കീം പരീക്ഷ ഫലം; കേരളം അപ്പീൽ നൽകുമോ എന്ന് സുപ്രീംകോടതി; ഹർജികൾ നാളത്തേക്ക് മാറ്റി

കീമിൽ സംസ്ഥാന സർക്കാരിനോട് ചോദ്യവുമായി സുപ്രീംകോടതി. കേരളം അപ്പീൽ നൽകുമോ എന്ന് സുപ്രീംകോടതി. സർക്കാർ നയമല്ല, നടപ്പാക്കിയ രീതിയാണ് പ്രശ്നമെന്ന് സുപ്രീംകോടതി. സർക്കാരിന് നോട്ടീസ് അയക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കീം ഹർജികൾ നാളത്തേക്ക് മാറ്റി പ്രവേശന നടപടിയെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പഴയ രീതി പ്രകാരം സിബിഎസ്ഇ വിദ്യാർഥികൾക്ക് കൂടുതൽ പരിഗണന നൽകുന്നു എന്ന് ഹർജിക്കാർ വാദിച്ചു. ആദ്യ റാങ്കു പട്ടികയിൽ മുൻപിൽ ഉണ്ടായിരുന്ന കേരള സിലബസ് വിദ്യാർത്ഥികൾ രണ്ടാമത്തെ പട്ടികയിൽ പിന്തള്ളപ്പെട്ടു ഹർജിക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു. പുനഃക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് പി എസ് നരസിംഹയുടെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. സിബിഎസ്ഇ വിദ്യാർഥികൾ നൽകിയ തടസ്സഹർജി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് റദ്ദാക്കുന്ന തീരുമാനമായിരുന്നു ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇതോടുകൂടി പുതുക്കിയ റാങ്ക് ലിസ്റ്റ് പുറത്തുവന്നെങ്കിലും നിരവധി കേരള സിലബസ് വിദ്യാർത്ഥികൾ റാങ്ക് പട്ടികയിൽ പിന്തള്ളപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായി. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചുകൊണ്ട് നിയമ പോരാട്ടം നടത്താനായി കേരള സിലബസ് വിദ്യാർഥികൾ തീരുമാനിച്ചത്. മൗലികവകാശത്തിന്റെ ലംഘനം എന്നാണ് ഹർജിയിൽ പറയുന്നത്.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി