ്രശോഭ് കുന്നംകുളം, മുസ്തഫ സർഗം, വിഷ്വൽ ഇഫക്റ്റ്സ് – വിനു വിശ്വൻ, അസിസ്റ്റന്റ് ഡയറക്ടർ- ആഗ്നി, അഭിലാഷ് സി, ഡിഐ എഡിറ്റിംഗ് – ഹിഷാം യൂസഫ് പിവി, സബ്ടൈറ്റിൽ – ഫിൽ ഇൻ ദി ബ്ലാങ്ക്സ്, ടൈറ്റിൽ ഡിസൈൻ – നജീഷ് പി എൻ

Related Posts

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം
  • May 13, 2026

ഇന്ത്യന്‍ വനിതാ റഗ്ബി ടീമില്‍ ആദ്യമായി മലയാളി സാന്നിധ്യം.പാലക്കാട്ടു നിന്നുള്ള ഇരുപത്തിമൂന്നുകാരി കെ.പി. ആതിരയാണ് ചരിത്രനേട്ടക്കാരി. മേയ് 16, 17 തീയതികളില്‍ ഉസ്ബക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടക്കുന്ന സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് ഏഷ്യന്‍ റഗ്ബി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് ആതിര സ്ഥാനം നേടിയത്.…

Continue reading
എത്രയും പ്രിയപ്പെട്ട കേരളമേ, ഞാൻ ശൂന്യമാണ്; ഖജനാവിൽ നിന്നൊരു കത്ത്
  • May 6, 2026

എത്രയും സ്നേഹം നിറഞ്ഞ കേരളത്തിലെ ജനങ്ങൾ വായിച്ചറിയാൻ,എന്നും നിറഞ്ഞ മനസോടെ നിങ്ങളുടെ ആവശ്യങ്ങളിൽ അത്താണിയാകണമെന്ന് എനിക്കേറെ ആഗ്രഹമുണ്ട്. ഉത്സവകാലങ്ങളുടെ പ്രതിധ്വനി പണത്തിന്റെയും അന്നത്തിന്റെയും രൂപത്തിൽ നിങ്ങളിലേക്കെത്തിക്കുന്നതാണെന്റെ സന്തോഷം. കൃത്യസമയത്ത് ശന്പളവും പെൻഷനുമെത്തിക്കുക, കോൺട്രാക്ടർമാർക്ക് സമയത്തിന് പണം നൽകുക,തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് യഥേഷ്ടം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് TVK വന്നത്,എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ്’; വിജയ്‌ക്കെതിരെ എം കെ സ്റ്റാലിൻ

‘ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് TVK വന്നത്,എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ്’; വിജയ്‌ക്കെതിരെ എം കെ സ്റ്റാലിൻ

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു

വിഡി സതീശന് ഐക്യദാർഢ്യം: വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്

വിഡി സതീശന് ഐക്യദാർഢ്യം: വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്