നടി ദിഷ പഠാനിയുടെ വീടിന് നേരെയുണ്ടായ ആക്രമണം; പ്രതികള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ബോളിവുഡ് താരം ദിഷ പഠാനിയുടെ വീടിന് നേരെ ആക്രമണം നടത്തിയ പ്രതികൾ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് അക്രമികള്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം. റോഹ്തക്ക് സ്വദേശി രവീന്ദ്ര, സോണിപത്ത് സ്വദേശി അരുണ്‍ എന്നിവരാണ് മരിച്ചത്.

പൊലിസ് സംഘത്തിന് നേരെ പ്രതികള്‍ വെടിയുതിര്‍ത്തതോടെയാണ് തിരിച്ചടിച്ചതെന്ന്
പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ (എസ്ടിഎഫ്) നോയിഡ യൂണിറ്റും ഡല്‍ഹി പോലീസിന്റെ ക്രൈം ഇന്റലിജന്‍സ് (സിഐ) യൂണിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ അക്രമികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

സെപ്തംബര്‍ 12ന് ആയിരുന്നു ബൈക്കിലെത്തിയ അജ്ഞാതര്‍ യുപിയിലെ ബറേലിയിലെ താരത്തിന്റെ വീടിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ കുടുംബം പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തതോടെ താരത്തിന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ ദിഷയുടെ അച്ഛനും അമ്മയും സഹോദരനും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്.

Related Posts

മുൻ സർക്കാർ അടച്ചിരുന്ന സെക്രട്ടറിയേറ്റ് സമരഗേറ്റ് തുറന്നു; സമരകവാടം തുറന്നത് 10 വർഷത്തിന് ശേഷം
  • May 19, 2026

തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ സമരഗേറ്റ് തുറന്നു. സമരകവാടം 10 വർഷത്തിനുശേഷമാണ് തുറന്നത്. ഗേറ്റിനു മുന്നിൽ ഉണ്ടായിരുന്ന ബാരിക്കേഡും ഒരു വശത്തേക്ക് നീക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റശേഷം ഉള്ള ആദ്യ പ്രവർത്തി ദിനമാണ് ഇന്ന്. നോർത്ത് ഗേറ്റ് വഴി നിരന്തരം പൊതുജനങ്ങൾ സെക്രട്ടറിയേറ്റിൽ വന്നതോടെയാണ്…

Continue reading
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു; ആശമാര്‍ക്ക് നല്‍കിയ വാക്കുപാലിച്ചു; ജനപ്രിയ പ്രഖ്യാപനങ്ങളുമായി സിഎം വിഡിഎസ്
  • May 18, 2026

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പുണ്ടാക്കുമെന്നത് ഉള്‍പ്പെടെയാണ് പ്രഖ്യാപനങ്ങള്‍. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടി പ്രകാരം ജൂണ്‍ 15മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ യാത്ര…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

മുൻ സർക്കാർ അടച്ചിരുന്ന സെക്രട്ടറിയേറ്റ് സമരഗേറ്റ് തുറന്നു; സമരകവാടം തുറന്നത് 10 വർഷത്തിന് ശേഷം

മുൻ സർക്കാർ അടച്ചിരുന്ന സെക്രട്ടറിയേറ്റ് സമരഗേറ്റ് തുറന്നു; സമരകവാടം തുറന്നത് 10 വർഷത്തിന് ശേഷം

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്

‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ

‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ

വി ഡി സതീശന്‍ സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തില്‍ കല്ലുകടി; പ്രധാന വകുപ്പുകള്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചെന്ന് ആക്ഷേപം

വി ഡി സതീശന്‍ സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തില്‍ കല്ലുകടി; പ്രധാന വകുപ്പുകള്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചെന്ന് ആക്ഷേപം

അപകടകാരികളായ തെരുവുനായകളെ കൊല്ലാം; സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി; മൃഗസ്നേഹികളുടെ ഹര്‍ജി തള്ളി

അപകടകാരികളായ തെരുവുനായകളെ കൊല്ലാം; സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി; മൃഗസ്നേഹികളുടെ ഹര്‍ജി തള്ളി