പൊലീസ് ആസ്ഥാനത്തെ പ്രവര്‍ത്തനം താഴോട്ട്’; പൊലീസ് മേധാവിയെ വിമര്‍ശിച്ച് ഡിജിപി യോഗേഷ് ഗുപ്ത

സംസ്ഥാന പൊലീസ് മേധാവിക്ക് രൂക്ഷ വിമര്‍ശനവുമായി ഡിജിപി യോഗേഷ് ഗുപ്ത. പൊലീസ് ആസ്ഥാനത്തെ പ്രവര്‍ത്തനം താഴോട്ടേക്കെന്നാണ് ഫയര്‍ഫോഴ്‌സ് മേധാവി കൂടിയായ് യോഗേഷ് ഗുപ്തയുടെ വിമര്‍ശനം. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് യോഗേഷ് ഗുപ്ത കത്ത് നല്‍കി. തന്റെ വിജിലന്‍സ് ക്ലിയറന്‍സ് അപേക്ഷ പരിഗണിക്കാത്തതിനാലാണ് വിമര്‍ശനം. വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനാലാണ്കത്തില്‍ വിമര്‍ശനം അറിയിച്ചത്.

പ്രതിപക്ഷം വിമര്‍ശനമുന്നയിക്കുന്ന സാഹചര്യത്തിലാണ് ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പൊലീസ് ആസ്ഥാനത്തെ പ്രവര്‍ത്തനത്തെ കുറിച്ച് വിമര്‍ശനം ഉന്നയിച്ചുകൊണ്ട് കത്ത് നല്‍കിയത്.

വിജിലന്‍സ് ക്ലിയറന്‍സിനായി സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും യോഗേഷ് ഗുപ്തയ്ക്ക് അത് ലഭിച്ചിരുന്നില്ല. പിന്നീട് വിവരാവകാശ നിയമപ്രകാരവും ശ്രമിച്ചു. പക്ഷേ, അപ്പോഴും നല്‍കാന്‍ കഴിയില്ലെന്ന മറുപടിയാണ് പൊലീസ് മേധാവിയുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. രഹസ്യ സ്വഭാവത്തില്‍ വരുന്ന കാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നിരാകരിച്ചത്. ഇതിന് പിന്നാലെയാണ് വിമര്‍ശനം.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി