‘മതപരമായ ചടങ്ങുകൾക്കല്ല, ആനകളുടെ ആരോഗ്യത്തിനാണ് മുൻഗണന’; ശ്രദ്ധേയ ഉത്തരവവുമായി ബോംബെ ഹൈക്കോടതി

മതപരമായ ചടങ്ങുകൾക്കല്ല, ആനകളുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്ന് ബോംബെ ഹൈക്കോടതിയുടേതാണ് ശ്രദ്ധേയ ഉത്തരവ്. കോലാപ്പൂരിലെ മഹാദേവി എന്ന ആനയുമായി ബന്ധപ്പെട്ട കേസിൽ ആണ് ഉത്തരവ്.

ആനയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റാൻ ഉത്തരവിട്ടു. മതപരമായ ചടങ്ങുകൾക്ക് ആന നിർബന്ധം എന്ന ഉടമകളുടെ ആവശ്യംതള്ളി. കോലാപ്പൂരിലെ ജെയിൻ മഠത്തിന് കീഴിലാണ് ആന നിലവിൽ ഉള്ളത്. ആനയുടെ ആരോഗ്യം മോശമാണെന്നും സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയേ തീരൂ എന്ന് കോടതി അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ആനയെ ജാംനഗർ ട്രസ്റ്റിലേക്ക് മാറ്റണമെന്ന് കോടതി നിർദ്ദേശിച്ചു.

മതപരമായ ചടങ്ങുകളിൽ ആന പ്രധാനപ്പെട്ടതെന്ന മഠത്തിൻറെ ആവശ്യം തള്ളി. ആനയെ കൊണ്ടുപോകുന്നത് മത സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം എന്നായിരുന്നു ഹർജിയിലെ വാദം.സ്വസ്തി ശ്രീ ജെൻസൺ ഭട്ടാരിക്, പട്ടാചാര്യ മഹാസ്വാമി സൻസ്ത, മഠം (കർവീർ) കോലാപ്പൂർ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ രേവതി മോഹിതെ-ദേരെ, നീല കെ ഗോഖലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചത്. വന്യജീവി സംരക്ഷണ നിയമങ്ങൾ പ്രകാരം 1992 മുതൽ മഠം ആനയുടെ ഉടമസ്ഥതയിലാണ്.

Related Posts

‘ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണം’; രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഊര് മൂപ്പന്മാര്‍ ഇമെയില്‍ അയച്ചു
  • May 16, 2026

വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തം. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഐ സിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലും എം കെ രാഘവനും രംഗത്തുണ്ട്. ഐ സി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്കും…

Continue reading
‘പി കെ ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നല്‍കി; പിണറായി നയിച്ചത് കനത്ത തോല്‍വിക്ക് കാരണമായി’; കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം
  • May 16, 2026

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. എം വി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നല്‍കി. പിണറായി വിജയന്‍ നയിച്ചതാണ് കനത്ത തോല്‍വിക്ക് കാരണമായതെന്നും വിമര്‍ശനം ഉയര്‍ന്നു. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ആകേണ്ടിയിരുന്നില്ലെന്നും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണം’; രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഊര് മൂപ്പന്മാര്‍ ഇമെയില്‍ അയച്ചു

‘ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണം’; രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഊര് മൂപ്പന്മാര്‍ ഇമെയില്‍ അയച്ചു

‘പി കെ ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നല്‍കി; പിണറായി നയിച്ചത് കനത്ത തോല്‍വിക്ക് കാരണമായി’; കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

‘പി കെ ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നല്‍കി; പിണറായി നയിച്ചത് കനത്ത തോല്‍വിക്ക് കാരണമായി’; കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

അയയാതെ രമേശ് ചെന്നിത്തല; തന്റെ ഒപ്പം നില്‍ക്കുന്നവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യം

അയയാതെ രമേശ് ചെന്നിത്തല; തന്റെ ഒപ്പം നില്‍ക്കുന്നവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യം

‘കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചു; ഉമ്മന്‍ ചാണ്ടിയെപ്പോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചു’; ചാണ്ടി ഉമ്മന്‍

‘കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചു; ഉമ്മന്‍ ചാണ്ടിയെപ്പോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചു’; ചാണ്ടി ഉമ്മന്‍

ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല; അറ്റകുറ്റ പണികള്‍ മാത്രം മതി; നിര്‍ദേശം നല്‍കി വി ഡി സതീശന്‍

ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല; അറ്റകുറ്റ പണികള്‍ മാത്രം മതി; നിര്‍ദേശം നല്‍കി വി ഡി സതീശന്‍

വിദേശയാത്രയ്ക്ക് നികുതിയേര്‍പ്പെടുത്തുമോ? വാര്‍ത്ത തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി

വിദേശയാത്രയ്ക്ക് നികുതിയേര്‍പ്പെടുത്തുമോ? വാര്‍ത്ത തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി