തലമുറ മാറ്റത്തില്‍ ടീം ഇന്ത്യക്ക് തട്ടുപൊളിപ്പന്‍ തുടക്കം

ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 359 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും യശസ്വി ജയ്‌സ്വാളിന്റെയും സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് യശസ്വി ജയ്സ്വാളും കെഎല്‍ രാഹുലും ചേര്‍ന്ന് നല്‍കിയത് മികച്ച തുടക്കം. ഓപ്പണിംഗ് വിക്കറ്റില്‍ 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുന്‍പായിരുന്നു ഇംഗ്ലണ്ടിന്റെ ഇരട്ടപ്രഹരം. രാഹുല്‍ 42നും അരങ്ങേറ്റ മത്സരം കളിക്കുന്ന സായ് സുദര്‍ശന്‍ പൂജ്യത്തിനും പുറത്തായി.

പിന്നാലെ, ജയ്‌സ്വാളും ഗില്ലും ഒത്തുചേര്‍ന്നതോടെ കളി ഇന്ത്യയുടെ കയ്യിലായി. ഇംഗ്ലണ്ടിനെതിരായ ഉജ്ജ്വല ഫോം തുടരുന്ന ജയ്‌സ്വാള്‍ 145 പന്തില്‍ സെഞ്ചുറി തികച്ചു. ഇംഗ്ലണ്ടിന് എതിരായ മൂന്നാമത്തെയും ആകെ അഞ്ചാമത്തെയും ടെസ്റ്റ് ശതകം.

ജയ്‌സ്വാളിനെ കൂടി സ്റ്റോക്‌സ് വീഴ്ത്തിയെങ്കിലും ഗില്ലിനെ പിടിച്ചു കെട്ടാനായില്ല. ടെസ്റ്റിലെ ക്യാപ്റ്റന്‍ ആയുള്ള അരങ്ങേറ്റം സെഞ്ചുറിയോടെ അവിസ്മരണീയമാക്കി ഗില്‍. ഒടുവില്‍ ഋഷഭ് പന്തിന്റെ അതിവേഗ അര്‍ധ സെഞ്ച്വറി കൂടിയായപ്പോള്‍ ആദ്യദിനം ഇന്ത്യയ്ക്ക് സ്വന്തം.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏര്‍പ്പാട് വേണ്ട; ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളോട് കേന്ദ്രം

യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏര്‍പ്പാട് വേണ്ട; ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളോട് കേന്ദ്രം

മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം

മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം

വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍

വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍

ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍

ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം