തൃശൂർ വോട്ട് ക്രമക്കേട് ആരോപണം; ഗുരുതരമായ വിഷയമെന്ന് വിഎസ് സുനിൽ കുമാർ; കളക്ടർ നൽകിയത് വിചിത്ര മറുപടിയെന്ന് ജോസഫ് ടാജറ്റ്

തൃശൂർ വോട്ട് ക്രമക്കേടിൽ വീട്ടമ്മയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് മുൻ മന്ത്രി വിഎസ് സുനിൽ കുമാറും ജോസഫ് ടാജറ്റും. ഗുരുതരമായ വിഷയമാണെന്ന് വിഎസ് സുനിൽ കുമാർ ട്വന്റിഫോറിനോട് പ്രതികരിച്ചു. ഫ്‌ളാറ്റിൽ വളരെ വിശദമായ പരിശോധന നടത്തിയിരുന്നു. സപ്ലിമെന്ററി ചേർക്കാനുള്ള സമയത്താണ് വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചിരിക്കുന്നതെന്ന് സുനിൽ കുമാർ പറയുന്നു. ബിഎൽഒമാർ വഴി പലയിടത്തും വോട്ട് ചേർത്തെന്ന് അദേഹം പറഞ്ഞു.

ഇൻലൻഡ് ഉദയ എന്ന ഫ്‌ളാറ്റിൽ 91 വോട്ടുകൾ ചേർത്തിയതായി പരാതി നൽകിയിരുന്നു. എന്നാൽ രേഖകൾ ഹാജരാക്കിയതുകൊണ്ടാണ് വോട്ട് ചേർത്തതെന്നാണ് മറുപടി ലഭിച്ചതെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു. എന്നാൽ അടിസ്ഥാന രേഖകളല്ലായിരുന്നു അവർ ഹാജരാക്കിയിരുന്നതെന്ന് അദേഹം പറഞ്ഞു.

വോട്ട് ചെയ്ത സമയത്ത് പരാതി നൽകിയെങ്കിലും വിചിത്ര മറുപടിയാണ് ലഭിച്ചതെന്ന് വിഎസ് സുനിൽ കുമാർ പറയുന്നു. വോട്ടർ പട്ടികയിൽ വോട്ട് ചേർത്ത് കഴിഞ്ഞാൽ വോട്ട് ചെയ്യുകയെന്നത് അവകാശമെന്നായിരുന്നു ലഭിച്ച മറുപടിയെന്ന് അദേഹം പറഞ്ഞു. വളരെ ഗഗുരുതരമായ വിഷയമാണിതെന്നും തങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞ. ആയിരം പരാതികൾ തൃശൂരിൽ ഉണ്ട്. ബിജെപിക്കാർ അവരുടെ പലയിടങ്ങളിലുള്ള വോട്ടർമാരെ തൃശൂരിലേക്ക് കൊണ്ടുവന്ന് കള്ള മേൽവിലാസം ഉണ്ടാക്കി ഇഷ്ടംപോലെ വോട്ട് ചേർത്തുവെന്നത് വസ്തുതയാണെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു.

വിഷയത്തിൽ പരാതി നൽകുകയും കളക്ടറുമായി ബന്ധപ്പെടുകയും ചെയ്തിരുന്നതായി തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ട്വന്റിഫോറിനോട് പറഞ്ഞു. കളക്ടർ നൽകിയ മറുപടി വിചിത്രമായിരുന്നു. പട്ടികയിൽ പേര് വന്നാൽ പിന്നെ മറ്റൊന്നും ചെയ്യാൻ പറ്റില്ലെന്നായിരുന്നു കളക്ടർ നൽകിയ മറുപടിയെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. നിരവധി പാരതികൾ വിഷയത്തിൽ ഉന്നയിച്ചിരുന്നു. മണ്ഡലത്തിന് പുറത്തുള്ളവരെയാണ് വോട്ട് ചേർത്തിരിക്കുന്നതെന്ന് അദേഹം ആരോപിച്ചു. ബിഎൽഒമാരുടെ വോട്ട് ചേർക്കൽ നടപടികൾ വിശദമായി അന്വേഷിക്കണമെന്ന് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.

Related Posts

രമേശ് ചെന്നിത്തലയ്ക്കെതിരെ ഫെയ്‌സ്ബുക്കിൽ കമന്റ്: ആർഎസ്എസ് പ്രവർത്തകനെതിരെ കേസ്
  • July 9, 2026

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ ഫേസ്ബുക്കിൽ കമൻ്റിട്ട ആർഎസ്എസ് പ്രവർത്തകനെതിരെ കേസ് എടുത്തു. മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് കേസ്. കമന്റ് ആഭ്യന്തര മന്ത്രിയുടെ പ്രശസ്‌തിക്ക് ഹാനിവരുത്തുന്നതെന്ന് എഫ്ഐആറിൽ പറയുന്നു. അനിൽകുമാറിൻ്റെ ഫോണും പൊലീസ് പിടിച്ചെടുത്തു. ക്രിമിനൽ കേസ് പ്രതിയായ കിഷോർ, ആഭ്യന്തര…

Continue reading
‘കള്ളാടിയിലുണ്ടായത് പ്രകൃതി ദുരന്തം: പദ്ധതി അവസാനിപ്പിക്കുക എന്നത് ശരിയായ സമീപനമല്ല’; എംവി ​ഗോവിന്ദൻ
  • July 9, 2026

വയനാട് കള്ളാടിയിലുണ്ടായത് പ്രകൃതി ദുരന്തമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മല ഇടിച്ചിലാണ് ഉണ്ടായത്. പദ്ധതി അവസാനിപ്പിക്കുക എന്നത് ശരിയായ സമീപനമല്ല. പദ്ധതിപ്രദേശത്തുള്ള ആളുകളെ പുനരധിവസിപ്പിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പദ്ധതിക്ക് അനുമതി നൽകിയത് കേന്ദ്ര സർക്കാരാണ്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

രമേശ് ചെന്നിത്തലയ്ക്കെതിരെ ഫെയ്‌സ്ബുക്കിൽ കമന്റ്: ആർഎസ്എസ് പ്രവർത്തകനെതിരെ കേസ്

രമേശ് ചെന്നിത്തലയ്ക്കെതിരെ ഫെയ്‌സ്ബുക്കിൽ കമന്റ്: ആർഎസ്എസ് പ്രവർത്തകനെതിരെ കേസ്

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ള: കുറ്റം സമ്മതിച്ച് പ്രതികൾ

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ള: കുറ്റം സമ്മതിച്ച് പ്രതികൾ

‘കള്ളാടിയിലുണ്ടായത് പ്രകൃതി ദുരന്തം: പദ്ധതി അവസാനിപ്പിക്കുക എന്നത് ശരിയായ സമീപനമല്ല’; എംവി ​ഗോവിന്ദൻ

‘കള്ളാടിയിലുണ്ടായത് പ്രകൃതി ദുരന്തം: പദ്ധതി അവസാനിപ്പിക്കുക എന്നത് ശരിയായ സമീപനമല്ല’; എംവി ​ഗോവിന്ദൻ

‘കോറോ ഹെൽത്തിന്റെ നടപടി രാജ്യത്ത് കേട്ട് കേൾവി പോലും ഇല്ലാത്തത്; ഇടത് സർക്കാർ കാലത്ത് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല’; വി ശിവൻകുട്ടി

‘കോറോ ഹെൽത്തിന്റെ നടപടി രാജ്യത്ത് കേട്ട് കേൾവി പോലും ഇല്ലാത്തത്; ഇടത് സർക്കാർ കാലത്ത് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല’; വി ശിവൻകുട്ടി

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്നു വീണു; രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ അപകടം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്നു വീണു; രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ അപകടം

ബിജെപിക്ക് ആശ്വാസം, സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ജാമ്യം

ബിജെപിക്ക് ആശ്വാസം, സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ജാമ്യം