അതിതീവ്ര മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്, വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി.

മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.

റെഡ് അലേർട്ടുള്ള കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കണ്ണൂരിൽ പ്രൊഫഷണൽ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. നേരത്തെ പ്രഖ്യാപിച്ച പരീക്ഷകൾക്ക് മാറ്റമില്ല. വയനാട് റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള വിദ്യാലയങ്ങൾക്ക് അവധിയാണ്.

Related Posts

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ
  • July 4, 2026

ആലപ്പുഴയിലെ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. പൊതുമരാമത്ത് വകുപ്പിന്റെയും ജല അതോറിറ്റിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. മുൻപ് ഉണ്ടായ അപകടങ്ങൾക്ക് പിന്നാലെ പ്രഖ്യാപിച്ച സുരക്ഷ ഓഡിറ്റുകൾ എങ്ങുമെത്താതെ കിടക്കുകയാണ്. സുരക്ഷ മുന്നറിയിപ്പുകൾ പാലിക്കാതെയാണ്…

Continue reading
ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്
  • July 4, 2026

വിഴിഞ്ഞം പോർട്ട് വിഷയത്തിൽ വിവാദ പരാമർശവുമായി സിപിഐഎം നേതാവ് കെ കെ രാഗേഷ്. ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി കബനി നേരത്തെ നീക്കം നടത്തി. ദിവ്യ എസ് അയ്യരുടെ മാറ്റത്തിന് പിന്നിൽ അദാനി VD സതീശൻ ബന്ധം എന്ന് കെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ