‘കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ വക്താവായി മാറുന്നു’; N K പ്രേമചന്ദ്രൻ

കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ വക്താവായി മാറുന്നെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. കമ്മീഷന്റെത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും വസ്തുതകൾ ചൂണ്ടിക്കാണിക്കുന്നവരെ കമ്മീഷൻ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും എൻകെ‌ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തുമെന്നും 300 ഓളം പാർലമെന്റ് അംഗങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നും എൻകെ പ്രേമചന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.

ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ കഴിഞ്ഞ 16 ദിവസമായി പ്രതിപക്ഷം പ്രതിഷേധിക്കുന്നു. പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് നിഷേധാത്മകമാണെന്ന് എൻകെ പ്രേമചന്ദ്രൻ വിമർ‌ശിച്ചു. രേഖാമൂലം പ്രതിപക്ഷ പാർട്ടികൾ എസ്ഐആറിൽ വിയോജിപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യാ മുന്നണിയുടെ തീരുമാനം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി നേതാക്കൾ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. രാവിലെ 11:30ന് പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കാണ് മാർച്ച്. കർണാടകയിലും ഹരിയാനയിലും മഹാരാഷ്ട്രയിലും വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടെന്ന രാഹുൽഗാന്ധിയുടെ ആരോപണം ഉയർത്തി ആണ് പ്രതിഷേധം.

തുടർ നടപടികൾ ചർച്ചചെയ്യാൻ കോൺഗ്രസ് ഇന്ന് പ്രത്യേക യോഗം ചേരും. വൈകിട്ട് 4 മണിക്ക് എഐസിസിയിൽ ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറിമാരും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാക്കളും പങ്കെടുക്കും. വോട്ടർപട്ടിക ക്രമക്കേടിൽ സംസ്ഥാനവ്യാപകമായി ക്യാമ്പയിൻ ആരംഭിക്കാനാണ് തീരുമാനം. വൈകിട്ട് 7 മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇന്ത്യ മുന്നണി നേതാക്കൾക്കായി അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.

Related Posts

‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ
  • March 30, 2026

ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവ് പുറത്തുവിട്ട് പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണൻ. അഞ്ച് ലക്ഷം രൂപ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് രേഖകളാണ് പുറത്തുവിട്ടത്. കൂടുതൽ തെളിവുകൾ പുറത്തുവിടേണ്ടി വരുമെന്നും വി കുഞ്ഞികൃഷ്ണന്റെ…

Continue reading
‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
  • March 30, 2026

ഡോ. പി സരിനെതിരെ പരാതി. യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. സരിൻ മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപണം. നിലവിൽ K- DISC സ്ട്രാറ്റജിക് അഡ്വൈസർ ആണ് പി സരിൻ. ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി

‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി

‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും

‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും

‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ

‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ